കടുമാങ്ങ അച്ചാര്‍ / Kadumanga Mango pickle recipe

കടുമാങ്ങ അച്ചാര്‍ / Kadumanga Mango pickle recipe

മാങ്ങ – രണ്ട് (കാല്‍ കിലോ)kadu maanga

നല്ലെണ്ണ \ജിഞ്ചിലി ഓയില്‍ – 2 ടേബിള്‍സ്പൂണ്‍

പച്ചമുളക് – 2

വെളുത്തുള്ളി – 6 അല്ലി

ഇഞ്ചി – ഒരു ചെറിയ കഷണം

പിരിയന്‍ മുളക്പൊടി – ഒരു ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍

ഉലുവ – ഒരു നുള്ള് \ ഉലുവ പൊടിയാണെങ്കില്‍ – കാല്‍ ടി സ്പൂണ്‍

കായം – ഒരു നുള്ള്

ഉപ്പ് – ആവശ്യത്തിന്

വിനാഗിരി – വേണമെങ്കില്‍ മാത്രം

കറി വേപ്പില – രണ്ടു തണ്ട്

തയ്യാറാക്കുന്ന വിധം

മാങ്ങ നല്ലത് പോലെ കഴുകി വൃത്തിയുള്ള ഒരു തുണി കൊണ്ട് തുടച്ച് എടുക്കുക .

മാങ്ങ തൊലിയോട് കൂടി ചെറിയ കഷണങ്ങളായി മുറിച്ചു ഉപ്പ് പുരട്ടി ഒരു രാത്രി മുഴുവന്‍ അടച്ചു വെക്കുക .ഇല്ലെങ്കില്‍ കുറഞ്ഞത് രണ്ടു മണിക്കൂര്‍ എങ്കിലും വെക്കുക .

ഒരു ചുവടു കട്ടിയുള്ള പാനില്‍ എണ്ണ ചൂടാക്കുക .ഉലുവ ഇട്ട് വഴറ്റുക.(ഉലുവ പൊടി അല്ല ഉപയോഗിക്കുന്നത് എങ്കില്‍ മാത്രം)

വെളുത്തുള്ളി, ഇഞ്ചി ,പച്ചമുളക് ഇവ വഴറ്റുക .കറി വേപ്പില ചേര്‍ക്കുക.

മഞ്ഞള്‍ പൊടി ,കായം ,മുളകുപൊടി ഇവയിട്ട് വഴറ്റുക .കരിഞ്ഞു പോകാന്‍ പാടില്ല.(വേണമെങ്കില്‍ പൊടികള്‍ വെള്ളത്തില്‍ കലക്കി പേസ്റ്റ് പരുവത്തില്‍ ആക്കി ചേര്‍ത്താലും മതിയാകും .കരിഞ്ഞു പോകാതിരിക്കുവാന്‍ വേണ്ടിയാണ് ഇങനെ ചെയ്യുന്നത് )

തീ കുറച്ചു വെക്കുക .ഉലുവ പൊടിയാണ് ചെര്‍ക്കുന്നതെങ്കില്‍ ഈ സമയം ചേര്‍ക്കുക .

മാങ്ങാ കഷണങ്ങള്‍ ചേര്‍ത്ത് നല്ലതുപോലെ ഇളക്കി ചേര്‍ക്കുക .തീ അണക്കുക.

വിനാഗിരി ചേര്‍ക്കണമെന്ന് ആവശ്യമെന്കില്‍ ഈ സമയം ചേര്‍ത്ത് ഇളക്കുക .

അച്ചാര്‍ നല്ലത് പോലെ തണുത്ത ശേഷം വായു കടക്കാത്ത ഒരു ജാറില്‍ അടച്ചു സൂക്ഷിക്കുക .(കുറെ നാള്‍ സൂക്ഷിക്കാനനെങ്കില്‍ രണ്ടു ടേബിള്‍സ്പൂണ്‍ നല്ലെണ്ണ ചൂടാക്കി ഒഴിക്കുക )

കോവയ്ക്കാ –ഉരുള കിഴങ്ങ് മെഴുക്കുപുരട്ടി / ഉപ്പേരി kovakka urulakkizhangu mezhukkupuratti

