പൊടി ചമ്മന്തി / Dry chutney for appam / podi chammanthy

പൊടി ചമ്മന്തി /  Dry chutney for appam / podi chammanthy

തേങ്ങ തിരുമ്മിയത്‌ – അര കപ്പ്‌Dry coconut chutney for appam

മുളക് പൊടി – അര ടി സ്പൂണ്‍

കുഞ്ഞുള്ളി – 2 എണ്ണം

ഉപ്പ് – പാകത്തിന്

എണ്ണ – ഒരു ടി സ്പൂണ്‍

കടുക് – അര ടി സ്പൂണ്‍

കറിവേപ്പില – കുറച്ച്

വറ്റല്‍ മുളക് – 1 (മൂന്നായി കീറി മുറിച്ചത് )

തയ്യാറാക്കുന്ന വിധം

1.തേങ്ങ, ഉള്ളി ,മുളക് പൊടി ,ഉപ്പ് എന്നിവ ചേര്‍ത്ത് ചതച്ച് എടുക്കുക(തോരന് ചതച്ച് എടുക്കുന്ന പോലെ,വെള്ളം ചേര്‍ത്ത് അരക്കരുത് ).

2.ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,വറ്റല്‍ മുളക് ,വേപ്പില ഇവ യഥാക്രമം മൂപ്പിച്ചെടുക്കുക .കടുക് പൊട്ടി കഴിയുമ്പോള്‍ തേങ്ങ ചതച്ചത്
ചേര്‍ത്ത് ചെറുതായി ചൂടാക്കുക. ഒന്ന് ചൂടായി വരുന്നത് വരെ ഇളക്കുക (5 sec). അതിനു ശേഷം തീ അണച്ച് അടുപ്പില്‍ നിന്നും മാറ്റുക .

3. ഈ ചമ്മന്തി പാലപ്പം,വെള്ളയപ്പം ഇവയുടെ കൂടെ നല്ലതാണ് .

പനീര്‍ ബുര്‍ജി (തോരന്‍) Paneer bhurji (thoran)

പനീര്‍ ബുര്‍ജി  (തോരന്‍) Paneer bhurji (thoran)

1.പനീര്‍ – 200 ഗ്രാം

2.എണ്ണ – ഒരു ടേബിള്‍സ്പൂണ്‍

3.ജീരകം – ഒരു നുള്ള് paneer bhurji

4.പച്ചമുളക് -2

5.സവാള – 1

6.മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍

7.ഗരംമസാലപ്പൊടി- അര ടി സ്പൂണ്‍

8.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടി സ്പൂണ്‍

9.തക്കാളി – 1

10.എണ്ണ – 2 ടേബിള്‍സ്പൂണ്‍

11.ഉപ്പ് – ആവശ്യത്തിന്

12.മല്ലിയില – ഒരു പിടി

തയ്യാറാക്കുന്ന വിധം

പനീര്‍ ഗ്രേറ്റ് ചെയ്തു എടുക്കുക .

സാവാള ,തക്കാളി ,പച്ചമുളക് ഇവയെല്ലാം പൊടിയായി അരിഞ്ഞു എടുക്കുക .

ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ജീരകം പൊട്ടിച്ചു എടുക്കുക .

ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റുക .ഇഞ്ചി വെളുത്തുള്ളി          പേസ്റ്റ് ചേര്‍ക്കുക .

സവാള നന്നായി ചുമന്നു കഴിയുമ്പോള്‍ പച്ചമുളകും തക്കാളിയും ചേര്‍ത്ത് വഴറ്റുക.

മഞ്ഞള്‍പ്പൊടിയും ഗരംമസാലപ്പൊടിയും ചേര്‍ക്കുക .കുറച്ചു വെള്ളം ചേര്‍ക്കുക

ഗ്രേറ്റ് ചെയ്തു എടുത്ത പനീര്‍ ചേര്‍ക്കുക .ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക .5 മിനിറ്റ് അടച്ചു വേവിക്കുക .

അടപ്പ് മാറ്റി നന്നായി ചിക്കി തോര്‍ത്തി എടുക്കുക .

തീ അണച്ച് മല്ലിയില തൂവി അലങ്കരിച്ചു എടുക്കുക .

