ചെറുപയര്‍ പരിപ്പ് പ്രഥമന്‍ /cherupayar parippu pradhaman
നല്ലയിനം ചെറു പയര്‍ പരിപ്പ് – അര കിലോ
നെയ്യ് – മൂന്ന്‍ ടേബിള്‍സ്പൂണ്‍
പച്ചത്തേങ്ങ – നാല്
(തേങ്ങ തിരുമ്മി പിഴ്ഞ്ഞു ഒന്നാം പാല്‍ ഒരു കപ്പ് ,4കപ്പ് രണ്ടാം പാലും എടുക്കുക )
(പശുവിന്‍ പാല്‍ ആയാലും മതി,തേങ്ങ പാല്‍ ചേര്‍ത്ത് ഉണ്ടാക്കിയാല്‍ രുചി കൂടുമെന്നെ ഉള്ളു )
ചുക്ക് പൊടിച്ചത് – ഗ്രാം
ജീരകം പൊടിച്ചത് – ഗ്രാം
അണ്ടിപ്പരിപ്പ് – ഗ്രാം
കിസ്മിസ് – ഗ്രാം
പാകം ചെയ്യുന്ന വിധം
പയര്‍ ,ചുവക്കെ വറുത്തു ,രണ്ടാം പാല്‍ ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചു നന്നായി ഉടച്ചു എടുക്കുക
ശര്‍ക്കര ഉരുക്കി ,അരിച്ചതിനുശേഷം പരിപ്പിലേക്ക് ഒഴിക്കുക .
വീണ്ടും അടുപ്പില്‍ വെച്ച് തിളപ്പിക്കുക .നല്ല തിള വന്നാലുടന്‍ ,ചുക്ക് പൊടി,ജീരകപൊടി ഇവ ചേര്‍ക്കുക .ഒന്നാം പാല്‍ കൂടി ചേര്‍ത്ത് ചെറുതായി ചൂടാകുമ്പോള്‍ തന്നെ തീ അണച്ച് മാറ്റി വെക്കുക .തിളക്കുവാന്‍ അനുവധിക്കരുത്.പ്രഥമന്റെ ചൂട് അല്പം കുറയുമ്പോള്‍ എലാക്ക പൊടി തൂവുക .നല്ല ചൂടാടെ ഇട്ടാല്‍ എലാക്കയുടെ മണം നഷ്ടപ്പെടും .
മറ്റൊരു പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും കിസ്മിസും വറുത്തു ഇടുക .കുറച്ചു നേരം അടച്ചു വെക്കുക.