കോവയ്ക്കാ –ഉരുള കിഴങ്ങ് മെഴുക്കുപുരട്ടി / ഉപ്പേരി kovakka urulakkizhangu mezhukkupuratti (ivy gourd potato stir fry)

1.കോവയ്ക്കാ – കാല്‍ കിലോ

2.ഉരുളകിഴങ്ങ് – 2

3.സവാള -1 (നീളത്തില്‍ അരിഞ്ഞത്)kovakka potato mezhukkupurati

4.പച്ചമുളക് – 2

5.ഗരംമസാലപ്പൊടി – അര ടി സ്പൂണ്‍

6.മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍

7.എണ്ണ – ഒരു ടേബിള്‍സ്പൂണ്‍

8.ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കോവയ്ക്ക കഴുകി നീളത്തില്‍ അരിഞ്ഞു ഉപ്പും ഗരംമസാലപ്പൊടിയും ചേര്‍ത്ത് നന്നായി പുരട്ടി അര മണിക്കൂര്‍ വെക്കുക .

ഉരുളകിഴങ്ങ് കോവയ്ക്ക നീളത്തില്‍ അരിഞ്ഞു എടുത്ത പോലെ അരിയുക.

ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ജീരകം പൊട്ടിച്ചു എടുത്ത് അതില്‍  സവാളയും പച്ചമുളകും വഴറ്റുക .

ഇതിലേക്ക് കോവയ്ക്കയും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന്  ഉപ്പും  ചേര്‍ക്കുക .

2-3 മിനിറ്റ്സ് അടച്ചു വേവിക്കുക . അടപ്പ് മാറ്റി ഉരുളകിഴങ്ങ് ചേര്‍ക്കുക .5 മിനിറ്റ് അടച്ചു വേവിക്കുക .(ഇടക്ക് അടപ്പ് മാറ്റി ഇളക്കി കൊടുക്കണം .അല്ലെങ്കില്‍ കരിഞ്ഞു പോകാന്‍ സാധ്യത ഉണ്ട് .)

പിന്നെയും ഫ്രൈ ചെയ്യുക .കൊവക്കയും കിഴങ്ങും നന്നായി വഴന്നു കഴിയുമ്പോള്‍ തീ അണക്കുക.

 

മഷ്റൂം മസാല /mushroom masala / koonu masala curry

മഷ്റൂം മസാല /mushroom masala

മഷ്റൂം (കൂണ്‍ ) നല്ലൊരു ആഹാര വസ്തുവാണ്.പ്രകൃതി ദത്തമായ രീതിയില്‍ വിടമിന്‍ ഡി ഇതില്‍ അടങ്ങിയിരിക്കുന്നു.കൂടാതെ വിടമിന്‍ ബി ,അയണ്‍,പൊട്ടാസ്യം,കാല്‍സ്യം,സിങ്ക് തുടങ്ങിയവയും ഇതിലുണ്ട് .ഇതിലുള്ള ഫൈബര്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായകമാണ് .മറ്റുള്ള മിക്കവാറും പച്ചക്കറികള്‍ ചൂടാക്കിയാല്‍ അതിന്‍റെ ഗുണങ്ങള്‍ കുറയാന്‍ സാദ്യതയുണ്ട്,എന്നാല്‍ കൂണില്‍ അത് ഇല്ല.ചൂടാക്കിയാലും അതിന്‍റെ വിടമിന്‍ ഒന്നും തന്നെ നഷ്ടമാകുന്നില്ല എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത് .

കൂണ്‍ മസാല / koon masala

ബട്ടണ്‍ മഷ്റൂം കഷണങ്ങള്‍ ആക്കിയത് – 200ഗ്രാം

സണ്‍ ഫ്ലവര്‍ ഓയില്‍  -2 ടി സ്പൂണ്‍mushroom masala

ജീരകം – ഒരു നുള്ള്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 3 ടി സ്പൂണ്‍

സവാള മീഡിയം സൈസ് –2( കൊത്തിയരിഞ്ഞത്)

തക്കാളി (അരച്ച് പേസ്റ്റ് ആക്കുക ) – 3

പച്ചമുളക് – 3 (വേണമെങ്കില്‍)

