അസ്ത്രം (ഒരു കഞ്ഞി കറി ) / Asthram for kanji rice soup (Vegetable Curry)

അസ്ത്രം (ഒരു കഞ്ഞി കറി ) / Asthram for rice soup (Vegetable Curry)

ചേന – 200 ഗ്രാംAsthram image

ചേമ്പ് – 50 ഗ്രാം

കാച്ചില്‍ – 50 ഗ്രാം

ചീവകിഴങ്ങ് /കൂര്‍ക്ക – 50 ഗ്രാം

അച്ചിങ്ങ പയര്‍ – 20 ഗ്രാം

കപ്പ – ചെറിയ ഒരു കഷണം

വന്‍പയര്‍ ( തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തു എടുത്തത്‌ )- ഒരു കപ്പ്‌

മത്തങ്ങ – 20 ഗ്രാം

ഏത്തക്ക – ഒരെണ്ണം

പച്ചമുളക് – 4

തൈര്  – 1 സ്പൂണ്‍

ഉപ്പ്‌ – പാകത്തിന്

വെള്ളം – ആവശ്യത്തിന്

അരപ്പിനു ആവശ്യമായ സാധനങ്ങള്‍

തിരുമ്മിയ തേങ്ങ – ഒരു തേങ്ങയുടെ

ജീരകം – ഒരു ടി സ്പൂണ്‍

വേപ്പില – കുറച്ച്

വെളുത്തുള്ളി – 5 അല്ലി

മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍

മുളക് പൊടി – അര ടി സ്പൂണ്‍

ഉപ്പ്‌ – കുറച്ച്

താളിക്കാന്‍

തേങ്ങ തിരുമ്മിയത്‌ – ഒരു ടേബിള്‍സ്പൂണ്‍

കടുക് – ഒരു ടി സ്പൂണ്‍

വറ്റല്‍ മുളക് – 2

കറി വേപ്പില – ഒരു തണ്ട്

എണ്ണ(വെളിച്ചെണ്ണയാണ് സ്വാദ് ) – 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യമായി വൻപയർ വേവിച്ചു മാറ്റി വെയ്ക്കുക

a) വേവിച്ചു വെച്ചിരിക്കുന്ന വൻപയറും മുകളില്‍ പറഞ്ഞ പച്ചക്കറികളും കിഴങ്ങുകളും ചെറിയ ചതുര (സാമ്പറിന് കഷണം ആക്കുന്ന പോലെ ) കഷണങ്ങള്‍ ആക്കി ഉപ്പും ഒരു  നുള്ള് മഞ്ഞള്‍പ്പൊടിയും കാല്‍ ടി സ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചു എടുകുക.ഇതു നന്നായി ഉടച്ചു എടുക്കാന്‍ പരുവത്തില്‍ ആയിരിക്കണം . ഇതു തവി കൊണ്ട് നന്നായി ഉടക്കുക .

b )ഇതിലേക്ക് അരച്ച തേങ്ങ മിശ്രിതം ചേര്‍ത്ത് നന്നായി തിളപ്പിക്കുക .തിളക്കുമ്പോള്‍ തന്നെ തീ അണക്കുക . തീ അണച്ചതിനു ശേഷം തൈര് ചേർത്തിളക്കുക

c )ഈ കറിയില്‍ ആദ്യം കടുക്,വേപ്പില ,വറ്റല്‍ മുളക് താളിച്ച്‌ ഒഴിക്കുക .അതെ പാനില്‍ തന്നെ എണ്ണ ചൂടാക്കി തിരുമ്മിയ തേങ്ങ അല്പം വറുത്തു കറിയില്‍ ചേര്‍ക്കുക .രുചികരമായ കഞ്ഞി കറി തയ്യാര്‍.

