പാലക്ക്-തുവരപ്പരിപ്പ് കറി – Palak Daal / parippu Curry / cheera parippu

Spread the love

പാലക്ക്-തുവരപ്പരിപ്പ് കറി – Palak Daal / parippu Curry

പാലക്ക് ഇപ്പോള്‍ നമ്മുടെ മാര്‍കെട്ടുകളില്‍ ലഭ്യമായ ഒരു തരം ചീരയാണ് .ഇതില്‍ വിറ്റാമിന്‍ എ ,സി,ഇ,കെ,ബി എന്നിവയും, കാല്‍സിയം ,അയണ്‍,സിങ്ക്,മാഗ്നെസിയം എന്നിവയും അടങ്ങിയിരിക്കുന്നു.ഇത് ഉത്തരഇന്ത്യക്കാരുടെ ഇഷ്ട വിഭവമാണ്.

ആവശ്യമായ സാധനങ്ങള്‍

1.പാലക് – ഒരു പിടി

2.തുവരപ്പരിപ്പ്(സാമ്പാര്‍ പരിപ്പ് )- മുക്കാല്‍ കപ്പ്‌palak dal curry

3.സവാള – വലുത് ഒരെണ്ണം (നീളത്തില്‍ അരിഞ്ഞത്)

4.തക്കാളി  – 2

5.ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് –  അര ടീസ്പൂണ്‍

6.പച്ചമുളക് – 3

7.മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍

8.മല്ലിപൊടി –1 ടീസ്പൂണ്‍

9.ഗരംമസാലപ്പൊടി – അര ടീസ്പൂണ്‍

10.എണ്ണ – 2ടേബിള്‍സ്പൂണ്‍

11.ഉപ്പ് – ആവശ്യത്തിന്

താളിക്കാന്‍

1.ജീരകം  –  അര ടി സ്പൂണ്‍

2.കറി വേപ്പില – കുറച്ച്

3.എണ്ണ – അര ടി സ്പൂണ്‍

തയ്യാറാക്കുന്ന വിധം

1.പാലക് കഴുകി,ചെറുതായി അരിഞ്ഞു വെക്കുക .

2.പരിപ്പ് വേവിച്ച്‌ ,നന്നായി ഉടച്ചെടുക്കുക .

3.ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള വഴറ്റുക.വഴന്നു കഴിയുമ്പോള്‍ പച്ചമുളക്,തക്കാളി  ഇടുക.പിന്നെ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്  ഇട്ട് ഇളക്കുക .ഇവയെല്ലാം നന്നായി വഴന്നു കഴിയുമ്പോള്‍ പറഞ്ഞിരിക്കുന്നു പൊടി വകകള്‍ ഇട്ട് വഴറ്റുക .

4.പാലക് ഇല ഇതിലേക്ക് ഇടുക.ഇല നന്നായി വഴന്നു കഴിയുമ്പോള്‍ ഉടച്ചു വെച്ചിരിക്കുന്ന പരിപ്പ് ഇട്ട് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് മൂന്ന് നാല് മിനിറ്റ് തിളപ്പിക്കുക .തീ അണക്കുക.

5.പാനില്‍ എണ്ണ ചൂടാക്കി ജീരകം , കറി വേപ്പില  ഇവ വറുത്തു കറിയില്‍  താളിക്കുക.പാലക് –പരിപ്പ് കറി തയ്യാര്‍.

ചപ്പാത്തി,ചോറ് ഇവയുടെ കൂടെ നല്ലതാണ് .

Leave a Reply

Your email address will not be published. Required fields are marked *