അട പ്രഥമന്‍ Ada Pradhaman / kheer kerala style

അട പ്രഥമന്‍ Ada Pradhaman

1.അട – ഒരു പാക്കറ്റ്‌
2.ചവ്വരി – കാല്‍ കപ്പ്‌
3.തേങ്ങ – 4എണ്ണംpradhaman
5. തേങ്ങ ചെറുതായി കഷണങ്ങള്‍ ആക്കിയത് – കുറച്ച്‌
5.ശര്‍ക്കര – 500ഗ്രാം
6.അണ്ടി പരിപ്പ് – 100ഗ്രാം
7.നെയ്യ് – 50ഗ്രാം
8.ചുക്ക് – ഒരു ടി സ്പൂണ്‍
9.ഏലക്ക പൊടി – കാല്‍ ടി സ്പൂണ്‍
തയ്യാറാക്കുന്ന വിധം
കുറച്ചു കാര്യങ്ങള്‍ മുമ്പേ ചെയ്തു വെച്ചാല്‍ എളുപ്പമാകും 1(എ )ആദ്യമായി തേങ്ങ തിരുമ്മി തേങ്ങാപ്പാല്‍ ഉണ്ടാക്കണം .അതിനുവേണ്ടി തേങ്ങ തിരുമ്മിയത് ഒരു മിക്സിയില്‍ രണ്ട് കപ്പ്‌ വെള്ളം ഒഴിച്ച് അടിച്ചെടുക്കുക.( കൈ കൊണ്ട് വേണമെങ്കിലും ചെയ്യാം.ഇതാണ് ഒന്ന് കൂടി എളുപ്പം ) ഇതു ഒരു വൃത്തിയുള്ള തുണിയില്‍ അരിച്ചെടുക്കുക.ഏതാണ്ട് മൂന്ന് കപ്പ്‌ കട്ടി പാല്‍ കിട്ടും.ഇതു ഒന്നാം പാല്‍ .
(ബി )ആ തേങ്ങപീര തന്നെ വീണ്ടും മിക്സിയില്‍ മൂന്നു ഗ്ലാസ്‌ വെള്ളം ഒഴിച്ച് അടിച്ചെടുക്കുക.ഇതും അരിച്ചെടുക്കുക(2കപ്പ്‌ കിട്ടും ).ഇതു രണ്ടാം പാല്‍ .

(സി )ഒന്ന് കൂടി അഞ്ചു ഗ്ലാസ്‌ വെള്ളം ഒഴിച്ച് തേങ്ങപീര അടിച്ചെടുത്ത് , തുണിയില്‍ അരിച്ചെടുക്കുക.(4കപ്പ്‌ കിട്ടും).ഇതാണ് മൂന്നാം പാല്‍ .

(ഡി)തേങ്ങപീര കളയരുത്. പിന്നീട് ആവശ്യമെങ്കില്‍ പിഴിഞ്ഞ് എടുക്കാം.
2.ചുക്കും ഏലക്കയും പൊടിച്ചു എടുക്കുക. കശുവണ്ടി വറുത്ത് മാറ്റി വെക്കുക.തേങ്ങ ചെറുതായി കഷണങ്ങള്‍ ആക്കിയതും വറക്കുക.
3.ശര്‍ക്കര ഒരു കപ്പ്‌ വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക .ശര്‍ക്കര നന്നായി അലിഞ്ഞു കഴിയുമ്പോള്‍ ,വാങ്ങി അരിച്ചെടുക്കുക . ഈ വെള്ളം മാറ്റി വെക്കുക.
4.ഒരു പാത്രത്തില്‍ മൂന്ന് കപ്പ്‌ വെള്ളം ഒഴിച്ച് ചവ്വരി അതിലിട്ടു തിളപ്പിക്കുക.ചവ്വരി ട്രാന്‍സ്പെരന്റുംമൃദുവും ആകുംവരെ വേവിക്കുക. ഇതും മാറ്റിവെക്കുക.
5.അട ആവശ്യമായ വെള്ളം ചേര്‍ത്ത് വേവിക്കുക .കിട്ടുന്ന പാക്കറ്റില്‍ അട നീളത്തില്‍ ആണെങ്കില്‍ കൈ കൊണ്ട് ഒടിച്ചു ചെറുതാക്കുക .വെന്തു കഴിയുമ്പോള്‍ അട നല്ല മൃദു ആകും .വാങ്ങി ഊറ്റി എടുക്കുക.പിന്നയും ഒട്ടുന്ന പോലെ തോന്നുന്നുവെങ്കില്‍ ഒരു ഗ്ലാസ്‌ തണുത്ത വെള്ളം ഒഴിച്ച് ഒന്ന് കൂടി ഊറ്റി എടുത്താല്‍ മതിയാകും .
ഇനി അട പ്രഥമന്‍ വെക്കാന്‍ തുടങ്ങാം.പ്രത്യേകം ശ്രദ്ധിക്കുക ,ഇളക്കാന്‍ വിട്ടു പോകരുത്.അട പ്രഥമന്‍ തയ്യാറാകുന്നത് വരെ ഇളക്കി കൊണ്ടിരിക്കണം .