മത്തങ്ങ – പരിപ്പ് കറി / Pumpkin Daal (lentil) curry / mathanga parippu curry

മത്തങ്ങ – പരിപ്പ് കറി / Pumpkin Daal curry

മത്തങ്ങ   – കാല്‍ കിലോmathanga parippu curry

തുവര പരിപ്പ്  – 100 ഗ്രാം

തേങ്ങ – ഒരു തേങ്ങയുടെ പകുതി തിരുമ്മിയെടുത്തത്

പച്ചമുളക് – 2 നീളത്തില്‍ കീറിയെടുത്തത്

ജീരകം – ഒരു ടി സ്പൂണ്‍

വെളുത്തുള്ളി – 4 അല്ലി

മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍

മുളക് പൊടി – ഒരു ടി സ്പൂണ്‍

ഉപ്പ്‌ – ആവശ്യത്തിന്

വെള്ളം,കറിവേപ്പില,എണ്ണ ,കടുക് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തുവര പരിപ്പ് കഴുകി മത്തങ്ങയും , വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക .

തേങ്ങ തിരുമ്മി ,ജീരകം,കറിവേപ്പില,വെളുത്തുള്ളി,മഞ്ഞള്‍പൊടി  മുളക് പൊടി ഇവ   ചേര്‍ത്ത് നന്നായി അരചെടുകുക .

ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു പച്ചമുളക്,കറിവേപ്പില ചേര്‍ക്കുക .ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പരിപ്പ് ചേര്‍ക്കുക .ചൂടായി വരുമ്പോള്‍ അരച്ച തേങ്ങ മിശ്രിതം ചേര്‍ക്കുക .

തിളക്കുമ്പോള്‍ ഒന്ന് ഇളക്കി തീ അണക്കുക.

(വേണമെങ്കില്‍ 3 ടി സ്പൂണ്‍ തിരുമ്മിയ തേങ്ങയും ഒരു തണ്ട്  കറിവേപ്പിലയും ഒരു ടി സ്പൂണ്‍ വെളിച്ചെണ്ണയില്‍ വറുത്തു കോരി കറിയില്‍ ചേര്‍ത്താല്‍ നല്ല സ്വാദ് കിട്ടും )

പാലക്ക്-തുവരപ്പരിപ്പ് കറി – Palak Daal / parippu Curry / cheera parippu

പാലക്ക്-തുവരപ്പരിപ്പ് കറി – Palak Daal / parippu Curry

പാലക്ക് ഇപ്പോള്‍ നമ്മുടെ മാര്‍കെട്ടുകളില്‍ ലഭ്യമായ ഒരു തരം ചീരയാണ് .ഇതില്‍ വിറ്റാമിന്‍ എ ,സി,ഇ,കെ,ബി എന്നിവയും, കാല്‍സിയം ,അയണ്‍,സിങ്ക്,മാഗ്നെസിയം എന്നിവയും അടങ്ങിയിരിക്കുന്നു.ഇത് ഉത്തരഇന്ത്യക്കാരുടെ ഇഷ്ട വിഭവമാണ്.

ആവശ്യമായ സാധനങ്ങള്‍

1.പാലക് – ഒരു പിടി

2.തുവരപ്പരിപ്പ്(സാമ്പാര്‍ പരിപ്പ് )- മുക്കാല്‍ കപ്പ്‌palak dal curry

3.സവാള – വലുത് ഒരെണ്ണം (നീളത്തില്‍ അരിഞ്ഞത്)

4.തക്കാളി  – 2

5.ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് –  അര ടീസ്പൂണ്‍

6.പച്ചമുളക് – 3

7.മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍

8.മല്ലിപൊടി –1 ടീസ്പൂണ്‍

9.ഗരംമസാലപ്പൊടി – അര ടീസ്പൂണ്‍

10.എണ്ണ – 2ടേബിള്‍സ്പൂണ്‍

11.ഉപ്പ് – ആവശ്യത്തിന്

താളിക്കാന്‍

1.ജീരകം  –  അര ടി സ്പൂണ്‍

2.കറി വേപ്പില – കുറച്ച്

3.എണ്ണ – അര ടി സ്പൂണ്‍

തയ്യാറാക്കുന്ന വിധം

1.പാലക് കഴുകി,ചെറുതായി അരിഞ്ഞു വെക്കുക .

2.പരിപ്പ് വേവിച്ച്‌ ,നന്നായി ഉടച്ചെടുക്കുക .

