palappam

പാലപ്പം (യീസ്റ്റ് ചേര്‍ക്കാത്തത് ) / palappam without yeast

Spread the love

പാലപ്പം (യീസ്റ്റ് ചേര്‍ക്കാത്തത് ) / palappam without yeast

പച്ചരി – 1 ഗ്ലാസ്palappam

റവ – 2 ടേബിള്‍സ്പൂണ്‍

തേങ്ങ തിരുമ്മിയത്‌ – അര മുറി തേങ്ങയുടെ

തേങ്ങ വെള്ളം – കാല്‍ ഗ്ലാസ്‌

പഞ്ചസാര – 1 ടി സ്പൂണ്‍

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

1)പച്ചരി വെള്ളത്തില്‍ ഇട്ട് 6 – 8 മണിക്കൂര്‍ കുതുര്‍ക്കാന്‍ വെക്കുക .

2) അരി അരക്കുന്നതിനു മുന്‍പ് റവ വെള്ളം ചേര്‍ത്ത് കുറുക്കി എടുക്കുക .തണുക്കാന്‍ അനുവദിക്കുക .

3)അരി കഴുകി തേങ്ങയും റവ കുറുക്കിയതും തേങ്ങ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക .

4)വെള്ളം അധികം ആകരുത് .

5)ഇതു ഒരു രാത്രി മുഴുവന്‍ പുളിക്കാന്‍ വെക്കണം

6) പിറ്റേന്ന് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അപ്പച്ചട്ടിയില്‍ പലപ്പമായി ഉണ്ടാക്കി എടുക്കുക .അപ്പച്ചട്ടി ചൂടാകുമ്പോള്‍ ഒരു തവി മാവു ഒഴിച്ച് അപ്പച്ചട്ടി ഒരു വട്ടം ചുറ്റിച്ചു അടച്ചു വേവാന്‍ വെക്കുക .നടുക്ക് ഭാഗം നന്നായി വെന്തു കഴിയുമ്പോള്‍ ചട്ടിയില്‍ നിന്നും മാറ്റുക .പാലപ്പം തയ്യാര്‍ .

7) കിഴങ്ങു കറി, വെജിടേബിള്‍ സ്റ്റൂ ,കോഴികറി ,താറാവ് കറി , മുട്ടകറി ,ചമ്മന്തി പൊടിച്ചത് ഇവയുടെ കൂടെ നല്ലതാണ് .

തേങ്ങ വെള്ളത്തിന്‌ പകരം നല്ല തെങ്ങിൻ കള്ളു ചേർത്താൽ ഇത് കള്ളപ്പമാകും (Kallappam) കൂടുതൽ രുചിയുമുണ്ടാവും

പാലപ്പം (യീസ്റ്റ് ചേര്‍ത്തത് ) / palappam using yeast  തയ്യാറാക്കുന്ന വിധം ഇവിടെ വായിക്കാം 

Leave a Reply

Your email address will not be published. Required fields are marked *