ഗരംമസാലപ്പൊടി – അര ടി സ്പൂണ്‍

കാശ്മീരി ചില്ലി പൊടി – നിറത്തിന് വേണ്ടി കാല്‍ ടീ സ്പൂണ്‍

പിരിയന്‍ മുളക്പൊടി – അര ടി സ്പൂണ്‍

ഉപ്പ് – പാകത്തിന്

ബട്ടര്‍ – അര ടേബിള്‍സ്പൂണ്‍

മല്ലിയില – കുറച്ച്‌ പൊടിയായി അരിഞ്ഞത്

തയ്യാറാക്കുന്ന വിധം

കൂണ്‍ നല്ലതുപോലെ കഴുകി ,ഒരു പാത്രത്തില്‍ ഒരു കപ്പ്‌ വെള്ളവും അല്പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത്3-4 മിനിറ്റ് തിളപ്പിക്കുക .എന്നിട്ട് കഷണങ്ങള്‍ ആക്കുക .

ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ജീരകം ഇടുക.പൊട്ടിതുടങ്ങുമ്പോള്‍ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ഇട്ട് ഒരു മിനിറ്റ് വഴറ്റി ,സവാള അരിഞ്ഞത് ഇട്ടു വഴറ്റുക .നിറം മാറി തുടങ്ങുമ്പോള്‍ തക്കാളി അരച്ചത്‌ ചേര്‍ക്കുക .നല്ലതു പോലെ വഴറ്റുക .പച്ചമുളകും ഇടുക .അതിനുശേഷം എല്ലാ പൊടികളും ഇട്ട് വഴറ്റുക .പച്ചമണം മാറുമ്പോള്‍ വൃത്തിയാക്കി വെച്ചിരിക്കുന്ന കൂണ്‍ കഷണങ്ങള്‍ ചേര്‍ത്ത് രണ്ടു മിനിറ്റ് കൂടി വഴറ്റി ,ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക .കുറച്ച്‌ വെള്ളം ചേര്‍ത്താല്‍ മതിയാകും .വെള്ളം വറ്റി കഴിയുമ്പോള്‍ തീ അണച്ച് ബട്ടര്‍,മല്ലിയില തൂവി അലങ്കരിക്കുക .സ്വാദിഷ്ടമായ കൂണ്‍ മസാല തയ്യാര്‍ .

സലാഡ്‌ / Salad

ഒനിയന്‍ സലാഡ്‌ / Onion Salad

സവാള – 2 വലുത് (നീളത്തില്‍ അരിഞ്ഞത്)

വെള്ളരിക്ക –    1 (കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്)onion salad

പച്ചമുളക് – 4   (വട്ടത്തില്‍ അരിഞ്ഞത്)

പഴുത്ത തക്കാളി – 1  (പൊടിയായി അരിഞ്ഞത്)

തൈര് –  അര   കപ്പ്‌

മല്ലിയില –  കുറച്ച്(അലങ്കരിക്കുവാന്‍ വേണ്ടി)

ഉപ്പ് – പാകത്തിന്

തയ്യറാക്കുന്ന വിധം

സവാളയും ബാക്കി ചേരുവകളും ഉപ്പ് ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് ഇളക്കുക .ഇതിലേക്ക് തൈര് ഒഴിച്ച് ഒന്നുകൂടി ഇളക്കി മല്ലിയില തൂവി ഉപയോഗിക്കാം .ആഹാരം വിളമ്പുന്നതിനു തൊട്ടുമുമ്പ് തയ്യാറാക്കുക .പുലാവ് ,ബിരിയാണി എന്നിവയുടെ കൂടെ നല്ലൊരു സൈഡ് ഡിഷ്‌ ആണിത് .