3.ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള വഴറ്റുക.വഴന്നു കഴിയുമ്പോള്‍ പച്ചമുളക്,തക്കാളി  ഇടുക.പിന്നെ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്  ഇട്ട് ഇളക്കുക .ഇവയെല്ലാം നന്നായി വഴന്നു കഴിയുമ്പോള്‍ പറഞ്ഞിരിക്കുന്നു പൊടി വകകള്‍ ഇട്ട് വഴറ്റുക .

4.പാലക് ഇല ഇതിലേക്ക് ഇടുക.ഇല നന്നായി വഴന്നു കഴിയുമ്പോള്‍ ഉടച്ചു വെച്ചിരിക്കുന്ന പരിപ്പ് ഇട്ട് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് മൂന്ന് നാല് മിനിറ്റ് തിളപ്പിക്കുക .തീ അണക്കുക.

5.പാനില്‍ എണ്ണ ചൂടാക്കി ജീരകം , കറി വേപ്പില  ഇവ വറുത്തു കറിയില്‍  താളിക്കുക.പാലക് –പരിപ്പ് കറി തയ്യാര്‍.

ചപ്പാത്തി,ചോറ് ഇവയുടെ കൂടെ നല്ലതാണ് .

മാമ്പഴ പുളിശ്ശേരി Mambazha pulisserry / Ripe Mango curry

മാമ്പഴ പുളിശ്ശേരി Mambazha pulisserry Ripe Mango curry

പഴുത്ത മാങ്ങ – 4 എണ്ണം

തൈര് – 3 കപ്പ്‌

തേങ്ങ തിരുമ്മിയത്‌- 1 മുറി തേങ്ങ

മുളക് പൊടി – ഒരു ടി സ്പൂണ്‍

ജീരകം – ഒരു നുള്ള്

മഞ്ഞള്‍ പൊടി – അര ടി സ്പൂണ്‍

കറി വേപ്പില – ഒരു തണ്ട്

ഉപ്പ് – പാകത്തിന്

താളിക്കാന്‍

വെളിച്ചെണ്ണ – രണ്ടു ടി സ്പൂണ്‍

ഉലുവ – ഒരു നുള്ള്

കടുക് – അര ടി സ്പൂണ്‍

വറ്റല്‍ മുളക് – രണ്ടു എണ്ണം

കറി വേപ്പില –നാല് അഞ്ചു ഇതള്‍

പാകം ചെയ്യുന്ന വിധം

പാകത്തിന് ഉപ്പും മഞ്ഞളും മുളകുപൊടിയും ആവശ്യത്തിനു വെള്ളവും ഒഴിച്ച് മാമ്പഴം വേവിക്കുക .തേങ്ങ ജീരകവും കറി വേപ്പിലയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക .മാമ്പഴം വെന്തു കഴിയുമ്പോള്‍ അരപ്പ് ചേര്‍ത്ത് ഇളക്കി യാതിനുശേഷം തൈര് ഉടച്ചു ചേര്‍ക്കുക .തിളക്കാന്‍ അനുവദിക്കരുത് .നന്നായി ചൂടാകുമ്പോള്‍ വാങ്ങി വെക്കുക .ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറി വേപ്പില, ഉലുവ ,വറ്റല്‍ മുളക് എന്നിവ വറുത്തു,ഇതു കറിയില്‍ താളിക്കാന്‍ ഇടുക .മാമ്പഴ പുളിശ്ശേരി തയ്യാറായി .

മുരിങ്ങ ഇല കറി Muringayila (drumstick Leaves) curry

മുരിങ്ങയില- ഒരു കപ്പ്‌ (ഇല അടര്‍ത്തിയെടുത്തത് )

തേങ്ങ – ഒന്നര കപ്പ്‌ ( തിരുമ്മിയത്‌ )drum stick muringa

കുതിര്‍ത്ത അരി – 2 സ്പൂണ്‍

ജീരകം – ഒരു സ്പൂണ്‍

ചുമന്നുള്ളി – 2 അല്ലി

വെളുത്തുള്ളി – 4 അല്ലി

മഞ്ഞള്‍പൊടി – അര സ്പൂണ്‍

വെളിച്ചെണ്ണ -2 സ്പൂണ്‍

വറ്റല്‍ മുളക് – 2 എണ്ണം

കടുക് – അര സ്പൂണ്‍

ഉപ്പ് – പാകത്തിന്

താളിക്കാന്‍

വെളിച്ചെണ്ണ -2 സ്പൂണ്‍

ചുമന്നുള്ളി – 7-8 അല്ലി (ചെറുതായി അരിയുക )