ഉള്ളി പൂവ് തോരന്‍ / ulli poovu thoran

ഉള്ളി പൂവ് തോരന്‍ /ulli poovu thoran

ഉള്ളി പൂവ് അരിഞ്ഞത്  – ഒരു കപ്പ്‌

കാരറ്റ്‌ -ഒരെണ്ണം  ചെറുത്‌ കൊത്തി അരിഞ്ഞത്ulli poovu thoran

വെജിടബിള്‍ ഓയില്‍ – ഒരു ടേബിള്‍ സ്പൂണ്‍

കുഞ്ഞുള്ളി – മൂന്നോ നാലോ ചെറുതായി അരിഞ്ഞത്

പച്ചമുളക് – രണ്ടു ചെറുതായി അരിഞ്ഞത്

കടുക് – അര ടി സ്പൂണ്‍

തേങ്ങാ തിരുമ്മിയത് – കാല്‍ കപ്പ്‌

മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ഉള്ളി പൂവ്, കാരറ്റ്‌ ,പച്ചമുളക് അരിഞ്ഞത്  എന്നിവ തിരുമ്മിയ തേങ്ങയും ഉപ്പും  ചേര്‍ത്ത് കൈ കൊണ്ട് നന്നായി ഇളക്കി ചേര്‍ക്കുക .

ഒരു പാനില്‍ എണ്ണ ചൂടാകി കുഞ്ഞുള്ളിയും   കടുകും  വറുത്തു,അതിലേക്കു തേങ്ങ ചേര്‍ത്ത ഉള്ളി പൂവ് മിശ്രിതം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക .നന്നായി ചിക്കി തോര്‍ത്തി എടുക്കുക .(വെള്ളം ഒട്ടും ചേര്‍ക്കണ്ട ആവശ്യം ഇല്ല)

നെത്തോലി തോരന്‍ Netholi Thoran / anchovil recipe

നെത്തോലി തോരന്‍ Netholi (Anchovy) Thoran

നെത്തോലി മീന്‍  – അര കിലോnetholi thoran

തേങ്ങ തിരുമ്മിയത്‌  – അര മുറി തേങ്ങയുടെ

കാ‍ന്താരി മുളക്  – 4-5     എണ്ണം (പച്ചമുളക് ആയാലും മതി )

ചുമന്നുള്ളി     –   7-8   എണ്ണം

വെളുത്തുള്ളി    –  2-3   അല്ലി

മഞ്ഞള്‍പൊടി    – കാല്‍ ടി സ്പൂണ്‍

കാശ്മീരി മുളക് പൊടി  – അര ടി സ്പൂണ്‍

ഇഞ്ചി    – ഒരു ചെറിയ കഷണം

കുടം പുളി – 2 എണ്ണം

(പച്ച മാങ്ങ വേണമെങ്കില്‍ പുളിക്ക് പകരം ചേര്‍ക്കാവുന്നതാണ്)

വെളിച്ചെണ്ണ  – ഒരു ടേബിള്‍ സ്പൂണ്‍

കറി വേപ്പില  – 3 തണ്ട്

ഉപ്പ്    – ആവശ്യത്തിനു

പാകംചെയ്യുന്ന വിധം

1.നെത്തോലി കഴുകി  ,വൃത്തിയാക്കി എടുക്കുക

2.തേങ്ങ  തിരുമ്മിയത്‌  മഞ്ഞള്‍ ,മുളകുപൊടി ,കാ‍ന്താരിമുളക് ,ചുമന്നുള്ളി , വെളുത്തുള്ളി ,ഇഞ്ചി ,കറി വേപ്പില എന്നിവ ചേര്‍ത്ത് ചതച്ചു എടുക്കുക .

3.ഒരു മീന്‍ ചട്ടിയില്‍ / പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് (മീഡിയം ചൂട് മതി) രണ്ട്തണ്ട്‌ കറി വേപ്പില അതുപോലെ വെച്ച്‌, അതിലേക്കു നെത്തോലി മീനും തേങ്ങ അരച്ചതും കുടം പുളിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് അടച്ച്‌ വേവിക്കുക .ഇടക്ക് ഇളക്കാന്‍ മറക്കരുത് അല്ലെങ്കില്‍അടിക്കു പിടിച്ചു കരിഞ്ഞു പോകാന്‍ ഇടയുണ്ട് .

4. വെള്ളം നല്ലത്‌ പോലെ വറ്റി കഴിഞ്ഞ് തീ അണക്കുക.

5.അടുപ്പില്‍ നിന്ന് വാങ്ങി വെച്ചതിനു ശേഷം ഒരു സ്പൂണ്‍ വെളിച്ചെണ്ണ തോരന് മുകളില്‍ തൂവുക, ചട്ടി ഒന്ന് ചുറ്റിച്ച ശേഷം ഒരു  അഞ്ചു  മിനിറ്റ്  അടച്ച്‌ വെക്കുക .

6. ചൂട് ചോറിന്‍റെ കൂടെ വിളമ്പാന്‍ നെത്തോലി തോരന്‍ തയാറായി കഴിഞ്ഞു.

