ചെറുപയര്‍ പുഴുങ്ങിയത് /Boiled Green Gram for rice soup
ചെറുപയര്‍ \ഗ്രീന്‍ ഗ്രാം – ഒരു കപ്പ്
തേങ്ങ തിരുമ്മിയത് – 5 ടേബിള്‍ സ്പൂണ്‍
ജീരകം – ഒരു നുള്ള്
വെളുത്തുള്ളി – രണ്ട് അല്ലി
മുളക് പൊടി – അര ടി സ്പൂണ്‍
മഞ്ഞള്‍ പൊടി – കാല് ടി സ്പൂണ്‍
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ചെറുപയര്‍ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ചു എടുക്കുക .
തേങ്ങ ജീരകവും വെളുത്തുള്ളിയും മറ്റു പൊടികളും ചേര്‍ത്ത് ചതച്ചു എടുക്കുക ,(അരയാന്‍ പാടില്ല )
ഈ അരച്ചെടുത്ത കൂട്ട് വെന്ത ചെറുപയറുമായി നന്നായി യോജിപ്പിക്കുക .
ആവശ്യമെങ്കില്‍ കടുക് താളിച്ചാല്‍ മതി
[…] ചേര്‍ക്കുക . ഈ രീതിയില്‍ വെച്ചാലും ചെറുപയര്‍ രുചികരമാണ് […]