ഉണക്ക ചെമ്മീന്‍ ചമ്മന്തി / Prawn chutney / chemmeen chammanthy

ഉണക്ക ചെമ്മീന്‍ ചമ്മന്തി / Prawn chutney

ഉണക്ക ചെമ്മീന്‍ – 50 ഗ്രാംchemmeen chammanthy / prawns chutney

വറ്റല്‍ മുളക് – 2 – 4 എണ്ണം

കുഞ്ഞുള്ളി – 2

പച്ചമാങ്ങ അല്ലെങ്കില്‍ പുളി – കുറച്ച്

ഉപ്പ് – പാകത്തിന്

അര മുറി തേങ്ങ തിരുമ്മിയത്‌

തയ്യാറാക്കുന്ന വിധം

1)           ഒരു പാനില്‍ ഉണക്ക ചെമ്മീന്‍ ചെറുതായി ചൂടാകി എടുക്കുക .

2)           വറ്റല്‍ മുളക് ചുട്ട് എടുക്കുക .

3)           വറുത്ത ചെമ്മീനും ചുട്ട മുളകും ഉള്ളിയും ഒരു കഷണം പച്ചമാങ്ങയും ഉപ്പും തേങ്ങയുടെ കൂടെ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക .ചമ്മന്തി തയ്യാര്‍ .ചോറിന്റെ കൂടെ കഴിക്കാന്‍ വളരെ രുചികരമാണ് .

മത്തങ്ങാ എരിശ്ശേരി / pumpkin / mathanga erissery

മത്തങ്ങാ എരിശ്ശേരി / pumpkin  / mathanga erissery

മത്തങ്ങാ – അര കിലോ ചെറിയ കഷണങ്ങള്‍ ആക്കിയത്

വന്‍പയര്‍ – 100 ഗ്രാംmathanga erissery

മുളക് പൊടി – അര ചെറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

അരപ്പിനു വേണ്ടത്

അര മുറി തേങ്ങ തിരുമ്മിയത്‌

കുഞ്ഞുള്ളി – 5

ജീരകം – കാല്‍ ടി സ്പൂണ്‍

താളിക്കാന്‍ വേണ്ടത്

വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍

കടുക് – കാല്‍ ടി സ്പൂണ്‍

വറ്റല്‍ മുളക് – 4 രണ്ടായി മുറിച്ചത്

വേപ്പില – ഒരു തണ്ട്

തിരുമ്മിയെടുത്ത തേങ്ങ – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

1)    കഴുകി വൃത്തിയാക്കിയ മത്തങ്ങാ മുളകു പൊടിയും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിക്കുക .

2)   വന്‍പയര്‍ പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക .

3)   മത്തങ്ങാ കഷണങ്ങള്‍ നല്ലതുപോലെ വെന്ത ശേഷം ,ഒരു തവി കൊണ്ട് ഉടച്ചെടുകുക.വന്‍പയര്‍ വേവിച്ചെടുത്തത് ഈ കഷണങ്ങളുമായി യോജിപ്പിക്കുക .

4)   തേങ്ങ ഉള്ളി ,ജീരകം ഇവ ചേര്‍ത്ത് തരു തരിപ്പായി അരചെടുകുക .ഈ അരപ്പ് മുകളില്‍ പറഞ്ഞ മത്തങ്ങാ – വന്‍പയര്‍ മിശ്രിതവുമായി ചേര്‍ത്തിളക്കി ഒന്ന് ചൂടായി (തിളക്കരുത് ) വരുമ്പോളേക്കും തീ അണച്ച് വാങ്ങി വെക്കുക. ഉപ്പു ക്രമീകരിക്കുക .

5)   എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടുമ്പോള്‍ വറ്റല്‍ മുളകും വേപ്പിലയും ഇട്ട്‌ മൂപ്പിക്കുക .തിരുമ്മിയ തേങ്ങ ചേര്‍ത്ത് ഇളം ചുവപ്പ് നിറം വരുമ്പോള്‍ കോരി കറിയില്‍ ചേര്‍ക്കുക .തേങ്ങ മൂത്ത് മണം വരുന്നത് കൊണ്ടാണ് എരിശേരിക്ക് രുചി കൂടുന്നത് .ചൂടോടെ കഴിക്കുക .

മത്തങ്ങ പച്ചടി / pumpkin pachadi / mathanga pachadi

മത്തങ്ങ പച്ചടി / pumpkin pachadi

തൈര് – ഒരു കപ്പ്‌ പുളിയില്ലാത്തത്mathanga pachadi
മത്തങ്ങ ചെറുതായി അരിഞ്ഞത് – കാല്‍ കിലോ
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
പച്ചമുളക് – 2

അരപ്പിനു വേണ്ട സാധനങ്ങള്‍

വെളുത്തുള്ളി – രണ്ട് അല്ലി
തേങ്ങ – അര മുറി തേങ്ങ ചിരവിയത്
കടുക് – അര ടി സ്പൂണ്‍
ജീരകം – ഒരു നുള്ള്
കുഞ്ഞുള്ളി – 6

താളിക്കാന്‍

വെളിച്ചെണ്ണ – ഒരു ടി സ്പൂണ്‍
കടുക് – ഒരു നുള്ള്
വറ്റല്‍ മുളക് – 2
കറിവേപ്പില – ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ മത്തങ്ങാ കഷണങ്ങളും പച്ചമുളകും മഞ്ഞള്‍പ്പൊടിയും കുറച്ചു വെള്ളം ചേര്‍ത്ത് വേവിക്കുക .
തേങ്ങയുടെ കൂടെ കുഞ്ഞുള്ളി ,ജീരകം ,കടുക് ,വെളുത്തുള്ളി (വെളുത്തുള്ളി ടേസ്റ്റ് ഇഷ്ടമില്ലെങ്കില്‍ ചേര്‍ക്കേണ്ട ആവശ്യമില്ല ) ഇവ നല്ല പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക .
ഈ അരപ്പ് വെന്ത മത്തങ്ങാ കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക .ആവി വരുമ്പോള്‍ ഉടച്ച തൈര് ചേര്‍ത്ത് തീ അണക്കുക.
മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,വറ്റല്‍ മുളക് ,വേപ്പില വറുത്തു
താളിക്കുക .മത്തങ്ങാ പച്ചടി തയ്യാര്‍ .

