വയണയില അപ്പം / കുമ്പിളപ്പം / തെരളി അപ്പം – Vayanayila appam/ kumbil appam/ therali appam

വയണയില അപ്പം / കുമ്പിളപ്പം / തെരളി അപ്പം – Vayanayila appam/ kumbil appam/ therali appam

അരിപൊടി(വറുത്തത് ) – 2 കപ്പ്‌Vayanayila appam kumbil appam therali appam (1)

ശര്‍ക്കര (ചീകിയത്)   – ഒന്നര കപ്പ്‌

ഞാലിപൂവന്‍ പഴം – 3 – 4 എണ്ണം

തേങ്ങ ചിരവിയത് – അര കപ്പ്‌

വയണയില – ആവശ്യത്തിന്

ഏലക്ക പൊടിച്ചത് – 1 ടി സ്പൂണ്‍

ജീരകം പൊടി – അര ടി സ്പൂണ്‍

ഓലക്കാല്‍ – ഇല കുമ്പിള്‍ കുത്താന്‍ ആവശ്യമായത്Vayanayila appam kumbil appam therali appam (3)

തയ്യാറാക്കുന്ന വിധം

ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി ശര്‍ക്കര അലിയിച്ചെടുക്കുക (തിളക്കേണ്ട ആവശ്യമില്ല ) .ഇതു നല്ലത് പോലെ അരിച്ചെടുക്കുക .അപ്പോള്‍ അതിലുള്ള കല്ല്‌ നീങ്ങി കിട്ടും .

അരിപൊടി ചെറുതായി ചൂടാക്കി എടുക്കുക .

ഒരു ബൌളില്‍ അരിപൊടി ,ജീരകം പൊടി ,ഏലക്ക പൊടി,തേങ്ങ ചിരവിയത്,പഴം , ശര്‍ക്കര പാനി എല്ലാം കൂടി ചേര്‍ത്ത് ഇലയില്‍ വെക്കാന്‍ പരുവത്തില്‍ കുഴക്കുക .(ചപ്പാത്തി മാവിനെക്കള്‍ അല്പം കൂടി അയവായി ) .Vayanayila appam kumbil appam therali appam (5)

ഒരു ഇഡലി പാത്രത്തില്‍ വെള്ളം ചൂടാവാന്‍ വെക്കുക .

കുഴച്ചു വെച്ചിരിക്കുന്ന മാവില്‍ നിന്നും ചെറിയ ഉരുളകള്‍ ഉണ്ടാക്കി ഇത് വയണയില കുമ്പിള്‍ രൂപത്തിലാക്കി അതില്‍ നിറച്ചു ഈര്‍ക്കിലി കൊണ്ട് കുത്തി എടുക്കുക .ഇങ്ങനെ 20 – 25 കുമ്പിള്‍ ഉണ്ടാക്കാന്‍ പറ്റും .

ഇത് ഇഡലി പാത്രത്തിന്‍റെ തട്ടില്‍ വെച്ച് ആവിയില്‍ അര മണിക്കൂര്‍ പുഴുങ്ങുക.

നമ്മുടെ സ്വാദിഷ്ടമായ കുമ്പിളപ്പം തയാര്‍.Vayanayila appam kumbil appam therali appam (4)

സേമിയ റവ പായസം / semiya rava payasam / vermicelli kheer

സേമിയ റവ പായസം / semiya rava payasam /  vermicelli kheer

റവ – അര കപ്പ്‌semiya payasam image

സേമിയ – 150 ഗ്രാം

പാല്‍ – ഒരു ലിറ്റര്‍

വെള്ളം – ഒന്നര കപ്പ്‌

പഞ്ചസാര – 200 ഗ്രാം

ഏലക്ക – 2

കശുവണ്ടി – 6

കിസ് മിസ്‌ – കുറച്ച്

നെയ്യ് – 2 സ്പൂണ്‍

മഞ്ഞള്‍പ്പൊടി – ഒരു നുള്ള് (നിറം വേണമെങ്കില്‍, ആവശ്യമുണ്ടെങ്കില്‍ മാത്രം)

തയ്യാറാക്കുന്ന വിധം

1)ഒരു പാനില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ റവയും സേമിയയും 3 മിനുട്ട് വറക്കുക.

2)ഒരു കപ്പ്‌ വെള്ളം ഒഴിച്ച് റവയും സേമിയയും വേവിക്കുക .3 -5 മിനിറ്റ് വരെ തിളപ്പിക്കുക .

