പപ്പടം കാച്ചുവാന് pappadam
2.പപ്പടം – 10 എണ്ണം
തയ്യാറാക്കുവാന്‍
എണ്ണ നല്ലതുപോലെ തിളക്കുമ്പോള്‍ പപ്പടം ഓരോന്നായി എണ്ണയില്‍ ഇട്ട് കാച്ചി എടുക്കുക.
vegetarian foods recipe
പരിപ്പ് കറി parippu curry naadan style
1.ചെറുപയര്‍ പരിപ്പ് – 500ഗ്രാം
പച്ചമുളക് – 6 (നെടുകെ പിളര്‍ന്നത് )
2. ഉപ്പ്,വെള്ളം – പാകത്തിന്
3.അരപ്പിന്
തേങ്ങ – അര മുറി
മഞ്ഞള്‍ – ഒരു നുള്ള്
ജീരകം – ഒരു ടി സ്പൂണ്‍
വെളുത്തുള്ളി – 5അല്ലി
ചുമന്നുള്ളി – രണ്ട് അല്ലി
പച്ചമുളക് – 4
4.താളിക്കാന്‍
എണ്ണ – 2ടി സ്പൂണ്‍
കടുക് – ഒരു ടി സ്പൂണ്‍
ചുമന്നുള്ളി – രണ്ടോ മൂന്നോ അല്ലി വട്ടത്തില്‍ അരിഞ്ഞത്
വറ്റല്‍ മുളക് – രണ്ട്
കറിവേപ്പില – കുറച്ച്
1.പരിപ്പ് കഴുകി പച്ചമുളക് ചേര്‍ത്ത് നന്നായി വേവിക്കുക.
2.തേങ്ങ മറ്റുള്ള ചേരുവകള്‍ ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക.
3. പരിപ്പ് ഒരു തവി കൊണ്ട് നന്നായി ഉടച്ചെടുക്കുക .
4.ഇതിലേക്ക് അരപ്പും ആവശ്യത്തിന് വെള്ളവും ഒഴിച്ച് അടുപ്പത്ത് വെച്ച് ചൂടാക്കുക.ഉപ്പുംചേര്ക്കണം.
5.കറി ഇളക്കി കൊണ്ടിരിക്കണം .കറി ശരിക്ക് തിളക്കുമ്പോള്‍ വാങ്ങി വെക്കുക .
6.ഇതിലേക്ക് കടുക് താളിക്കുക .
( കഴിക്കാന്‍ നേരം അല്പം നെയ്യ് ഒഴിച്ച് കഴിച്ചാല്‍ നല്ല സ്വാദാണ് .)
വെള്ളരിക്ക മോര് കറി moru curry (curry from curd / Butter milk)
1.വെള്ളരിക്ക കഷണങ്ങള്‍ ആക്കിയത് – ഒരു കപ്പ്
പച്ചമുളക് നെടുകെ പിളര്‍ന്നത് – മൂന്ന്
മഞ്ഞള്‍ പൊടി – കാല് ടി സ്പൂണ്‍
മുളകുപൊടി – കാല് ടി സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
2.അരപ്പിന്
ജീരകം – ഒരു നുള്ള്
ചുമന്നുളി – രണ്ടു അല്ലി
തേങ്ങ തിരുമ്മിയത് – കാല് കപ്പ്
കറിവേപ്പില – ഒരു തണ്ട്
3.തൈര് നന്നായി ഉടച്ചത് – മൂന്ന് കപ്പ്
4.താളിക്കാന്‍
എണ്ണ – രണ്ടു ടി സ്പൂണ്‍
ചുമന്നുള്ളി – രണ്ടോ മൂന്നോ അല്ലി വട്ടത്തില്‍ അരിഞ്ഞത്
കടുക് – ഒരു ടി സ്പൂണ്‍
വറ്റല്‍ മുളക് – രണ്ട്
കറിവേപ്പില – കുറച്ച്
5.ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
1.വെള്ളരിക്ക പച്ചമുളകും പൊടികളും ചേര്‍ത്ത് ആവശ്യമായ വെള്ളം ഒഴിച്ച് വേവിക്കുക.
2.തേങ്ങയും ജീരകവും ഉള്ളിയും കറിവേപ്പിലയും വെണ്ണ പോലെ മയത്തില്‍ അരച്ചെടുക്കുക.
3.ഈ അരപ്പ് തൈരുമായി നന്നായി യോജിപ്പിക്കുക.ഉപ്പും ചേര്‍ക്കണം .
4.വെള്ളരിക്ക വെന്തതിനുശേഷം തീ വളരെ കുറച്ച് തൈര് ഒഴിച്ച് തുടരെ ഇളക്കി കൊണ്ട് ഇരിക്കുക .അല്ലെങ്കില്‍ കറി പിരിഞ്ഞുപോകും .5.ചെറുതായി ആവി വന്നു തുടങ്ങുമ്പോള്‍ തീ അണക്കുക.പിന്നയും കുറച്ച് നേരം കൂടി ഇളക്കുക .
6. എണ്ണയില്‍ കടുക് വറത്ത് കറിയില്‍ താളിക്കുക.
