കൂൺ തോരൻ/മഷ്റൂം തോരൻ/ബട്ടൺ മഷ്റൂം/Mushroom stir fry Kerala style

കൂൺ തോരൻ

ആവശ്യമായ സാധനങ്ങൾ

  1. കൂൺ (Mushroom) – 250 ഗ്രാം
  2. സവാള ഉള്ളി – 1 ചെറുതായി കൊത്തി അരിഞ്ഞത്
  3. കുഞ്ഞുള്ളി – 10 എണ്ണം ചെറുതായി അരിഞ്ഞത്
  4. പച്ചമുളക് – 3 എണ്ണം ചെറുതായി അരിഞ്ഞത് .
  5. ഒരു ചെറിയ കഷ്ണം ഇഞ്ചി കൊത്തി അരിഞ്ഞത്.
  6. തേങ്ങ ചിരകിയത് ഒരു കപ്പ്
  7. പെരും ജീരകം – അര ടീസ്പൂൺ
  8. മല്ലി പൊടി – ഒരു ടീസ്പൂൺ
  9. മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
  10. ഗരം മസാല അര ടീസ്പൂൺ
  11. ഉപ്പ് ആവശ്യത്തിന്
  12. കറി വേപ്പില

തയ്യാറാക്കുന്ന വിധം

ഒരു ചുവട് കട്ടിയുള്ള പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് ,വറ്റൽ മുളക്, കറി വേപ്പില ചേർത്ത് കടുക് പൊട്ടിക്കുക.

ശേഷം ഉള്ളിയും പച്ചമുളകും ഇഞ്ചി അരിഞ്ഞതും നല്ല പോലെ വഴറ്റണം.

ഇതിലേക്ക് മല്ലി പൊടി ഒരു ടീസ്പൂൺ, മഞ്ഞൾ പൊടി കാൽ ടീസ്പൂൺ,ഗരം മസാല അര ടീസ്പൂൺ ചേർത്ത് ഒന്നൂടെ വഴറ്റുക.

പൊടികളുടെ പച്ചമണം മാറുമ്പോൾ അര മുറി തേങ്ങ ചിരകിയത്, പെരും ജീരകം പൊടിച്ചത് ചതച്ചു എടുത്തതും ചേർത്ത് നന്നായി ഇളക്കി,കൂൺ അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് തട്ടി പൊത്തി അടച്ചു വേവിക്കുക.

കൂൺ il നിന്നും വെള്ളം ഇറങ്ങും അതിനാൽ വേവിക്കുമ്പോൾ വെള്ളം ചേർക്കണ്ട.ഇടക്ക് ഇളക്കി കൊടുക്കണം.

ഇങ്ങനെ ചെയ്യുമ്പോൾ വെള്ളം ആവശ്യമെന്ന് തോന്നിയാൽ രണ്ടു സ്പൂൺ വെള്ളം തളിച്ചു കൊടുത്താൽ മതി.

10 minutes മതി ആകും കൂൺ പാകമായി കിട്ടാൻ.

കൂൺ തോരൻ

അല്പം മല്ലിയില അരിഞ്ഞത് കൂടി ചേർത്ത് തീ അണക്കുക.

കൂൺ തോരൻ ചോറിൻ്റെ കൂടെയും ചപ്പാത്തി യുടെ കൂടെയും കഴിക്കാൻ വളരെ സ്വാദിഷ്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.