3)വെള്ളം വറ്റാന്‍ തുടങ്ങുമ്പോള്‍ പാല്‍ ഒഴിക്കുക .ഇളക്കി കൊണ്ടേയിരിക്കണം .ഈ സമയത്തു തന്നെ പഞ്ചസാര ചേര്‍ത്ത് ഇളക്കുക.

4)കുറുകാന്‍ തുടങ്ങുമ്പോള്‍ തീ അണക്കുക .

5)ഒരു പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും കിസ്മിസും വറുത്തു പായസത്തില്‍ ചേര്‍ക്കുക .ഏലക്ക പൊടിച്ചു തൂവുക.

(പായസത്തിനു ഒരു മഞ്ഞ നിറം കൊടുക്കാന്‍ വേണ്ടി പാല്‍ ഒഴികുമ്പോള്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി കൂടി തൂവുക .ആവശ്യമാണെങ്കില്‍ മാത്രം ഇങ്ങനെ ചെയ്‌താല്‍ മതി )

കുട്ടികള്‍ക്ക് ഈ പായസം വളരെ ഇഷ്ടമാകും.

ചെറുപയര്‍ പരിപ്പ് പ്രഥമന്‍ /cherupayar parippu pradhaman

ചെറുപയര്‍ പരിപ്പ് പ്രഥമന്‍ /cherupayar parippu pradhaman

നല്ലയിനം ചെറു പയര്‍ പരിപ്പ് – അര കിലോ

ശര്‍ക്കര     – ഒരു കിലോcherupayar payasam

നെയ്യ്  – മൂന്ന്‍ ടേബിള്‍സ്പൂണ്‍

പച്ചത്തേങ്ങ – നാല്

(തേങ്ങ തിരുമ്മി പിഴ്ഞ്ഞു ഒന്നാം പാല്‍ ഒരു കപ്പ്‌ ,4കപ്പ്‌ രണ്ടാം പാലും എടുക്കുക )

(പശുവിന്‍ പാല്‍ ആയാലും മതി,തേങ്ങ പാല്‍ ചേര്‍ത്ത് ഉണ്ടാക്കിയാല്‍ രുചി കൂടുമെന്നെ ഉള്ളു )

എലാക്ക പൊടിച്ചത് – ഗ്രാംcherupayar

ചുക്ക് പൊടിച്ചത്  – ഗ്രാം

ജീരകം പൊടിച്ചത്  – ഗ്രാം

അണ്ടിപ്പരിപ്പ്   – ഗ്രാം

കിസ്മിസ് – ഗ്രാം

പാകം ചെയ്യുന്ന വിധം

പയര്‍ ,ചുവക്കെ വറുത്തു ,രണ്ടാം പാല്‍ ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍  വേവിച്ചു നന്നായി ഉടച്ചു എടുക്കുക

ശര്‍ക്കര ഉരുക്കി ,അരിച്ചതിനുശേഷം പരിപ്പിലേക്ക് ഒഴിക്കുക .

വീണ്ടും അടുപ്പില്‍ വെച്ച് തിളപ്പിക്കുക .നല്ല തിള വന്നാലുടന്‍ ,ചുക്ക് പൊടി,ജീരകപൊടി ഇവ ചേര്‍ക്കുക .ഒന്നാം പാല്‍ കൂടി ചേര്‍ത്ത് ചെറുതായി ചൂടാകുമ്പോള്‍ തന്നെ തീ അണച്ച് മാറ്റി വെക്കുക .തിളക്കുവാന്‍ അനുവധിക്കരുത്.പ്രഥമന്റെ ചൂട് അല്പം കുറയുമ്പോള്‍ എലാക്ക പൊടി തൂവുക .നല്ല ചൂടാടെ ഇട്ടാല്‍ എലാക്കയുടെ മണം നഷ്ടപ്പെടും .

മറ്റൊരു പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും കിസ്മിസും വറുത്തു ഇടുക .കുറച്ചു നേരം അടച്ചു വെക്കുക.

