നാടന്‍ സാമ്പാര്‍ തിരുവിതാംകൂര്‍ രീതി / Naadan Saambar Kerala style
naadan sambar – Thiruvithamkoor style
തുവരപരിപ്പ് – ഒരു കപ്പ്
സവാള കഷണമാക്കിയത് – മൂന്ന്‍
പച്ചമുളക് അറ്റം പിളര്‍ന്നത് – നാല്
ഉരുളകിഴങ് കഷണമാക്കിയത് – രണ്ട്
മുരിങ്ങക്ക രണ്ടായ് നീളത്തില്‍ പിളര്‍ന്നത് – മൂന്ന്എണ്ണം
വഴുതനങ്ങ കഷണമാക്കിയത് – ഒന്ന്‍
ചേന കഷണമാക്കിയത് – നൂറുഗ്രാം
തക്കാളി കഷണമാക്കിയത് – രണ്ട്
വെണ്ടയ്ക്കാ കഷണമാക്കിയത് – മൂന്നു
ആവശ്യമായ മസാലകള്‍
മല്ലിപൊടി – രണ്ട് ടേബിള്‍സ്പൂണ്‍
പിരിയന്‍മുളകുപൊടി – ഒരു ടേബിള്‍സ്പൂണ്‍
ജീരകം – ഒരു നുള്ള്
ഉലുവ – അര ടി സ്പൂണ്‍
കായം – അര മുതല്‍ ഒരുസ്പൂണ്‍ വരെ
വാളന്‍പുളി – ഒരു നെല്ലികാ വലുപ്പത്തില്‍
ഉപ്പ് – പാകത്തിന്
താളിക്കാന്‍ ആവശ്യമായത് (കടുക് വറക്കുവാന്‍)
കടുക് – കാല്‍ ടീസ്പൂണ്‍
ചുമന്നുള്ളി വട്ടത്തില്‍ അരിഞ്ഞത് – അഞ്ച്
ഉണക്കമുളക് – രണ്ടു (കഷണമാക്കിയത്)
കറിവേപ്പില – രണ്ടു തണ്ട്
എണ്ണ – രണ്ടു ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
വാളന്‍പുളി വെള്ളം തയാറാക്കാന്‍
പുളി അല്പം വെള്ളത്തില്‍ ഇട്ടു വെയ്ക്കുക .
തുവരപരിപ്പ് ആവശ്യമായ മഞ്ഞള്‍പൊടിയും ഉപ്പും വെള്ളവും ചേര്‍ത്ത് പ്രഷര്‍കുക്കറില്‍ വേവിക്കുക.രണ്ടു വിസില്‍ മതിയാകും .ഇതിലേക്കു തക്കാളിയും വെണ്ടയ്ക്കയും ഒഴിച്ചുള്ള ബാക്കി പച്ചകറികള്‍ ചേര്‍ത്ത് പ്രഷര്‍കുക്കറില്‍ വേവിക്കുക.
എണ്ണ ഒരു പാനില്‍ ചൂടാക്കി , കടുക് ,ചുമന്നുള്ളി,ഉണക്കമുളക് ,കറിവേപ്പില ഇട്ടു വറക്കുക.കടുക് പൊട്ടി കഴിയുമ്പോള്‍ , മല്ലിപൊടി ,ഉലുവ,ജീരകം ,മുളകുപൊടി,കായം ഇവ ചേര്‍ത്ത് ചെറുതായി ചൂടാക്കുക (പൊടികളുടെ പച്ചമണം മാറുവാന്‍ വേണ്ടിയാണ് ).അതിലേക്ക് പുളിപിഴിഞ്ഞ വെള്ളവും ചേര്‍ത്ത് ഒന്ന് തിളപ്പിക്കുക.തിളച്ചു കഴിയുമ്പോള്‍ ഇത് പ്രഷര്‍കുക്കറില്‍ വേവിച്ചു വെച്ചിരിക്കുന്നതില്ലേക്ക് ഒഴിക്കുക. ഇതേ പാനില്‍ അല്‍പം എണ്ണ ഒഴിച്ച് തക്കാളിയും വെണ്ടക്കയും വഴറ്റി പ്രഷര്‍കുക്കറില്‍ ചേര്‍ക്കുക.വീണ്ടും പ്രഷര്‍കുക്കര്‍ സ്റ്റൊവില്‍ വെച്ച് അഞ്ച് മിനിറ്റ് തിളപ്പിക്കുക .
സാമ്പാര്‍ തയ്യാര്‍.വേണമെങ്കില്‍ അല്പം മല്ലിയില ചെറുതായി അരിഞ്ഞു ഇതിലേക്ക് ചേര്‍ക്കാം.
കുറെ മാറ്റം വരുത്താന്‍ ഉണ്ട് സാധനങ്ങളിലും എല്ലാം ഉണ്ടാക്കുന്ന രീതിയേ മാറ്റമാണ് … സാമ്പാറിന് അത്യാവശ്യ മായചേമ്ബ് പോലും ഇല്ല .. അമര പയറും.. എന്തുവാ ഇത് ?
അമര പയർ, താത്പര്യമുള്ളവർക്ക് ചേർക്കാവുന്നതാണ്, കൊഴുപ്പിനു വേണ്ടി വെണ്ടയ്ക്ക ചേർത്തിട്ടുണ്ട് . സാമ്പാറിലും അവിയലിലും മിക്കവാറും ഉള്ള പച്ചക്കറികൾ എല്ലാം ഉപയോഗിക്കാം