അവിയല്‍ Naadan Aviyal
1.വെള്ളരിക്കാ, അച്ചിങ്ങപയര്‍, വഴുതനങ്ങ, ചേന, പടവലങ്ങ, പച്ച ഏത്തക്ക, മുരിങ്ങക്ക, കാച്ചില്‍ ഇവയെല്ലാം ഒരിഞ്ചു നീളത്തില്‍ അരിഞ്ഞത് – അരകിലോ
പച്ചമുളക് രണ്ടായി പിളര്‍ന്നത് – അഞ്ച്
2.മുളകുപൊടി – അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍
3.അരപ്പ്
തിരുമ്മിയ തേങ്ങ – ഒന്ന്
ജീരകം – കാല്‍ ടീസ്പൂണ്‍
പച്ചമുളക് –നാല്
കറിവേപ്പില –ഒരു തണ്ട്
ചുമന്നുള്ളി – ആറല്ലി(ഇവയെല്ലാം തരുതരുപ്പായി അരച്ചെടുക്കുക )
4.പുളിക്കുവേണ്ടി
പച്ചമാങ്ങ,വാളന്‍പുളി,തൈര് ഇവയില്‍ ഏതഗിലും ഒന്ന് ചേര്‍ക്കാം
5.വെളിച്ചെണ്ണ –രണ്ടു ടീസ്പൂണ്‍
6.ഉപ്പ് –ആവശ്യതിന്
തയാറാക്കുന്ന വിധം
പച്ചക്കറികള്‍ മുളകുപൊടിയും,മഞ്ഞള്‍പൊടിയും,ചേര്‍ത്ത് വെള്ളത്തില്‍ വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ പുളിയും ഉപ്പും ചേര്‍ത്ത് ഇളക്കുക.വെന്ത ശേഷം വെള്ളം വറ്റിച്ചു അരപ്പ് ചേര്‍ക്കുക .തീ അണച്ച ശേഷം വെളിച്ചെണ്ണ ചേര്‍ത്ത് വാങ്ങുക.