കറി വേപ്പില – ഒരു തണ്ട്

തയാറാക്കുന്ന വിധം

തേങ്ങ ,ജീരകം, വെളുത്തുള്ളി ,ചുമന്നുള്ളി,കുതിര്‍ത്ത അരി , മഞ്ഞള്‍പൊടി ഇവ ചേര്‍ത്ത് നല്ലത് പോലെ അരച്ചെടുക്കുക .

പാന്‍ ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ചൂടാക്കി ,അതിലേക്കു വറ്റല്‍ മുളക് ,കടുക് ഇവ ഇട്ടു വഴറ്റുക .കടുക് പൊട്ടുമ്പോള്‍ മുരിങ്ങയില കൂടി ഇട്ടു വഴറ്റുക .

തേങ്ങ അരച്ചതിലേക്ക് ഉപ്പും വെള്ളവും ചേര്‍ത്ത് കലക്കി ,വഴറ്റിയ മുരിങ്ങയിലയിലേക്ക് ഒഴിക്കുക .നല്ലതുപോലെ പതഞ്ഞു വരുമ്പോള്‍ വാങ്ങി വെക്കുക .തിളക്കരുത് .തിളച്ചു പോയാല്‍ ടേസ്റ്റ് നന്നല്ല.

വേറൊരു ചീന ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ചുമന്നുള്ളി ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റി കറി വേപ്പിലയും ചേര്‍ത്ത് വാങ്ങി വെച്ചിരിക്കുന്ന കറിക്ക് മുകളില്‍ ഒഴിക്കുക . (തുവര പരിപ്പ് ചേര്‍ത്തും ഈ കറി ഉണ്ടാക്കാവുന്നതാണ് ).

പരിപ്പ് കറി parippu curry naadan style

പരിപ്പ് കറി parippu curry naadan style

1.ചെറുപയര്‍ പരിപ്പ് – 500ഗ്രാം
പച്ചമുളക് – 6 (നെടുകെ പിളര്‍ന്നത് )
2. ഉപ്പ്,വെള്ളം – പാകത്തിന്
3.അരപ്പിന്
തേങ്ങ – അര മുറിparppu curry
മഞ്ഞള്‍ – ഒരു നുള്ള്
ജീരകം – ഒരു ടി സ്പൂണ്‍
വെളുത്തുള്ളി – 5അല്ലി
ചുമന്നുള്ളി – രണ്ട് അല്ലി
പച്ചമുളക് – 4
4.താളിക്കാന്‍
എണ്ണ – 2ടി സ്പൂണ്‍
കടുക് – ഒരു ടി സ്പൂണ്‍
ചുമന്നുള്ളി – രണ്ടോ മൂന്നോ അല്ലി വട്ടത്തില്‍ അരിഞ്ഞത്
വറ്റല്‍ മുളക് – രണ്ട്‌
കറിവേപ്പില – കുറച്ച്

1.പരിപ്പ് കഴുകി പച്ചമുളക് ചേര്‍ത്ത് നന്നായി വേവിക്കുക.
2.തേങ്ങ മറ്റുള്ള ചേരുവകള്‍ ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക.
3. പരിപ്പ് ഒരു തവി കൊണ്ട് നന്നായി ഉടച്ചെടുക്കുക .
4.ഇതിലേക്ക് അരപ്പും ആവശ്യത്തിന് വെള്ളവും ഒഴിച്ച് അടുപ്പത്ത് വെച്ച് ചൂടാക്കുക.ഉപ്പുംചേര്‍ക്കണം.
5.കറി ഇളക്കി കൊണ്ടിരിക്കണം .കറി ശരിക്ക് തിളക്കുമ്പോള്‍ വാങ്ങി വെക്കുക .
6.ഇതിലേക്ക് കടുക് താളിക്കുക .
( കഴിക്കാന്‍ നേരം അല്പം നെയ്യ് ഒഴിച്ച് കഴിച്ചാല്‍ നല്ല സ്വാദാണ് .)