പൊട്ടറ്റോ ഫ്രൈ / Potato Fry / urula kkizhangu fry

പൊട്ടറ്റോ ഫ്രൈ Potato Fry / urula kkizhangu fry / pototo chips

പൊട്ടറ്റോ – 2

എണ്ണ  –  ടേബിള്‍സ്പൂണ്‍

ഉപ്പ്‌    – പാകത്തിന്potato fry

മഞ്ഞള്‍പ്പൊടി – ഒരു നുള്ള് മാത്രം

മുളകുപൊടി  – അര  ടി സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പൊട്ടറ്റോ ഇഷ്ടമുള്ള ആകൃതിയില്‍ കഷണങ്ങള്‍ ആക്കുക .കനം തീരെ കുറച്ചു വേണം കഷണങ്ങള്‍ ആക്കുവാന്‍ .ഇതു നല്ലതുപോലെ കഴുകി ,വൃത്തി ആക്കിയ ശേഷം കുറച്ചു വെള്ളവും പാകത്തിന് ഉപ്പും  ചേര്‍ത്ത് മുക്കാല്‍ ഭാഗം വേവിക്കുക .അതിനു ശേഷം വെള്ളം ബാകി ഉണ്ടെങ്കില്‍ ഊറ്റി കളഞ്ഞ് തണുക്കുവാനായി മാറ്റി വെക്കുക.

ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന പൊട്ടറ്റോ കഷണങ്ങള്‍ ഇടുക .മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് നന്നായി മൊരിച്ച് കോരി എടുക്കുക.

കടല കറി / Kadala curry Kerala style

കടല കറി / Kadala curry Kerala style

കറുത്ത കടല – അര കിലോ

ചുമന്നുള്ളി – അര കപ്പ്‌

പച്ചമുളക് – 2

സവാള- 3 വലുത്kadala curry

തക്കാളി – 2

കടുക് – ഒരു ടി സ്പൂണ്‍

ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് – 1 ടി സ്പൂണ്‍

മുളക് പൊടി -രണ്ടു ടി സ്പൂണ്‍

മല്ലിപൊടി – രണ്ടു ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍

ഗരം മാസലപൊടി – 2 ടി സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

എണ്ണ – ഒരു ടേബിള്‍സ്പൂണ്‍

കറി വേപ്പില – ഒരു തണ്ട്

മല്ലിയില – കുറച്ച്

തയ്യാറാക്കുന്ന വിധം

കടല തലേ ദിവസം രാത്രിയില്‍ വെള്ളത്തില്‍ ഇട്ട് വെക്കുക .

പ്രഷര്‍കുക്കറില്‍ കടല ചുമന്നുള്ളിയും പച്ചമുളകും ഉപ്പും ചേര്‍ത്ത് വേവിച്ച്‌ എടുക്കുക .

ഒരു പാനില്‍ എണ്ണ ചൂടാക്കി കറി വേപ്പില , കടുക് പൊട്ടിചെടുക്കുക.

ഇതില്‍ സവാള ചേര്‍ത്ത് വഴറ്റുക .

സവളയുടെ നിറം മാറി തുടങ്ങുമ്പോള്‍ ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് ,മസാല പൊടികള്‍ ഇവ ചേര്‍ത്ത് വഴറ്റുക .

തക്കാളി ചേര്‍ത്ത് വഴറ്റുക .

തക്കാളി നന്നായി വഴന്നു കഴിയുമ്പോള്‍ കടല ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വെള്ളം കുറച്ചു വറ്റുന്നത് വരെ തീ കുറച്ചു അടച്ചു വേവിക്കുക .

കടല ചാറിനു ആവശ്യമായത്ര വെള്ളം വറ്റി കഴിയുമ്പോള്‍ തീ അണച്ച് മല്ലിയില തൂവി ചൂടോടു കൂടി ചപ്പാത്തി ,ചോറ് ഇവയുടെ കൂടെ കഴിക്കുക .

കോവയ്ക്കാ –ഉരുള കിഴങ്ങ് മെഴുക്കുപുരട്ടി / ഉപ്പേരി kovakka urulakkizhangu mezhukkupuratti

കോവയ്ക്കാ –ഉരുള കിഴങ്ങ് മെഴുക്കുപുരട്ടി / ഉപ്പേരി kovakka urulakkizhangu mezhukkupuratti (ivy gourd potato stir fry)

1.കോവയ്ക്കാ – കാല്‍ കിലോ

2.ഉരുളകിഴങ്ങ് – 2

3.സവാള -1 (നീളത്തില്‍ അരിഞ്ഞത്)kovakka potato mezhukkupurati

4.പച്ചമുളക് – 2

5.ഗരംമസാലപ്പൊടി – അര ടി സ്പൂണ്‍

6.മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍

7.എണ്ണ – ഒരു ടേബിള്‍സ്പൂണ്‍

8.ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കോവയ്ക്ക കഴുകി നീളത്തില്‍ അരിഞ്ഞു ഉപ്പും ഗരംമസാലപ്പൊടിയും ചേര്‍ത്ത് നന്നായി പുരട്ടി അര മണിക്കൂര്‍ വെക്കുക .

ഉരുളകിഴങ്ങ് കോവയ്ക്ക നീളത്തില്‍ അരിഞ്ഞു എടുത്ത പോലെ അരിയുക.

ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ജീരകം പൊട്ടിച്ചു എടുത്ത് അതില്‍  സവാളയും പച്ചമുളകും വഴറ്റുക .

ഇതിലേക്ക് കോവയ്ക്കയും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന്  ഉപ്പും  ചേര്‍ക്കുക .

2-3 മിനിറ്റ്സ് അടച്ചു വേവിക്കുക . അടപ്പ് മാറ്റി ഉരുളകിഴങ്ങ് ചേര്‍ക്കുക .5 മിനിറ്റ് അടച്ചു വേവിക്കുക .(ഇടക്ക് അടപ്പ് മാറ്റി ഇളക്കി കൊടുക്കണം .അല്ലെങ്കില്‍ കരിഞ്ഞു പോകാന്‍ സാധ്യത ഉണ്ട് .)

പിന്നെയും ഫ്രൈ ചെയ്യുക .കൊവക്കയും കിഴങ്ങും നന്നായി വഴന്നു കഴിയുമ്പോള്‍ തീ അണക്കുക.