(A.)ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ (ഉരുളി ആണ് ഏറ്റവും നല്ലത് ),ശര്‍ക്കര പാനി ഒഴിക്കുക .ഇതിലേക്ക് അടയും ചവ്വരിയും ഒന്നിച്ചു ചേര്‍ത്ത് ഇളക്കുക. അട പാത്രത്തിന്‍റെ സൈഡ് വിട്ടു വരും വരെ ഇളക്കുക.
(B)ഇനി നെയ്യ് ഒഴിക്കാം .ഇളക്കു തുടര്‍ന്ന് കൊണ്ടിരിക്കുക.
(C)ഇതിലേക്ക് മൂന്നാം പാല്‍ ഒഴിക്കുക .തിളക്കാന്‍ അനുവദിക്കുക.കൊഴുത്ത്(തിക്ക് ) വരും വരെ ഇളക്കു തുടര്‍ന്ന് കൊണ്ടിരിക്കുക.
(D)തിളക്കുമ്പോള്‍ രണ്ടാം പാല്‍ ഒഴിക്കുക.ഇതു നല്ല കൊഴുത്ത് വരുമ്പോള്‍ ഒന്നാം പാല്‍ ഒഴിക്കുക.തിളക്കാന്‍ പാടില്ല . ഒന്ന് ചൂടാകുമ്പോള്‍ വാങ്ങി ഏലക്കയും ചുക്കും കശുവണ്ടിയും വറുത്ത തേങ്ങ കഷണങ്ങളും ചേര്‍ത്ത് അടച്ചു വെക്കുക.
(E)അട പ്രഥമന്‍ കൂടുതല്‍ തിക്ക് ആണെങ്കില്‍ അല്പം തേങ്ങപ്പാലോ സാധാരണ തിളപ്പിച്ച പശുവിന്‍ പാലോ ഒഴിച്ച് ശരിയാക്കാം .അടപ്രഥമന്‍ തയ്യാര്‍ .

സേമിയ പായസം Semiya Paayasam

പായസം ഇല്ലാതെ എന്ത് ഓണം ,അല്ലെ നമ്മുക്ക് അടപ്രടമനും സെമിയ പായസവും വെക്കുന്ന രീതി ഒന്ന് നോക്കാം………..
സേമിയ പായസം Semiya Paayasam

1.സേമിയ – 250 ഗ്രാം
2.പാല്‍ – ഒരു ലിറ്റര്‍semiya payasam
3.മില്‍ക്ക് മെയ്‌ട് – അര ടിന്‍
(ആവശ്യമെങ്കില്‍ മാത്രം)
4.പഞ്ചസാര – 150ഗ്രാം
(മധുരത്തിന് ആവശ്യമനുസരിച്ച് ചേര്‍ക്കുക ,കാരണം മില്‍ക്ക് മെയ്‌ട് മധുരമുള്ളതാണ്)
5.ഏലക്ക – കാല്‍ ടി സ്പൂണ്‍
(വറുത്തു പൊടിച്ചത് )
6.നെയ്യ് – 3ടേബിള്‍ സ്പൂണ്‍
7.വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

സേമിയ നെയ്യില്‍ നല്ല ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതു വരെ വറക്കുക.ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക. വെള്ളം വറ്റാറകുമ്പോള്‍ പാല്‍ ഒഴിച്ച് തുടരെ ഇളക്കുക.പാല്‍ ഒഴിച്ച് തിളക്കാന്‍ തുടങ്ങുമ്പോള്‍ മില്‍ക്ക് മെയ്‌ട് ചേര്‍ക്കുക. മധുരം ആവശ്യമെങ്കില്‍ പഞ്ചസാരയും ചേര്‍ക്കുക.പാല്‍ അല്പം കൂടി വറ്റുമ്പോള്‍ ഏലക്ക പൊടി ചേര്‍ത്ത് വാങ്ങി വെക്കുക.

