പച്ചടി
വെള്ളരിക്ക (ഇടത്തരം )- ചെറിയ കഷണങ്ങള്‍ ആക്കിയത്
പച്ചമുളക് – അഞ്ച്
തൈര് – രണ്ട് കപ്പ്
ഉപ്പ് – ആവശ്യത്തിന്
അരപ്പിന്
തേങ്ങ- അര മുറി
ജീരകം – ഒരു നുള്ള്
കടുക് – ഒരു നുള്ള് (അരയാന്‍ പാടില്ല ,ചതച്ച് എടുക്കുക )
ചുമന്നുള്ളി – നാല് അല്ലി
(ആദ്യം തേങ്ങ, ജീരകം, ചുമന്നുള്ളി, ഇവ വെണ്ണ പോലെ അരച്ചെടുത്തത്തിനുശേഷം കടുക് ചതച്ചത് ചേര്‍ക്കുക )
താളിക്കാന്‍
വറ്റല്‍ മുളക് – രണ്ട്
ചുമന്നുള്ളി (വട്ടത്തില്‍ അരിഞ്ഞത്)- രണ്ട് അല്ലി
കടുക് – ഒരു ടി സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ – രണ്ട് ടി സ്പൂണ്‍
പാകം ചെയ്യുന്ന വിധം
വെള്ളരിക്ക ,പച്ചമുളക് ചേര്‍ത്ത് വേവിക്കുക.മുക്കാല്‍ വേവാകുമ്പോള്‍ അരപ്പ് ചേര്‍ക്കുക .തിളക്കുമ്പോള്‍ തീ അണച്ച ശേഷം ,തണുക്കാന്‍ അനുവദിക്കുക. അതിനുശേഷം തൈര് ചേര്‍ത്ത് ഇളക്കുക.തൈര് ചേര്‍ത്ത കറിയിലേക്ക് വെളിച്ചെണ്ണയില്‍ വറുത്തെടുത്ത കടുകും വറ്റല്‍മുളകും ഉള്ളിയും കറിവേപ്പിലയും ഒഴിക്കുക .പച്ചടി തയ്യാര്‍ .