ഇന്നത്തെ താരം പൂമീൻ ആണ്.നല്ല അഴകുള്ള പൂമീൻ കറി…എന്തു രുചിയാണെന്നോ…വാ..വേഗം നമ്മൾക്ക് ഇത് എങ്ങനെയാണ് കറി വെക്കുന്നത് എന്ന് നോക്കാം..


First step
ഒരു കിലോ പൂമീൻ കഴുകി,കഷണങ്ങൾ ആക്കി മാറ്റി വെക്കുക.
10 – 15 ചുമന്നുള്ളി തൊലി കളഞ്ഞു കഴുകി ചെറിയ കഷണങ്ങൾ ആക്കി അരിഞ്ഞു വയ്ക്കുക
ഒരു തക്കാളി ചെറുതായി അരിഞ്ഞു എടുക്കുക
കറി വേപ്പില കുറച്ച് എടുക്കുക.
3-4 പച്ച മുളക് നെടുകെ കീറി എടുക്കുക
ഇഞ്ചി ഒരു കഷണം തൊലി കളഞ്ഞു ചതച്ചു എടുക്കുക.
8- 10 വെളുത്തുള്ളി അല്ലി തൊലി കളഞ്ഞ് കഴുകി ചതച്ചു എടുക്കുക.


പൊടികൾ ആവശ്യമായത്
മുളകുപൊടി – 4 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ
ഉലുവപ്പൊടി – 1/2 ടീ സ്പൂൺ
ഉപ്പു ആവശ്യത്തിന്.
4 ചെറിയ കഷ്ണം കുടം പുളി വെള്ളത്തിൽ ഇട്ട് വെക്കുക.
തയ്യാറാക്കുന്ന വിധം
ഒരു മൺചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക.
കടുകും ഉലുവയും ഇട്ട് പൊട്ടി തുടങ്ങുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചേർക്കുക.
തുടർന്ന് ചുവന്നുള്ളി ,പച്ചമുളക്, കറി വേപ്പില ഇട്ട് വഴറ്റുക.
മുളകുപൊടി, മഞ്ഞൾ പൊടി,ഉലുവപ്പൊടി ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റുക.

മീൻ കഷണങ്ങൾ ,കറിവേപ്പിലയും ഇട്ട് പരക്കെ വെള്ളം ഒഴിച്ച് ഒരു 15മിനിറ്റ് അടച്ചു വെച്ച് തിളപ്പിക്കുക.
എണ്ണ തെളിഞ്ഞു,കറി കുറുകി വരുമ്പോൾ തീ അണക്കുക.
