മുരിങ്ങയില മുട്ട തോരൻ lmuringayila mutta thoran. Drumstick with egg

Spread the love

ആവശ്യമായ സാധനങ്ങൾ

മുരിങ്ങയില – ഒരു കപ്പ്

മുട്ട – 3 എണ്ണം

ചെറിയ ഉള്ളി – 10 എണ്ണം

വെളുത്തുള്ളി – 3 അല്ലി

പച്ച മുളക് – 3- 4എണ്ണം

തേങ്ങ ചിരകയത് – അര കപ്പ്

എണ്ണ – 2 ടേബിൾ സ്പൂൺ

പൊടികൾ

മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ

കുരുമളകുപൊടി – 1/4 ടീ സ്പൂൺ

ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

1..മുരിങ്ങ ഇല നല്ല പോലെ കഴുകി ,വെള്ളം കുടഞ്ഞ് കളയുക.

അതിന് ശേഷം തൊരാൻ വെക്കുക.

വെള്ളം മുഴുവൻ തോർന്നു കഴിയുമ്പോൾ ,തണ്ടിൽ നിന്നും ഇലകൾ നുള്ളി എടുക്കുക.

2.. മുട്ട പൊട്ടിച്ചു ഒരു ബൗളിൽ സ്പൂൺ കൊണ്ട് അടിച്ചു വെയ്കുക.

3.തേങ്ങ തിരുമ്മി അടുത്ത് വെയ്ക്കുക.ചേർക്കേണ്ട പൊടികളും അടുത്ത് തന്നെ വെയ്ക്കുക.

Preparation

1. ഒരു ചീന ചട്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ ,1 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.

2.ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കുഞ്ഞുള്ളിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക.

3.ഉള്ളി വഴന്നു വരുമ്പോൾ അതിലേക്ക് പച്ചമുളക് ചേർക്കുക.

4.മഞ്ഞൾ പൊടി ചേർക്കുക.

5.ഇല എടുത്തു വെച്ചത് ചേർത്ത് വഴറ്റുക.

6.ഇതിലേക്ക് കുരുമുളക് പൊടിയും തേങ്ങ തിരുമ്മിയതും ആവശ്യത്തിന് ഉപ്പും ചേർത്തു ഇളക്കുക.

7.ഇത് പാനിൻ്റെ ഒരു സൈഡിലേക്ക് ഒതുക്കി വെച്ച്, മറു സൈഡിൽ 1 ടേബിൾ സ്പൂൺ എണ്ണ കൂടി ഒഴിക്കുക.

8.ഇതിലേക്ക് അടിച്ചു വെച്ചിരിക്കുന്ന മുട്ട കൂടി ചേർത്ത് ചിക്കി എടുക്കുക.

9.മുട്ട ചിക്കി തോർത്തി ,മാറ്റി വെച്ചിരിക്കുന്ന മുരിങ്ങ ഇലയുമായി യോജിപ്പിച്ച് ഇളക്കി എടുക്കുക.

10.ഇത് ഒരു അടപ്പ് പാത്രം കൊണ്ട് മൂടി 5 മിനുട്ട് വെക്കുക.

11.5 മിനുട്ട് കഴിയുമ്പോൾ അടപ്പ് മാറ്റി ഒന്ന് കൂടി തവി കൊണ്ട് ഇളക്കി കൊടുത്തു ,തീ അണക്കുക.

12.വളരെ സ്വാദിഷ്ടമായ ഒരു തോരൻ ആണിത്,പോഷകപ്രദവും.

Leave a Reply

Your email address will not be published. Required fields are marked *