മുളപ്പിച്ച പയര്‍ സലാഡ്‌ / Sprouted beans salad

ചെറുപയര്‍ മുളപ്പിച്ചത് –1 കപ്പ്‌

സണ്‍ ഫ്ലവര്‍ ഓയില്‍ / ഒലിവ്‌ ഓയില്‍ – ഒന്നര ടി  സ്പൂണ്‍

സവാള  -2 (കൊത്തിയരിഞ്ഞത്)

തക്കാളി  – 1 (കൊത്തിയരിഞ്ഞത്)

പച്ചമുളക് – 4 വട്ടത്തില്‍ അരിഞ്ഞത്

കായപൊടി –ഒരു നുള്ള്

പഞ്ചസാര – ഒരു നുള്ള്

ഉടക്കാത്ത കട്ട തൈര് – ഒരു കപ്പ്‌

മല്ലിയില – കുറച്ച്(അലങ്കരിക്കുവാന്‍ വേണ്ടി)

ഉപ്പ്  – പാകത്തിന്

തയ്യാറാക്കുന്ന വിധം

പയര്‍ തലേന്ന് കുറച്ചു നേരം വെള്ളത്തില്‍ ഇട്ട് പിന്നിട് ആ വെള്ളം ഊറ്റി കളഞ്ഞ് നല്ലതുപോലെ അടച്ചു വെക്കുക .രാവിലെ ആകുമ്പോള്‍ അത് മുളചിരിക്കുന്നത് കാണാം .ഈ മുളപ്പിച്ച പയര്‍ ഇഡലി തട്ടില്‍ വെച്ച് വേവിക്കുക .

ഒരു പാനില്‍ എണ്ണ ചൂടാക്കി സവാളയും പച്ചമുളകും വഴറ്റുക .

ഇതു നല്ലത് പോലെ ചൂടാറി കഴിയുമ്പോള്‍ പാനിലേക്ക് വേവിച്ച പയറും ബാക്കി ചേരുവകളും ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം .

പൂരിയും, ചപ്പാത്തിയും ഉരുളകിഴങ്ങുകറിയും / chappati, poori and potato curry

ചപ്പാത്തി

1.ഗോതമ്പുപൊടി – മൂന്ന്‌ കപ്പ്‌

2.വെള്ളം , ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ഗോതമ്പുപൊടി ,ഉപ്പ് ചേര്‍ത്ത് കുറേശ്ശെ വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക .

മാവ് ഉണങ്ങിപോകാതിരിക്കനായി അല്പം എണ്ണ കുഴച്ച മാവിന്‍റെ മുകളില്‍ പുരട്ടി വെക്കുക.അല്ലെങ്കില്‍ ഒരു നനഞ്ഞ തുണി കൊണ്ട് മൂടിവക്കുക . ഇതിനെ പിന്നീട് കുഞ്ഞു കുഞ്ഞു ഉരുളകളാക്കി ,വട്ടത്തില്‍ പരത്തി എടുത്തു ചപ്പാതികല്ലില്‍മൊരിച്ചെടുക്കുക . വേണമെങ്കില്‍ ഓരോ

ചപ്പാത്തിയുടെയും മുകളില്‍ അല്പം നെയ്യ്‌ പുരട്ടി എടുക്കാം .ചൂടോടെ ഉപയോഗിക്കുക.

പൂരി

ആട്ട – രണ്ട് കപ്പ്‌

മൈദാ – അര കപ്പ്‌

നെയ്യ് അല്ലങ്കില്‍ എണ്ണ – 2 ടി സ്പൂണ്‍

ഉപ്പ് , വെള്ളം – പാകത്തിന്

എണ്ണ – വറത്ത് കോരാന്‍ ആവശ്യമായത്

തയ്യാറാക്കുന്ന വിധം

ആട്ടയും മൈദയും നെയ്യുമായി നന്നായി യോജിപ്പിക്കുക. എന്നിട്ട് വെള്ളവും ഉപ്പും ചേര്‍ത്ത് കുഴച്ചു എടുക്കുക .ചെറിയ ഉരുളകളാക്കി വട്ടത്തില്‍ (ഒരു ചെറിയ അടപ്പ് വെച്ച് വട്ടത്തില്‍ കട്ട്‌ ചെയ്ത്‌ എടുക്കുക)പരത്തുക .എണ്ണ വെട്ടി തിളക്കുമ്പോള്‍ ഓരോന്നും എണ്ണയില്‍ വറത്ത് കോരുക.

