തിരുനാവായാ നാവാ മുകുന്ദ ക്ഷേത്രം. Nava Mukunda Temple Thirunavaya

Spread the love

നാവാ മുകുന്ദ ഹരേ

ഗോപാലക പാഹി മുകുന്ദ ഹരേ

ക്ഷേത്രം : തിരുനാവായ നാവമുകുന്ദ ക്ഷേത്രം.

പ്രതിഷ്ഠ: വിഷ്ണു

സ്റ്റേറ്റ്: കേരളം

ജില്ല: മലപ്പുറം

താലൂക്ക് : തിരൂർ

ലക്ഷ്മി സമേതനായ നാരായണ സ്വാമി യാണ് ഇവിടെയുള്ളത്. അതിപുരാതനമായ ഒരു ക്ഷേത്രം ആണിത്.നവ ഋഷിമാരാണ് പ്രതിഷ്ഠ നടത്തിയത്.അത് കൊണ്ടാണ് ഈ പ്രദേശം തിരുനാവായ എന്ന് അറിയപ്പെടുന്നത്.ഇതിൽ ആദ്യത്തെ എട്ട് യോഗിമാർ പ്രതിഷ്ഠിച്ച വിഗ്രഹങ്ങൾ അപ്രത്യക്ഷമായെന്നും 9 മത്തെ യോഗി പ്രതിഷ്ഠിച്ച വിഗ്രഹം ആണ് ഇപ്പൊൾ ഉള്ളത് എന്നുമാണ് ഐതിഹ്യം. നിള നദി ( ഭാരതപ്പുഴ) യുടെ തീരത്താണ് ഈ മനോഹരമായ ക്ഷേത്രം.

ശ്രാദ്ധ പൂജകൾക്ക് പ്രസിദ്ധി നേടിയതാണ് ഈ ക്ഷേത്രം.

12 വർഷത്തിൽ ഒരിക്കൽ കൊണ്ടാടുന്ന മാമാങ്കം ഈ നിള യുടെ തീരത്താണ് നടന്നിരുന്നത്.ഒരു നദിതീര ഉത്സവം ആയിരുന്നു മാമങ്കം.സാമൂതിരി രാജാക്കന്മാരുടെയും വള്ളുവകോന തിരിയുടെയും മേൽ നോട്ടത്തിൽ ആണ് ഈ ഉത്സവം ആഘോഷിച്ചിരുന്നത്. അതിൻ്റെ സ്മാരക മായ് പഴുക്ക മണ്ഡപം ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു.

മാമാങ്കം പലകുറി കൊണ്ടാടി

നിള യുടെ തീരങ്ങൾ നാവയിൽ

കേരള പഴമ ചരിതം എഴുതിയൊരു

ഭാരതപ്പുഴ തന്നരിയ മണൽ തരികളെ

പറയുക പറയുക നിണമോഴികിയ കഥ

ഭാരതപ്പുഴ യുടെ തീരത്ത് നിൽക്കുമ്പോൾ അറിയാതെ മൂളി പോകുന്നു ഈ വരികൾ…

Nearest railway station is thirur. Distance 10.5 KM

Leave a Reply

Your email address will not be published. Required fields are marked *