(ചെറിയ മത്തിയും ഈ രീതിയില്‍ തോരന്‍ വെക്കാവുന്നതാണ്)Your Ad Here

ഇഡ്ഡലി തോരന്‍ Iddli Thoran snack / scrambled idli

ഇഡ്ഡലി തോരന്‍ Iddli Thoran snack

ഇഡ്ഡലി – 6 -8 എണ്ണം

സണ്‍ ഫ്ലവര്‍ ഓയില്‍ – രണ്ടു ടേബിള്‍ സ്പൂണ്‍

നാരങ്ങ നീര് – അര സ്പൂണ്‍

ഉപ്പ് – പാകത്തിന്

പഞ്ചസാര – ഒരു നുള്ള്

പച്ച മുളക് – രണ്ടു മൂന്ന്‍ എണ്ണം ചെറുതായി അരിഞ്ഞത്

സവാള – 2എണ്ണം കൊത്തി അരിഞ്ഞത്

മഞ്ഞള്‍ പൊടി – അര ടി സ്പൂണ്‍

തേങ്ങ ചിരവിയത് – ഒരു കപ്പ്‌

മല്ലിയില – ആവശ്യത്തിനു

കറി വേപ്പില – ഒരു തണ്ട്

തയ്യാറാകുന്ന വിധം

ഇഡ്ഡലി കൈ കൊണ്ട് നന്നായി പൊടിചെടുക്കുക .ഇതില്‍ ഉപ്പും പഞ്ചസാരയും നാരങ്ങനീരും നന്നായി യോജിപ്പിക്കുക .ഒരു പാനില്‍ ഓയില്‍ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം പച്ചമുളക് ,സവാള ,കറി വേപ്പില ,മഞ്ഞള്‍ പൊടി ഇവ വഴറ്റി എടുക്കുക .ഇതിലേക്ക് പൊടി ചെടുത്ത ഇഡ്ഡലി ചേര്‍ത്ത് അഞ്ചു മിനിറ്റു വഴറ്റുക .തീ ഓഫ്‌ ചെയ്യുക .മല്ലിയില അരിഞ്ഞതും തേങ്ങയും ചേര്‍ത്ത് ഇളക്കി കഴിക്കാവുന്നതാണ്.
ഇഡ്ഡലി കൈ കൊണ്ട് നന്നായി പൊടിചെടുക്കുക .ഇതില്‍ ഉപ്പും പഞ്ചസാരയും നാരങ്ങനീരും നന്നായി യോജിപ്പിക്കുക .ഒരു പാനില്‍ ഓയില്‍ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം പച്ചമുളക് ,സവാള ,കറി വേപ്പില ,മഞ്ഞള്‍ പൊടി ഇവ വഴറ്റി എടുക്കുക .ഇതിലേക്ക് പൊടി ചെടുത്ത ഇഡ്ഡലി ചേര്‍ത്ത് അഞ്ചു മിനിറ്റു വഴറ്റുക .തീ ഓഫ്‌ ചെയ്യുക .മല്ലിയില അരിഞ്ഞതും തേങ്ങയും ചേര്‍ത്ത് ഇളക്കി കഴിക്കാവുന്നതാണ്.

ബീന്‍സ്‌ തോരന്‍ Beans and carrot Thoran Naadan style

beans and carrot thoranബീന്‍സ്‌ തോരന്‍ Beans Thoran Naadan style

1.ബീന്‍സ്‌ – കാല്‍ കിലോ
2.കാരറ്റ്‌ – ഒരെണ്ണം
3.പച്ചമുളക് – അഞ്ച്
4.തേങ്ങ – അര മുറി
5.ഉപ്പ് – ആവശ്യത്തിന്
6.വെള്ളം – ആവശ്യത്തിന്
7.താളിക്കാന്‍ ആവശ്യമായത്
വറ്റല്‍ മുളക് – രണ്ട്
കടുക്‌ – ഒരു ടി സ്പൂണ്‍
കറി വേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ – രണ്ട് ടി സ്പൂണ്‍
തയ്യാറാക്കുന്ന വിധം

1.ബീന്‍സും കാരറ്റും പച്ചമുളകും ചെറുതായി കൊത്തിഅരിയുക.അതിനുശേഷം ഇതിലേക്ക് തേങ്ങ ചിരകിയത് ചേര്‍ത്ത് കൈ കൊണ്ട് നന്നായി യോജിപ്പിക്കുക.
2.ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി
കടുകും മുളകും വറക്കുക.കടുക്‌ പൊട്ടുമ്പോള്‍ അതിലേക്കു തേങ്ങ ചേര്‍ത്ത ബീന്‍സിന്‍റെ കൂട്ട് ചേര്‍ത്ത് ,രണ്ടോ മൂന്നോ സ്പൂണ്‍ വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക.ഇടക്ക് ഇളക്കി കൊടുത്തു കൊണ്ടിരിക്കണം .വെള്ളം വറ്റുമ്പോള്‍ തീ അണക്കുക.