Theeyal

തീയല്‍ കറി (മിക്സെഡ് വെജിറ്റബിള്‍ തീയല്‍) /Theeyal – Mix vegetable stew / theeyal curry

Spread the love

തീയല്‍ കറി (മിക്സെഡ് വെജിറ്റബിള്‍ തീയല്‍) /Theeyal – Mix vegetable stew

ഉരുളകിഴങ്ങ് – സവാള തീയല്‍ കറി / Pototo Onion Theeyal

സവാള – 2 (ചെറിയ ചതുര കഷണങ്ങള്‍ ആക്കുക )theeyal

ഉരുളക്കിഴങ്ങ് – 2 ( ചെറിയ ചതുര കഷണങ്ങള്‍ ആക്കുക )

പടവലങ്ങ  – 50 ഗ്രാം ( ചെറിയ ചതുര കഷണങ്ങള്‍ ആക്കുക )

മുരിങ്ങക്ക  – 1 ( ചെറിയ ചതുര കഷണങ്ങള്‍ ആക്കുക )

മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍

വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍

(2)പുളിവെള്ളം – പാകത്തിന് (ചെറിയ നെല്ലിക്ക വലുപ്പത്തില്‍ പുളി വെള്ളത്തില്‍ ഇട്ട് പിഴിഞ്ഞ് എടുക്കുക )

(3)ഉപ്പ് – പാകത്തിന്

അരപ്പിനു ആവശ്യമായ സാധനങ്ങള്‍

തേങ്ങ പൊടിയായി തിരുമ്മിയത്‌ – അര മുറി തേങ്ങയുടെ

മല്ലിപൊടി / ഉണക്കമല്ലി        – 2 ടി സ്പൂണ്‍

മുളക് പൊടി/വറ്റല്‍ മുളക് – 1 അര ടി സ്പൂണ്‍ /4 എണ്ണം

താളിക്കാന്‍ ആവശ്യമായ സാധനങ്ങള്‍

എണ്ണ – 2 ടി സ്പൂണ്‍

കടുക് – ഒരു നുള്ള്

വറ്റല്‍ മുളക് – 2

കുഞ്ഞുള്ളി വട്ടത്തില്‍ അരിഞ്ഞത്‌ – 1 ടി സ്പൂണ്‍

കറിവേപ്പില – 1 തണ്ട്

തയ്യാറാക്കുന്ന വിധം

1 ) ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉള്ളിയും ഉരുളക്കിഴങ്ങും പടവലങ്ങയും വഴറ്റി എടുക്കുക .

2 ) ഇതില്‍ മുരിങ്ങ കോലും മഞ്ഞളപൊടിയും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് അടച്ചു വേവിക്കുക .

3 )മറ്റൊരു ചുവടു കട്ടിയുള്ള ചീന ചട്ടിയില്‍ തേങ്ങ വറുക്കുക .

4 )തേങ്ങ മൂത്ത് മണം വരുമ്പോള്‍ മല്ലി ,മുളക് പൊടികള്‍ ചേര്‍ത്ത് നല്ല ബ്രൌണ്‍ നിറം ആകുന്ന വരെ വറുത്തു കോരുക .

5 )ഈ ചേരുവകള്‍ എല്ലാം കൂടി മയത്തില്‍ അരച്ച് എടുക്കുക .

6 )ഉള്ളിയും പൊട്ടട്ടോയും മുക്കാല്‍ വേവാകുമ്പോള്‍ തേങ്ങ അരച്ചത്‌ ചേര്‍ക്കുക .

7) പുളിവെള്ളം ചേര്‍ക്കുക .ഉപ്പ് ആവശ്യത്തിനു ക്രമീകരിക്കുക .

8)കറി ഇടത്തരം അയവിലാകുമ്പോള്‍ വാങ്ങണം .

9)ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,കുഞ്ഞുള്ളി ,വറ്റല്‍ മുളക് ,കറിവേപ്പില ഇവ യഥാക്രമം ഇട്ട് മൂക്കുമ്പോള്‍ കറിയില്‍ ഉലര്‍ത്തി ഒഴിക്കുക.

10) ചോറ് ,കപ്പ പുഴുങ്ങിയത് , ചക്കപുഴുക്ക് ഇവയുടെ കൂടെ നല്ലതാണ്

Leave a Reply

Your email address will not be published. Required fields are marked *