പപ്പടം കാച്ചുവാന്‍ pappadam

പപ്പടം കാച്ചുവാന്‍ pappadam

1.എണ്ണ – അര കപ്പ്‌ pappadam

2.പപ്പടം – 10 എണ്ണം

തയ്യാറാക്കുവാന്‍

എണ്ണ നല്ലതുപോലെ തിളക്കുമ്പോള്‍ പപ്പടം ഓരോന്നായി എണ്ണയില്‍ ഇട്ട് കാച്ചി എടുക്കുക.

പരിപ്പ് കറി parippu curry naadan style

പരിപ്പ് കറി parippu curry naadan style

1.ചെറുപയര്‍ പരിപ്പ് – 500ഗ്രാം
പച്ചമുളക് – 6 (നെടുകെ പിളര്‍ന്നത് )
2. ഉപ്പ്,വെള്ളം – പാകത്തിന്
3.അരപ്പിന്
തേങ്ങ – അര മുറിparppu curry
മഞ്ഞള്‍ – ഒരു നുള്ള്
ജീരകം – ഒരു ടി സ്പൂണ്‍
വെളുത്തുള്ളി – 5അല്ലി
ചുമന്നുള്ളി – രണ്ട് അല്ലി
പച്ചമുളക് – 4
4.താളിക്കാന്‍
എണ്ണ – 2ടി സ്പൂണ്‍
കടുക് – ഒരു ടി സ്പൂണ്‍
ചുമന്നുള്ളി – രണ്ടോ മൂന്നോ അല്ലി വട്ടത്തില്‍ അരിഞ്ഞത്
വറ്റല്‍ മുളക് – രണ്ട്‌
കറിവേപ്പില – കുറച്ച്

1.പരിപ്പ് കഴുകി പച്ചമുളക് ചേര്‍ത്ത് നന്നായി വേവിക്കുക.
2.തേങ്ങ മറ്റുള്ള ചേരുവകള്‍ ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക.
3. പരിപ്പ് ഒരു തവി കൊണ്ട് നന്നായി ഉടച്ചെടുക്കുക .
4.ഇതിലേക്ക് അരപ്പും ആവശ്യത്തിന് വെള്ളവും ഒഴിച്ച് അടുപ്പത്ത് വെച്ച് ചൂടാക്കുക.ഉപ്പുംചേര്‍ക്കണം.
5.കറി ഇളക്കി കൊണ്ടിരിക്കണം .കറി ശരിക്ക് തിളക്കുമ്പോള്‍ വാങ്ങി വെക്കുക .
6.ഇതിലേക്ക് കടുക് താളിക്കുക .
( കഴിക്കാന്‍ നേരം അല്പം നെയ്യ് ഒഴിച്ച് കഴിച്ചാല്‍ നല്ല സ്വാദാണ് .)

വെള്ളരിക്ക മോര് കറി moru curry (curry from curd / Butter milk)

moru curry vellarikkaവെള്ളരിക്ക മോര് കറി  moru curry (curry from curd / Butter milk)

1.വെള്ളരിക്ക കഷണങ്ങള്‍ ആക്കിയത് – ഒരു കപ്പ്‌
പച്ചമുളക് നെടുകെ പിളര്‍ന്നത് – മൂന്ന്
മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍
മുളകുപൊടി – കാല്‍ ടി സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
2.അരപ്പിന്
ജീരകം – ഒരു നുള്ള്
ചുമന്നുളി – രണ്ടു അല്ലി
തേങ്ങ തിരുമ്മിയത് – കാല്‍ കപ്പ്‌
കറിവേപ്പില – ഒരു തണ്ട്
3.തൈര് നന്നായി ഉടച്ചത് – മൂന്ന് കപ്പ്‌
4.താളിക്കാന്‍
എണ്ണ – രണ്ടു ടി സ്പൂണ്‍
ചുമന്നുള്ളി – രണ്ടോ മൂന്നോ അല്ലി വട്ടത്തില്‍ അരിഞ്ഞത്
കടുക് – ഒരു ടി സ്പൂണ്‍
വറ്റല്‍ മുളക് – രണ്ട്‌
കറിവേപ്പില – കുറച്ച്
5.ഉപ്പ്‌ – പാകത്തിന്

