പച്ച ഏത്തക്ക – രണ്ട്
ചേന – 150 ഗ്രാം
മുളകുപൊടി – അര സ്പൂണ്‍
കുരുമുളകുപൊടി – കാല്‍ ടീസ്പൂണ്‍ .
നെയ്യ് – രണ്ട് ടേബിള്‍ സ്പൂണ്‍
തൈര് – അര കപ്പ്
അരപ്പിന്
തേങ്ങ – അര മുറി
ജീരകം – ഒരു നുള്ള്
പച്ചമുളക് – മൂന്ന്
മഞ്ഞള്‍ –കാല്‍ ടീസ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – ആവശ്യത്തിന്
പച്ച ഏത്തക്കയും ചേനയും മുളകുപൊടി,കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വേവിക്കുക .അതിനുശേഷം ഇവ നെയ്യ് ഒഴിച്ച് വരട്ടി എടുക്കുക .നന്നായി വരണ്ട ശേഷം തൈര് കുറേശ്ശെ ചേര്‍ത്ത് ഇളക്കി ചൂടാകുമ്പോള്‍ തേങ്ങ ചേര്‍ത്ത അരപ്പ് ഇട്ട് വീണ്ടും ഇളക്കുക .ആവി വരുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കുക .