കഞ്ഞിക്കുള്ള കറികള്‍ – തേങ്ങ ചമ്മന്തി / coconut chutney / thenga chammanthi

കഞ്ഞിക്കുള്ള കറികള്‍ – തേങ്ങ ചമ്മന്തി / coconut chutney

1 അര മുറി തേങ്ങ – തിരുമ്മിയെടുത്തത്thenga chammanthi

2 വറ്റല്‍ മുളക് (2 ) അല്ലെങ്കില്‍ ഒരു സ്പൂണ്‍ മുളക് പൊടി (എരിവിനു അനുസരിച്ച് )

3 പുളി – കുറച്ചു (ഒരു കുഞ്ഞ് ഉരുള )

4 ഇഞ്ചി – വളരെ ചെറിയ കഷണം

5 കുഞ്ഞു ചുമ്മന്നുള്ളി  – 2

6 ഉപ്പ്‌ – പാകത്തിന്

തയ്യാറാക്കുന്ന വിധം

തിരുമ്മിയെടുത്ത തേങ്ങയുടെ കൂടെ ബാക്കിയുള്ള ചേരുവകളും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക .നാവില്‍ സ്വാദിന്റെ തിരയിളക്കാന്‍ ചമ്മന്തി റെഡി .

ചെറുപയര്‍ തയ്യാറാക്കുന്ന മറ്റൊരു രീതി / Boiled Green Gram with Green chilley / cherupayar koottaan

ചെറുപയര്‍ തയ്യാറാക്കുന്ന മറ്റൊരു രീതി / Boiled Green Gram with Green chilley

ചെറുപയര്‍ \ഗ്രീന്‍ ഗ്രാം – ഒരു കപ്പ്‌payar puzhungiyathu

തേങ്ങ തിരുമ്മിയത്‌ – 5 ടേബിള്‍ സ്പൂണ്‍

പച്ച മുളക്     –  2 – 3

ചുമന്നുള്ളി – 3

മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍

ഉപ്പ്‌ – പാകത്തിന്

തയ്യാറാക്കുന്ന വിധം

ചെറുപയര്‍ പുഴുങ്ങിയതില്‍ തേങ്ങ അരച്ചത്‌ (തിരുമ്മിയ തേങ്ങയുടെ കൂടെ 2 പച്ചമുളക് ,2 ചുമ്മന്നുള്ളി ,ഒരു നുള്ള് മഞ്ഞള്‍ പൊടി ,ഉപ്പും ചേര്‍ത്ത് ചതച്ചെടുക്കുക ) ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക . ഈ രീതിയില്‍ വെച്ചാലും ചെറുപയര്‍ രുചികരമാണ് .

കടല കറി / Kadala curry Kerala style

കടല കറി / Kadala curry Kerala style

കറുത്ത കടല – അര കിലോ

ചുമന്നുള്ളി – അര കപ്പ്‌

പച്ചമുളക് – 2

സവാള- 3 വലുത്kadala curry

തക്കാളി – 2

കടുക് – ഒരു ടി സ്പൂണ്‍

ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് – 1 ടി സ്പൂണ്‍

മുളക് പൊടി -രണ്ടു ടി സ്പൂണ്‍

മല്ലിപൊടി – രണ്ടു ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍

ഗരം മാസലപൊടി – 2 ടി സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

എണ്ണ – ഒരു ടേബിള്‍സ്പൂണ്‍

കറി വേപ്പില – ഒരു തണ്ട്

മല്ലിയില – കുറച്ച്

തയ്യാറാക്കുന്ന വിധം

കടല തലേ ദിവസം രാത്രിയില്‍ വെള്ളത്തില്‍ ഇട്ട് വെക്കുക .

പ്രഷര്‍കുക്കറില്‍ കടല ചുമന്നുള്ളിയും പച്ചമുളകും ഉപ്പും ചേര്‍ത്ത് വേവിച്ച്‌ എടുക്കുക .

ഒരു പാനില്‍ എണ്ണ ചൂടാക്കി കറി വേപ്പില , കടുക് പൊട്ടിചെടുക്കുക.

ഇതില്‍ സവാള ചേര്‍ത്ത് വഴറ്റുക .

സവളയുടെ നിറം മാറി തുടങ്ങുമ്പോള്‍ ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് ,മസാല പൊടികള്‍ ഇവ ചേര്‍ത്ത് വഴറ്റുക .

തക്കാളി ചേര്‍ത്ത് വഴറ്റുക .

തക്കാളി നന്നായി വഴന്നു കഴിയുമ്പോള്‍ കടല ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വെള്ളം കുറച്ചു വറ്റുന്നത് വരെ തീ കുറച്ചു അടച്ചു വേവിക്കുക .

കടല ചാറിനു ആവശ്യമായത്ര വെള്ളം വറ്റി കഴിയുമ്പോള്‍ തീ അണച്ച് മല്ലിയില തൂവി ചൂടോടു കൂടി ചപ്പാത്തി ,ചോറ് ഇവയുടെ കൂടെ കഴിക്കുക .