ചിക്കന്‍ കറി – കേരള സ്റ്റൈല്‍ / chicken curry kerala style

Spread the love

ചിക്കന്‍ കറി – കേരള സ്റ്റൈല്‍ Chicken Curry naadan kerala style recipe

ചിക്കന്‍ -2 കിലോ

ചിക്കന്‍ മസാല – അര ടി സ്പൂണ്‍

മഞ്ഞള്‍ പൊടി-1അര ടി സ്പൂണ്‍chicken curry

തൈര് – 1ടേബിള്‍ സ്പൂണ്‍

തേങ്ങ പാല്‍ – അര കപ്പ്‌ നല്ല കുറുകിയത്

രണ്ടാം പാല്‍ – ഒരു കപ്പ്‌

വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍

കറി വേപ്പില – രണ്ട്‌ തണ്ട്

വറ്റല്‍ മുളക് – 6എണ്ണം

മല്ലി – 2ടി സ്പൂണ്‍

ഇഞ്ചി- 10ഗ്രാം പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി – 16അല്ലി

കുരുമുളക് പൊടി – 1ടീസ്പൂണ്‍

പെരുംജീരകം –1 ടീസ്പൂണ്‍

പട്ട  – 2കഷണം

ഗ്രാമ്പു – 5 എണ്ണം

ഏലയ്ക്ക-3എണ്ണം

ജീരകം – അരടീസ്പൂണ്‍

സവാള –3 വലുത് കൊത്തി അരിഞ്ഞത്

പച്ചമുളക് –4 നെടുവേ കീറിയത്

തക്കാളി –2 അരച്ച് എടുത്തത്

തയാറാക്കുന്ന വിധം

ചിക്കന്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍,  ചിക്കന്‍ മസാല ,ഒരു ടി സ്പൂണ്‍ ഉപ്പ്‌,തൈര് ഇവ ചേര്‍ത്ത് നന്നായി പുരട്ടി അര മണിക്കൂര്‍ വെക്കുക . പട്ട ,ഗ്രാമ്പു ,ഏലക്ക,പെരുംജീരകം,ജീരകം ,വറ്റല്‍മുളക്,മല്ലി ഇവ എണ്ണ ചേര്‍ക്കാതെ വറുത്ത് എടുക്കുക.അതിനുശേഷം പൊടിക്കുക .ഇതാണ് ഈ കറിയുടെ മസാല കൂട്ട് .

ഒരു പാനില്‍ എണ്ണചൂടാക്കി  അതില്‍ ഇഞ്ചി ,വെളുത്തുള്ളിയും പച്ചമണം മാറുന്നതു വരെ വഴറ്റിയശേഷം, സവാള വഴറ്റുക .കറി വേപ്പിലയും പച്ചമുളകും ചേര്‍ക്കുക ..സവാള നന്നായി വഴന്നു കഴിയുമ്പോള്‍,മഞ്ഞള്‍പൊടി അര ടി സ്പൂണ്‍, പൊടിച്ചു വച്ചിരിക്കുന്ന മസാല കൂട്ടും അരച്ച തക്കാളിയും ചേര്‍ക്കുക.ഇതിലേക്ക് കോഴികഷണങ്ങള്‍ ഇട്ട് ആവശ്യത്തിന് ഉപ്പും രണ്ടാം പാലും    ചേര്‍ത്ത് വേവിക്കുക .ചിക്കന്‍ മുക്കാലും വെന്തു കഴിയുമ്പോള്‍ കുരുമുളക് പൊടിയും  ചേര്‍ക്കുക .അതിനുശേഷം ഒന്നാം പാല്‍ ചേര്‍ത്ത് ചൂടാകുമ്പോള്‍ വാങ്ങി വെക്കുക.

Leave a Reply

Your email address will not be published. Required fields are marked *