കപ്പ / ചീനി പുഴുങ്ങിയത് Tapioca recipe
ആവശ്യമായ സാധനങ്ങള്‍
ഉപ്പ് – പാകത്തിനു
തയ്യാറാക്കുന്ന വിധം
വളരെ എളുപ്പം തയ്യാറാക്കാന്‍ പറ്റുന്ന ഒരു കപ്പ / ചീനി വിഭവമാണ് ഇത്.
നല്ല കപ്പ (അകത്തു കറുത്ത പാട് ഒന്നുമില്ലാത്തത്) തൊലി കളഞ്ഞു ചിത്രത്തില്‍ കാണുന്നതു പോലെ കഷണങ്ങളാക്കുക.
ഈ കഷണങ്ങള്‍ കഴുകിയെടുത്ത് ഒരു പാത്രത്തിലിട്ട് കപ്പ കഷണങ്ങള്‍ക്ക് മീതെ വരെ വെള്ളമൊഴിച്ചു തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി വെള്ളം വാര്‍ത്തു കളയുക. കപ്പയുടെ കട്ടും, കറയും ഒഴിവാക്കാന്‍ ആദ്യത്തെ വെള്ളം നിര്‍ബന്ധമായും വാര്‍ത്തു കളയണം. ആദ്യത്തെ വെള്ളം വാര്‍ത്തു കളഞ്ഞില്ലെങ്കില്‍ തലവേദന വരാന്‍ സാധ്യതയുണ്ട്.
വീണ്ടും പുതിയ വെള്ളമൊഴിച്ച് ആവശ്യത്തിനു ഉപ്പ് ഇട്ടു തിളപ്പിക്കുക. കഷണങ്ങള്‍ നല്ല പോലെ വെന്തു കഴിയുമ്പോള്‍ വെള്ളം ഊറ്റി കളയുക.
നല്ല കാന്താരി ചമ്മന്തി, മീന്‍ കറി, കോഴി കറി, പഴങ്കഞ്ഞി, അച്ചാര്‍, കഞ്ഞി എന്നിവയുടെ കൂടെ കഴിക്കാന്‍ പറ്റിയ നല്ല നാടന്‍ ആഹാര വിഭവമാണിത്.
[…] ചോറ് ,കപ്പ പുഴുങ്ങിയത് , ചക്കപുഴുക്ക് ഇവയുടെ കൂടെ […]
[…] കപ്പ / ചീനി വേവിച്ചത് […]