ഗ്രീന്‍പീസ്-ഉരുളകിഴങ്ങ് കറി

1.ഉരുളകിഴങ്ങ് – 3വലുത്

2.ഗ്രീന്‍പീസ്(മട്ടര്‍)- അര കപ്പ്‌ (ഫ്രഷ്‌മട്ടര്‍)

(പാക്കറ്റുകളില്‍ കിട്ടുന്ന ഉണങ്ങിയ ഗ്രീന്‍പീസ് അല്ല )

3.തക്കാളി – 3

4. സവാള – 1

5.ഇഞ്ചി – ഒരു ചെറിയ കഷണം

6.തൈര് – അര കപ്പ്‌

7.പച്ചമുളക് – 3

8.ഉപ്പ് – പാകത്തിന്

9.വെള്ളം – പാകത്തിന്

10.എണ്ണ – 3 ടേബിള്‍സ്പൂണ്‍

11.മല്ലിയില – കുറച്ച്‌.

12.ജീരകം – ഒരു നുള്ള്

13.കടുക് – ഒരു നുള്ള്

മസാലകള്‍

1.മല്ലിപൊടി – 1ടി സ്പൂണ്‍

2.മുളക്പൊടി – അര ടി സ്പൂണ്‍

3ഗരംമസാലപ്പൊടി – അര ടി സ്പൂണ്‍

4.മഞ്ഞള്‍പ്പൊടി – 1ടി സ്പൂണ്‍

തയ്യാറാക്കുന്ന വിധം

1.ഉരുളകിഴങ്ങ് പുഴുങ്ങി ,ഉടച്ചെടുക്കുക .

2.ഗ്രീന്‍പീസ് പുഴുങ്ങി എടുക്കുക.

3.തക്കാളി നീളത്തില്‍ അരിഞ്ഞുഎടുക്കുക.

4.സാവാളയും പച്ചമുളകും ഇഞ്ചിയും മിക്സിയില്‍ അരച്ചെടുക്കുക

ഇത്രയും ചെയ്തു വെച്ചാല്‍ ബാക്കിയുള്ള പണികള്‍ എളുപ്പമായി .

( A) ഒരു ചുവടു കട്ടിയുള്ള പാനില്‍ എണ്ണ ഒഴിക്കുക . എണ്ണ ചൂടാകുമ്പോള്‍ ജീരകവും കടുകും ഇടുക .

(B)ജീരകവും കടുകും പൊട്ടി തുടങ്ങുമ്പോള്‍ മിക്സിയില്‍ അരച്ചെടുത്ത കൂട്ട് ചേര്‍ക്കുക.

(C)നല്ലതുപോലെ വഴന്നു കഴിയുമ്പോള്‍ അതിലേക്കു തക്കാളിയും ഉപ്പും ആവശ്യമായ പൊടികളും ചേര്‍ത്ത് നന്നായ്‌ ഇളക്കി വഴറ്റുക.

(D) തീ കുറച്ചു വെച്ച് അതിലേക്കു ഉരുളകിഴ്ങ്ങും ഗ്രീന്‍പീസും ഒരു കപ്പ്‌ വെള്ളവും ചേര്‍ത്ത് ,കുറച്ച് മിനിട്ട് അടച്ച്‌ വെച്ച് വേവിക്കുക .(E)അതിലേക്കു ഉടച്ച തൈര് ചേര്‍ത്ത് നന്നായി ഇളക്കുക.നല്ലതുപോലെ കുറുകുമ്പോള്‍ (തിക്ക്ഗ്രേവി) തീ അണക്കുക.

(F)അതിനു ശേഷം കുറച്ച് മല്ലിയില അരിഞ്ഞത് മുകളില്‍ തൂവുക

പൂരിയുടെ കൂടയും ഈ കറി നല്ലതാണ്.

പപ്പടം കാച്ചുവാന്‍ pappadam

പപ്പടം കാച്ചുവാന്‍ pappadam

1.എണ്ണ – അര കപ്പ്‌ pappadam

2.പപ്പടം – 10 എണ്ണം

തയ്യാറാക്കുവാന്‍

എണ്ണ നല്ലതുപോലെ തിളക്കുമ്പോള്‍ പപ്പടം ഓരോന്നായി എണ്ണയില്‍ ഇട്ട് കാച്ചി എടുക്കുക.