കോവയ്ക്കാ –ഉരുള കിഴങ്ങ് മെഴുക്കുപുരട്ടി / ഉപ്പേരി kovakka urulakkizhangu mezhukkupuratti

കോവയ്ക്കാ –ഉരുള കിഴങ്ങ് മെഴുക്കുപുരട്ടി / ഉപ്പേരി kovakka urulakkizhangu mezhukkupuratti (ivy gourd potato stir fry)

1.കോവയ്ക്കാ – കാല്‍ കിലോ

2.ഉരുളകിഴങ്ങ് – 2

3.സവാള -1 (നീളത്തില്‍ അരിഞ്ഞത്)kovakka potato mezhukkupurati

4.പച്ചമുളക് – 2

5.ഗരംമസാലപ്പൊടി – അര ടി സ്പൂണ്‍

6.മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍

7.എണ്ണ – ഒരു ടേബിള്‍സ്പൂണ്‍

8.ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കോവയ്ക്ക കഴുകി നീളത്തില്‍ അരിഞ്ഞു ഉപ്പും ഗരംമസാലപ്പൊടിയും ചേര്‍ത്ത് നന്നായി പുരട്ടി അര മണിക്കൂര്‍ വെക്കുക .

ഉരുളകിഴങ്ങ് കോവയ്ക്ക നീളത്തില്‍ അരിഞ്ഞു എടുത്ത പോലെ അരിയുക.

ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ജീരകം പൊട്ടിച്ചു എടുത്ത് അതില്‍  സവാളയും പച്ചമുളകും വഴറ്റുക .

ഇതിലേക്ക് കോവയ്ക്കയും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന്  ഉപ്പും  ചേര്‍ക്കുക .

2-3 മിനിറ്റ്സ് അടച്ചു വേവിക്കുക . അടപ്പ് മാറ്റി ഉരുളകിഴങ്ങ് ചേര്‍ക്കുക .5 മിനിറ്റ് അടച്ചു വേവിക്കുക .(ഇടക്ക് അടപ്പ് മാറ്റി ഇളക്കി കൊടുക്കണം .അല്ലെങ്കില്‍ കരിഞ്ഞു പോകാന്‍ സാധ്യത ഉണ്ട് .)

പിന്നെയും ഫ്രൈ ചെയ്യുക .കൊവക്കയും കിഴങ്ങും നന്നായി വഴന്നു കഴിയുമ്പോള്‍ തീ അണക്കുക.

 

അട പ്രഥമന്‍ Ada Pradhaman / kheer kerala style

അട പ്രഥമന്‍ Ada Pradhaman

1.അട – ഒരു പാക്കറ്റ്‌
2.ചവ്വരി – കാല്‍ കപ്പ്‌
3.തേങ്ങ – 4എണ്ണംpradhaman
5. തേങ്ങ ചെറുതായി കഷണങ്ങള്‍ ആക്കിയത് – കുറച്ച്‌
5.ശര്‍ക്കര – 500ഗ്രാം
6.അണ്ടി പരിപ്പ് – 100ഗ്രാം
7.നെയ്യ് – 50ഗ്രാം
8.ചുക്ക് – ഒരു ടി സ്പൂണ്‍
9.ഏലക്ക പൊടി – കാല്‍ ടി സ്പൂണ്‍
തയ്യാറാക്കുന്ന വിധം
കുറച്ചു കാര്യങ്ങള്‍ മുമ്പേ ചെയ്തു വെച്ചാല്‍ എളുപ്പമാകും 1(എ )ആദ്യമായി തേങ്ങ തിരുമ്മി തേങ്ങാപ്പാല്‍ ഉണ്ടാക്കണം .അതിനുവേണ്ടി തേങ്ങ തിരുമ്മിയത് ഒരു മിക്സിയില്‍ രണ്ട് കപ്പ്‌ വെള്ളം ഒഴിച്ച് അടിച്ചെടുക്കുക.( കൈ കൊണ്ട് വേണമെങ്കിലും ചെയ്യാം.ഇതാണ് ഒന്ന് കൂടി എളുപ്പം ) ഇതു ഒരു വൃത്തിയുള്ള തുണിയില്‍ അരിച്ചെടുക്കുക.ഏതാണ്ട് മൂന്ന് കപ്പ്‌ കട്ടി പാല്‍ കിട്ടും.ഇതു ഒന്നാം പാല്‍ .
(ബി )ആ തേങ്ങപീര തന്നെ വീണ്ടും മിക്സിയില്‍ മൂന്നു ഗ്ലാസ്‌ വെള്ളം ഒഴിച്ച് അടിച്ചെടുക്കുക.ഇതും അരിച്ചെടുക്കുക(2കപ്പ്‌ കിട്ടും ).ഇതു രണ്ടാം പാല്‍ .

(സി )ഒന്ന് കൂടി അഞ്ചു ഗ്ലാസ്‌ വെള്ളം ഒഴിച്ച് തേങ്ങപീര അടിച്ചെടുത്ത് , തുണിയില്‍ അരിച്ചെടുക്കുക.(4കപ്പ്‌ കിട്ടും).ഇതാണ് മൂന്നാം പാല്‍ .

