ഉള്ളി പൂവ് തോരന്‍ / ulli poovu thoran

Spread the love

ഉള്ളി പൂവ് തോരന്‍ /ulli poovu thoran

ഉള്ളി പൂവ് അരിഞ്ഞത്  – ഒരു കപ്പ്‌

കാരറ്റ്‌ -ഒരെണ്ണം  ചെറുത്‌ കൊത്തി അരിഞ്ഞത്ulli poovu thoran

വെജിടബിള്‍ ഓയില്‍ – ഒരു ടേബിള്‍ സ്പൂണ്‍

കുഞ്ഞുള്ളി – മൂന്നോ നാലോ ചെറുതായി അരിഞ്ഞത്

പച്ചമുളക് – രണ്ടു ചെറുതായി അരിഞ്ഞത്

കടുക് – അര ടി സ്പൂണ്‍

തേങ്ങാ തിരുമ്മിയത് – കാല്‍ കപ്പ്‌

മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ഉള്ളി പൂവ്, കാരറ്റ്‌ ,പച്ചമുളക് അരിഞ്ഞത്  എന്നിവ തിരുമ്മിയ തേങ്ങയും ഉപ്പും  ചേര്‍ത്ത് കൈ കൊണ്ട് നന്നായി ഇളക്കി ചേര്‍ക്കുക .

ഒരു പാനില്‍ എണ്ണ ചൂടാകി കുഞ്ഞുള്ളിയും   കടുകും  വറുത്തു,അതിലേക്കു തേങ്ങ ചേര്‍ത്ത ഉള്ളി പൂവ് മിശ്രിതം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക .നന്നായി ചിക്കി തോര്‍ത്തി എടുക്കുക .(വെള്ളം ഒട്ടും ചേര്‍ക്കണ്ട ആവശ്യം ഇല്ല)

Leave a Reply

Your email address will not be published. Required fields are marked *