pradhaman

അട പ്രഥമന്‍ Ada Pradhaman / kheer kerala style-Kerala sadya Adaprathaman payasam- Onam sadya Adaprathaman

അട പ്രഥമന്‍ Ada Pradhaman

1.അട – ഒരു പാക്കറ്റ്‌
2.ചവ്വരി – കാല്‍ കപ്പ്‌
3.തേങ്ങ – 4എണ്ണംpradhaman
5. തേങ്ങ ചെറുതായി കഷണങ്ങള്‍ ആക്കിയത് – കുറച്ച്‌
5.ശര്‍ക്കര – 500ഗ്രാം
6.അണ്ടി പരിപ്പ് – 100ഗ്രാം
7.നെയ്യ് – 50ഗ്രാം
8.ചുക്ക് – ഒരു ടി സ്പൂണ്‍
9.ഏലക്ക പൊടി – കാല്‍ ടി സ്പൂണ്‍
തയ്യാറാക്കുന്ന വിധം
കുറച്ചു കാര്യങ്ങള്‍ മുമ്പേ ചെയ്തു വെച്ചാല്‍ എളുപ്പമാകും 1(എ )ആദ്യമായി തേങ്ങ തിരുമ്മി തേങ്ങാപ്പാല്‍ ഉണ്ടാക്കണം .അതിനുവേണ്ടി തേങ്ങ തിരുമ്മിയത് ഒരു മിക്സിയില്‍ രണ്ട് കപ്പ്‌ വെള്ളം ഒഴിച്ച് അടിച്ചെടുക്കുക.( കൈ കൊണ്ട് വേണമെങ്കിലും ചെയ്യാം.ഇതാണ് ഒന്ന് കൂടി എളുപ്പം ) ഇതു ഒരു വൃത്തിയുള്ള തുണിയില്‍ അരിച്ചെടുക്കുക.ഏതാണ്ട് മൂന്ന് കപ്പ്‌ കട്ടി പാല്‍ കിട്ടും.ഇതു ഒന്നാം പാല്‍ .
(ബി )ആ തേങ്ങപീര തന്നെ വീണ്ടും മിക്സിയില്‍ മൂന്നു ഗ്ലാസ്‌ വെള്ളം ഒഴിച്ച് അടിച്ചെടുക്കുക.ഇതും അരിച്ചെടുക്കുക(2കപ്പ്‌ കിട്ടും ).ഇതു രണ്ടാം പാല്‍ .

(സി )ഒന്ന് കൂടി അഞ്ചു ഗ്ലാസ്‌ വെള്ളം ഒഴിച്ച് തേങ്ങപീര അടിച്ചെടുത്ത് , തുണിയില്‍ അരിച്ചെടുക്കുക.(4കപ്പ്‌ കിട്ടും).ഇതാണ് മൂന്നാം പാല്‍ .

(ഡി)തേങ്ങപീര കളയരുത്. പിന്നീട് ആവശ്യമെങ്കില്‍ പിഴിഞ്ഞ് എടുക്കാം.
2.ചുക്കും ഏലക്കയും പൊടിച്ചു എടുക്കുക. കശുവണ്ടി വറുത്ത് മാറ്റി വെക്കുക.തേങ്ങ ചെറുതായി കഷണങ്ങള്‍ ആക്കിയതും വറക്കുക.
3.ശര്‍ക്കര ഒരു കപ്പ്‌ വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക .ശര്‍ക്കര നന്നായി അലിഞ്ഞു കഴിയുമ്പോള്‍ ,വാങ്ങി അരിച്ചെടുക്കുക . ഈ വെള്ളം മാറ്റി വെക്കുക.
4.ഒരു പാത്രത്തില്‍ മൂന്ന് കപ്പ്‌ വെള്ളം ഒഴിച്ച് ചവ്വരി അതിലിട്ടു തിളപ്പിക്കുക.ചവ്വരി ട്രാന്‍സ്പെരന്റുംമൃദുവും ആകുംവരെ വേവിക്കുക. ഇതും മാറ്റിവെക്കുക.
5.അട ആവശ്യമായ വെള്ളം ചേര്‍ത്ത് വേവിക്കുക .കിട്ടുന്ന പാക്കറ്റില്‍ അട നീളത്തില്‍ ആണെങ്കില്‍ കൈ കൊണ്ട് ഒടിച്ചു ചെറുതാക്കുക .വെന്തു കഴിയുമ്പോള്‍ അട നല്ല മൃദു ആകും .വാങ്ങി ഊറ്റി എടുക്കുക.പിന്നയും ഒട്ടുന്ന പോലെ തോന്നുന്നുവെങ്കില്‍ ഒരു ഗ്ലാസ്‌ തണുത്ത വെള്ളം ഒഴിച്ച് ഒന്ന് കൂടി ഊറ്റി എടുത്താല്‍ മതിയാകും .
ഇനി അട പ്രഥമന്‍ വെക്കാന്‍ തുടങ്ങാം.പ്രത്യേകം ശ്രദ്ധിക്കുക ,ഇളക്കാന്‍ വിട്ടു പോകരുത്.അട പ്രഥമന്‍ തയ്യാറാകുന്നത് വരെ ഇളക്കി കൊണ്ടിരിക്കണം .

(A.)ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ (ഉരുളി ആണ് ഏറ്റവും നല്ലത് ),ശര്‍ക്കര പാനി ഒഴിക്കുക .ഇതിലേക്ക് അടയും ചവ്വരിയും ഒന്നിച്ചു ചേര്‍ത്ത് ഇളക്കുക. അട പാത്രത്തിന്‍റെ സൈഡ് വിട്ടു വരും വരെ ഇളക്കുക.
(B)ഇനി നെയ്യ് ഒഴിക്കാം .ഇളക്കു തുടര്‍ന്ന് കൊണ്ടിരിക്കുക.
(C)ഇതിലേക്ക് മൂന്നാം പാല്‍ ഒഴിക്കുക .തിളക്കാന്‍ അനുവദിക്കുക.കൊഴുത്ത്(തിക്ക് ) വരും വരെ ഇളക്കു തുടര്‍ന്ന് കൊണ്ടിരിക്കുക.
(D)തിളക്കുമ്പോള്‍ രണ്ടാം പാല്‍ ഒഴിക്കുക.ഇതു നല്ല കൊഴുത്ത് വരുമ്പോള്‍ ഒന്നാം പാല്‍ ഒഴിക്കുക.തിളക്കാന്‍ പാടില്ല . ഒന്ന് ചൂടാകുമ്പോള്‍ വാങ്ങി ഏലക്കയും ചുക്കും കശുവണ്ടിയും വറുത്ത തേങ്ങ കഷണങ്ങളും ചേര്‍ത്ത് അടച്ചു വെക്കുക.
(E)അട പ്രഥമന്‍ കൂടുതല്‍ തിക്ക് ആണെങ്കില്‍ അല്പം തേങ്ങപ്പാലോ സാധാരണ തിളപ്പിച്ച പശുവിന്‍ പാലോ ഒഴിച്ച് ശരിയാക്കാം .അടപ്രഥമന്‍ തയ്യാര്‍ .

Leave a Reply

Your email address will not be published. Required fields are marked *