ഇഞ്ചി കറി Naadan Inchi curry (ginger)
1.ഇഞ്ചി -250ഗ്രാം
2.തേങ്ങ – 1
3.വാളന്‍ പുളി – പാകത്തിന്
4.ഉപ്പ് – പാകത്തിന്
5.ശര്‍ക്കര – ഒരു നെല്ലിക്ക വലുപ്പത്തില്‍
6.വറ്റല്‍ മുളക് – 10
7.മല്ലിപൊടി – മൂന്ന് ടേബിള്‍ സ്പൂണ്‍
8.ഉലുവ – കാല് സ്പൂണ്‍
9.മഞ്ഞള്‍പൊടി – കാല് സ്പൂണ്‍
10.ചുമന്നുള്ളി – 25ഗ്രാം
11.വെളിച്ചെണ്ണ ,കറിവേപ്പില ,കടുക് – താളിക്കാന്‍ ആവശ്യമായത്
പാകം ചെയ്യുന്ന വിധം
1.ഇഞ്ചി ഒരേ വലുപ്പത്തില്‍ അരിയുക.വെള്ളം തിളപ്പിച്ച് ഇഞ്ചി അതിലിട്ടു വേവിക്കുക .കുറച്ചുനേരം കഴിഞ്ഞു ആ വെള്ളം ഊറ്റി കളഞ്ഞ ശേഷം പച്ചവെള്ളം ഒഴിച്ച് കഴുകി വാരിപ്പിഴിഞ്ഞു മാറ്റി വെക്കുക.
ശര്‍ക്കര ഒരു നെല്ലിക്ക വലുപ്പത്തില്‍ എടുത്തത് ചേര്‍ക്കാം.
6.ഒരു പാനില്‍ എണ്ണ ചൂടാക്കി കടുകും മറ്റു കൂട്ടങ്ങളും ഉലര്‍ത്തി ഇഞ്ചി കറിയില്‍ ഒഴിക്കുക.ഇതു തണുത്ത ശേഷം ഒരു വായു കടക്കാത്ത ബോട്ടിലില്‍ ആക്കിയാല്‍ കുറെ ദിവസം ഉപയോഗിക്കാം.
ബീന്‍സ് തോരന്‍ Beans Thoran Naadan style
1.ബീന്‍സ് – കാല് കിലോ
2.കാരറ്റ് – ഒരെണ്ണം
3.പച്ചമുളക് – അഞ്ച്
4.തേങ്ങ – അര മുറി
5.ഉപ്പ് – ആവശ്യത്തിന്
6.വെള്ളം – ആവശ്യത്തിന്
7.താളിക്കാന്‍ ആവശ്യമായത്
വറ്റല്‍ മുളക് – രണ്ട്
കടുക് – ഒരു ടി സ്പൂണ്‍
കറി വേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ – രണ്ട് ടി സ്പൂണ്‍
തയ്യാറാക്കുന്ന വിധം
1.ബീന്‍സും കാരറ്റും പച്ചമുളകും ചെറുതായി കൊത്തിഅരിയുക.അതിനുശേഷം ഇതിലേക്ക് തേങ്ങ ചിരകിയത് ചേര്‍ത്ത് കൈ കൊണ്ട് നന്നായി യോജിപ്പിക്കുക.
2.ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി
കടുകും മുളകും വറക്കുക.കടുക് പൊട്ടുമ്പോള്‍ അതിലേക്കു തേങ്ങ ചേര്‍ത്ത ബീന്‍സിന്റെ കൂട്ട് ചേര്‍ത്ത് ,രണ്ടോ മൂന്നോ സ്പൂണ്‍ വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക.ഇടക്ക് ഇളക്കി കൊടുത്തു കൊണ്ടിരിക്കണം .വെള്ളം വറ്റുമ്പോള്‍ തീ അണക്കുക.
പച്ചടി
വെള്ളരിക്ക (ഇടത്തരം )- ചെറിയ കഷണങ്ങള്‍ ആക്കിയത്
പച്ചമുളക് – അഞ്ച്
തൈര് – രണ്ട് കപ്പ്
ഉപ്പ് – ആവശ്യത്തിന്
അരപ്പിന്
തേങ്ങ- അര മുറി
ജീരകം – ഒരു നുള്ള്
കടുക് – ഒരു നുള്ള് (അരയാന്‍ പാടില്ല ,ചതച്ച് എടുക്കുക )
ചുമന്നുള്ളി – നാല് അല്ലി
(ആദ്യം തേങ്ങ, ജീരകം, ചുമന്നുള്ളി, ഇവ വെണ്ണ പോലെ അരച്ചെടുത്തത്തിനുശേഷം കടുക് ചതച്ചത് ചേര്‍ക്കുക )
താളിക്കാന്‍
വറ്റല്‍ മുളക് – രണ്ട്
ചുമന്നുള്ളി (വട്ടത്തില്‍ അരിഞ്ഞത്)- രണ്ട് അല്ലി
കടുക് – ഒരു ടി സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ – രണ്ട് ടി സ്പൂണ്‍
പാകം ചെയ്യുന്ന വിധം
വെള്ളരിക്ക ,പച്ചമുളക് ചേര്‍ത്ത് വേവിക്കുക.മുക്കാല്‍ വേവാകുമ്പോള്‍ അരപ്പ് ചേര്‍ക്കുക .തിളക്കുമ്പോള്‍ തീ അണച്ച ശേഷം ,തണുക്കാന്‍ അനുവദിക്കുക. അതിനുശേഷം തൈര് ചേര്‍ത്ത് ഇളക്കുക.തൈര് ചേര്‍ത്ത കറിയിലേക്ക് വെളിച്ചെണ്ണയില്‍ വറുത്തെടുത്ത കടുകും വറ്റല്‍മുളകും ഉള്ളിയും കറിവേപ്പിലയും ഒഴിക്കുക .പച്ചടി തയ്യാര്‍ .