(ഡി)തേങ്ങപീര കളയരുത്. പിന്നീട് ആവശ്യമെങ്കില്‍ പിഴിഞ്ഞ് എടുക്കാം.
2.ചുക്കും ഏലക്കയും പൊടിച്ചു എടുക്കുക. കശുവണ്ടി വറുത്ത് മാറ്റി വെക്കുക.തേങ്ങ ചെറുതായി കഷണങ്ങള്‍ ആക്കിയതും വറക്കുക.
3.ശര്‍ക്കര ഒരു കപ്പ്‌ വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക .ശര്‍ക്കര നന്നായി അലിഞ്ഞു കഴിയുമ്പോള്‍ ,വാങ്ങി അരിച്ചെടുക്കുക . ഈ വെള്ളം മാറ്റി വെക്കുക.
4.ഒരു പാത്രത്തില്‍ മൂന്ന് കപ്പ്‌ വെള്ളം ഒഴിച്ച് ചവ്വരി അതിലിട്ടു തിളപ്പിക്കുക.ചവ്വരി ട്രാന്‍സ്പെരന്റുംമൃദുവും ആകുംവരെ വേവിക്കുക. ഇതും മാറ്റിവെക്കുക.
5.അട ആവശ്യമായ വെള്ളം ചേര്‍ത്ത് വേവിക്കുക .കിട്ടുന്ന പാക്കറ്റില്‍ അട നീളത്തില്‍ ആണെങ്കില്‍ കൈ കൊണ്ട് ഒടിച്ചു ചെറുതാക്കുക .വെന്തു കഴിയുമ്പോള്‍ അട നല്ല മൃദു ആകും .വാങ്ങി ഊറ്റി എടുക്കുക.പിന്നയും ഒട്ടുന്ന പോലെ തോന്നുന്നുവെങ്കില്‍ ഒരു ഗ്ലാസ്‌ തണുത്ത വെള്ളം ഒഴിച്ച് ഒന്ന് കൂടി ഊറ്റി എടുത്താല്‍ മതിയാകും .
ഇനി അട പ്രഥമന്‍ വെക്കാന്‍ തുടങ്ങാം.പ്രത്യേകം ശ്രദ്ധിക്കുക ,ഇളക്കാന്‍ വിട്ടു പോകരുത്.അട പ്രഥമന്‍ തയ്യാറാകുന്നത് വരെ ഇളക്കി കൊണ്ടിരിക്കണം .

(A.)ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ (ഉരുളി ആണ് ഏറ്റവും നല്ലത് ),ശര്‍ക്കര പാനി ഒഴിക്കുക .ഇതിലേക്ക് അടയും ചവ്വരിയും ഒന്നിച്ചു ചേര്‍ത്ത് ഇളക്കുക. അട പാത്രത്തിന്‍റെ സൈഡ് വിട്ടു വരും വരെ ഇളക്കുക.
(B)ഇനി നെയ്യ് ഒഴിക്കാം .ഇളക്കു തുടര്‍ന്ന് കൊണ്ടിരിക്കുക.
(C)ഇതിലേക്ക് മൂന്നാം പാല്‍ ഒഴിക്കുക .തിളക്കാന്‍ അനുവദിക്കുക.കൊഴുത്ത്(തിക്ക് ) വരും വരെ ഇളക്കു തുടര്‍ന്ന് കൊണ്ടിരിക്കുക.
(D)തിളക്കുമ്പോള്‍ രണ്ടാം പാല്‍ ഒഴിക്കുക.ഇതു നല്ല കൊഴുത്ത് വരുമ്പോള്‍ ഒന്നാം പാല്‍ ഒഴിക്കുക.തിളക്കാന്‍ പാടില്ല . ഒന്ന് ചൂടാകുമ്പോള്‍ വാങ്ങി ഏലക്കയും ചുക്കും കശുവണ്ടിയും വറുത്ത തേങ്ങ കഷണങ്ങളും ചേര്‍ത്ത് അടച്ചു വെക്കുക.
(E)അട പ്രഥമന്‍ കൂടുതല്‍ തിക്ക് ആണെങ്കില്‍ അല്പം തേങ്ങപ്പാലോ സാധാരണ തിളപ്പിച്ച പശുവിന്‍ പാലോ ഒഴിച്ച് ശരിയാക്കാം .അടപ്രഥമന്‍ തയ്യാര്‍ .