ബീന്‍സ് തോരന്‍ Beans Thoran Naadan style
1.ബീന്‍സ് – കാല്‍ കിലോ
2.കാരറ്റ് – ഒരെണ്ണം
3.പച്ചമുളക് – അഞ്ച്
4.തേങ്ങ – അര മുറി
5.ഉപ്പ് – ആവശ്യത്തിന്
6.വെള്ളം – ആവശ്യത്തിന്
7.താളിക്കാന്‍ ആവശ്യമായത്
വറ്റല്‍ മുളക് – രണ്ട്
കടുക് – ഒരു ടി സ്പൂണ്‍
കറി വേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ – രണ്ട് ടി സ്പൂണ്‍
തയ്യാറാക്കുന്ന വിധം
1.ബീന്‍സും കാരറ്റും പച്ചമുളകും ചെറുതായി കൊത്തിഅരിയുക.അതിനുശേഷം ഇതിലേക്ക് തേങ്ങ ചിരകിയത് ചേര്‍ത്ത് കൈ കൊണ്ട് നന്നായി യോജിപ്പിക്കുക.
2.ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി
കടുകും മുളകും വറക്കുക.കടുക് പൊട്ടുമ്പോള്‍ അതിലേക്കു തേങ്ങ ചേര്‍ത്ത ബീന്‍സിന്‍റെ കൂട്ട് ചേര്‍ത്ത് ,രണ്ടോ മൂന്നോ സ്പൂണ്‍ വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക.ഇടക്ക് ഇളക്കി കൊടുത്തു കൊണ്ടിരിക്കണം .വെള്ളം വറ്റുമ്പോള്‍ തീ അണക്കുക.