തയ്യാറാക്കുന്ന വിധം

1.വെള്ളരിക്ക പച്ചമുളകും പൊടികളും ചേര്‍ത്ത് ആവശ്യമായ വെള്ളം ഒഴിച്ച് വേവിക്കുക.
2.തേങ്ങയും ജീരകവും ഉള്ളിയും കറിവേപ്പിലയും വെണ്ണ പോലെ മയത്തില്‍ അരച്ചെടുക്കുക.
3.ഈ അരപ്പ് തൈരുമായി നന്നായി യോജിപ്പിക്കുക.ഉപ്പും ചേര്‍ക്കണം .
4.വെള്ളരിക്ക വെന്തതിനുശേഷം തീ വളരെ കുറച്ച് തൈര് ഒഴിച്ച് തുടരെ ഇളക്കി കൊണ്ട് ഇരിക്കുക .അല്ലെങ്കില്‍ കറി പിരിഞ്ഞുപോകും .5.ചെറുതായി ആവി വന്നു തുടങ്ങുമ്പോള്‍ തീ അണക്കുക.പിന്നയും കുറച്ച് നേരം കൂടി ഇളക്കുക .
6. എണ്ണയില്‍ കടുക് വറത്ത് കറിയില്‍ താളിക്കുക.

ഇഞ്ചി കറി Naadan Inchi curry (ginger curry)

inchi curryഇഞ്ചി കറി Naadan Inchi curry (ginger)

1.ഇഞ്ചി -250ഗ്രാം

2.തേങ്ങ – 1

3.വാളന്‍ പുളി പാകത്തിന്

4.ഉപ്പ് പാകത്തിന്

5.ശര്‍ക്കര ഒരു നെല്ലിക്ക വലുപ്പത്തില്‍

6.വറ്റല്‍ മുളക് – 10

7.മല്ലിപൊടി മൂന്ന് ടേബിള്‍ സ്പൂണ്‍

8.ഉലുവ – കാല്‍ സ്പൂണ്‍

9.മഞ്ഞള്‍പൊടി കാല്‍ സ്പൂണ്‍

10.ചുമന്നുള്ളി – 25ഗ്രാം

11.വെളിച്ചെണ്ണ ,കറിവേപ്പില ,കടുക് താളിക്കാന്‍ ആവശ്യമായത്

പാകം ചെയ്യുന്ന വിധം

1.ഇഞ്ചി ഒരേ വലുപ്പത്തില്‍ അരിയുക.വെള്ളം തിളപ്പിച്ച്‌ ഇഞ്ചി അതിലിട്ടു വേവിക്കുക .കുറച്ചുനേരം കഴിഞ്ഞു ആ വെള്ളം ഊറ്റി കളഞ്ഞ ശേഷം പച്ചവെള്ളം ഒഴിച്ച് കഴുകി വാരിപ്പിഴിഞ്ഞു മാറ്റി വെക്കുക.

  1. ഒരു പാനില്‍ എണ്ണ ചൂടാക്കി തേങ്ങ ചിരകിയതും ചുമന്നുള്ളിയും വറക്കുക . ഇതിലേക്ക് പൊടികളും ചേര്‍ത്ത് നല്ല ബ്രൌണ്‍ നിറം ആകുമ്പോള്‍ തീ അണക്കുക.ഇതു നന്നായി അരച്ച് എടുക്കുക.
  2. വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ ഇഞ്ചിയും എണ്ണയില്‍ വറത്ത് കോരുക .ഇഞ്ചി നന്നായി പൊടിച്ച് എടുക്കുക..
  3. ചട്ടിയില്‍ വാളന്‍ പുളിയും ഉപ്പും ചേര്‍ത്ത വെള്ളവും പൊടിച്ച ഇഞ്ചി കൂട്ടും അരപ്പും ചേര്‍ത്ത് തിളപ്പിക്കുക.കറി കുറുകുന്ന പരുവം വരെ തിളപ്പിക്കുക.
  4. സ്വാദ്‌ ക്രമീകരിക്കാന്‍ വേണമെങ്കില്‍ ചാര്‍ കുറുകാറാകുമ്പോള്‍

ശര്‍ക്കര ഒരു നെല്ലിക്ക വലുപ്പത്തില്‍ എടുത്തത്‌ ചേര്‍ക്കാം.

6.ഒരു പാനില്‍ എണ്ണ ചൂടാക്കി കടുകും മറ്റു കൂട്ടങ്ങളും ഉലര്‍ത്തി ഇഞ്ചി കറിയില്‍ ഒഴിക്കുക.ഇതു തണുത്ത ശേഷം ഒരു വായു കടക്കാത്ത ബോട്ടിലില്‍ ആക്കിയാല്‍ കുറെ ദിവസം ഉപയോഗിക്കാം.