പായസം ഇല്ലാതെ എന്ത് ഓണം ,അല്ലെ നമ്മുക്ക് അടപ്രടമനും സെമിയ പായസവും വെക്കുന്ന രീതി ഒന്ന് നോക്കാം………..
സേമിയ പായസം Semiya Paayasam
1.സേമിയ – 250 ഗ്രാം
2.പാല്‍ – ഒരു ലിറ്റര്‍
3.മില്‍ക്ക് മെയ്‌ട് – അര ടിന്‍
(ആവശ്യമെങ്കില്‍ മാത്രം)
4.പഞ്ചസാര – 150ഗ്രാം
(മധുരത്തിന് ആവശ്യമനുസരിച്ച് ചേര്‍ക്കുക ,കാരണം മില്‍ക്ക് മെയ്‌ട് മധുരമുള്ളതാണ്)
5.ഏലക്ക – കാല്‍ ടി സ്പൂണ്‍
(വറുത്തു പൊടിച്ചത് )
6.നെയ്യ് – 3ടേബിള്‍ സ്പൂണ്‍
7.വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സേമിയ നെയ്യില്‍ നല്ല ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതു വരെ വറക്കുക.ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക. വെള്ളം വറ്റാറകുമ്പോള്‍ പാല്‍ ഒഴിച്ച് തുടരെ ഇളക്കുക.പാല്‍ ഒഴിച്ച് തിളക്കാന്‍ തുടങ്ങുമ്പോള്‍ മില്‍ക്ക് മെയ്‌ട് ചേര്‍ക്കുക. മധുരം ആവശ്യമെങ്കില്‍ പഞ്ചസാരയും ചേര്‍ക്കുക.പാല്‍ അല്പം കൂടി വറ്റുമ്പോള്‍ ഏലക്ക പൊടി ചേര്‍ത്ത് വാങ്ങി വെക്കുക.