ഓലന്‍ Kerala Olan-onam sadya olan recipe – Kerala sadya olan

ഓലന്‍ Kerala Olan

കുമ്പളങ്ങ -അര കിലോ (കനം കുറച്ചു അരിഞ്ഞത്)

ജീരകം -കാല്‍ ടീസ്പൂണ്‍

വന്‍ പയര്‍ – അര കപ്പ്‌ (പുഴുഞ്ഞിയത് )

പച്ചമുളക് _അഞ്ച്

ചുമന്നുള്ളി – എട്ട് അല്ലി

തേങ്ങാപ്പാല്‍ – അര മുറി തേങ്ങയുടെ

കറിവേപ്പില -ഒരു തണ്ട്

വെളിച്ചെണ്ണ -ഒരു ടേബിള്‍സ്പൂണ്‍
പാകം ചെയുന്ന വിധം

വൻപയർ കുക്കറിൽ വേവിച്ചെടുക്കുക.

കുമ്പളങ്ങ ജീരകവും ആവശ്യമായ ഉപ്പും വെള്ളവും ചേര്‍ത്ത് തേങ്ങ പിഴിഞ്ഞ രണ്ടാം പാൽ ചേർത്തു വേവിക്കുക .പച്ചമുളകും ചുമന്നുള്ളിയും,കറിവേപ്പിലയും ഇട്ട് ഒന്ന് കൂടി വേവിച്ചു വെള്ളം വറ്റിയാല്‍ ഉടനെ ഒന്നാം തേങ്ങാപ്പാലും വേവിച്ച പയറും ചേര്‍ക്കണം. .തീ ക്രമീകരിച്ചശേഷം വെളിച്ചെണ്ണ ചേര്‍ക്കുക . തേങ്ങാപ്പാല്‍ ചേര്‍ത്ത് ശേഷം തിളക്കരുത്.ആവി വരുമ്പോള്‍ വാങ്ങി വെക്കുക.

Leave a Reply

Your email address will not be published. Required fields are marked *