പൊട്ടറ്റോ ഫ്രൈ Potato Fry / urula kkizhangu fry / pototo chips
പൊട്ടറ്റോ – 2
എണ്ണ – ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു നുള്ള് മാത്രം
മുളകുപൊടി – അര ടി സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പൊട്ടറ്റോ ഇഷ്ടമുള്ള ആകൃതിയില്‍ കഷണങ്ങള്‍ ആക്കുക .കനം തീരെ കുറച്ചു വേണം കഷണങ്ങള്‍ ആക്കുവാന്‍ .ഇതു നല്ലതുപോലെ കഴുകി ,വൃത്തി ആക്കിയ ശേഷം കുറച്ചു വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് മുക്കാല്‍ ഭാഗം വേവിക്കുക .അതിനു ശേഷം വെള്ളം ബാകി ഉണ്ടെങ്കില്‍ ഊറ്റി കളഞ്ഞ് തണുക്കുവാനായി മാറ്റി വെക്കുക.
ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന പൊട്ടറ്റോ കഷണങ്ങള്‍ ഇടുക .മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് നന്നായി മൊരിച്ച് കോരി എടുക്കുക.