പഴങ്കഞ്ഞി/Pazhankanji/pazhanchor

പഴങ്കഞ്ഞി/Pazhankanji/pazhanchor പഴഞ്ചൊർ

അഞ്ചല്‍ തിരുവനന്തപുരം റോഡില്‍ പഴങ്കഞ്ഞി കിട്ടുന്ന ഒരു കടയുണ്ട്. അതിനെ കുറിച്ചുള്ള വാര്‍ത്ത വായിച്ചപ്പോള്‍ ആണ് ഇന്നത്തെ ബ്രേക്ഫാസ്റ്റ് പഴങ്കഞ്ഞിയും കപ്പയും ആക്കാന്‍ തീരുമാനിച്ചത്.

പഴങ്കഞ്ഞി ഉണ്ടാക്കുന്ന രീതിpazhankanji

ആവശ്യമായ വസ്തുക്കള്‍

തലേദിവസം വെച്ച ചോറ്.

കപ്പ / ചീനി വേവിച്ചത്

കാന്താരി മുളക്

തൈര്

പഴങ്കഞ്ഞി ഉണ്ടാക്കാന്‍ തലേദിവസം വൈകിട്ട് വെച്ച ചോറില്‍, ചൂടാറി കഴിയുമ്പോള്‍ നിരപ്പിനു മീതെ വെള്ളമൊഴിച്ച് വെക്കുക (ഈ രീതിയില്‍ ഫ്രിഡ്ജില്‍ വെയ്ക്കേണ്ട ആവശ്യമില്ല.). ഫ്രിഡ്ജിന് പുറത്തു വെച്ച ആഹാരം കഴിക്കാന്‍ മടിയുള്ളവര്‍ക്ക് തലേദിവസം അധികമുള്ള ചോര്‍ വെള്ളമൊഴിക്കാതെ തന്നെ ഫ്രിഡ്ജില്‍ വെയ്ക്കാം.

ഫ്രിഡ്ജില്‍ വെച്ച ചോറ് പുറത്തെടുത്തു തണുപ്പ് മാറി കഴിയുമ്പോള്‍ (പുറത്തു വെച്ചത് വെള്ളമൂറ്റി കളഞ്ഞിട്ടു) തൈരും, കാന്താരി മുളകും കൂട്ടി കുഴച്ചു കഴിക്കാം.

പഴങ്കഞ്ഞിയുടെ കൂടെ കഴിക്കാന്‍ പറ്റിയ കൂട്ടാനുകളാണ്

കഞ്ഞി / kanji / rice soup

കുത്തരി\കേരള റെഡ് റൈസ് -1 കപ്പ്‌Kanji asthram chammanthi

വെള്ളം  – ആറു \ഏഴു കപ്പ്‌

(വെള്ള നിറത്തിലുള്ള ജീര റൈസും നല്ലതാണ് )

തയ്യാറാക്കുന്ന വിധം

അരി കഴുകി വൃത്തിയാക്കി വെള്ളവും ചേര്‍ത്ത് ഒരു കലത്തില്‍ വെകുവാനായി വെക്കുക .വെന്തു കഴിയുമ്പോള്‍ അധികം വരുന്ന വെള്ളം ഊറ്റി കളയരുത്.നല്ലതുപോലെ വേകണം(ഓവര്‍ കുക്കെട്).ഇതു ചൂടോടെ ഉപ്പ്‌ ചേര്‍ത്ത് കഴിക്കാം .(പ്രഷര്‍ കുക്കറിലും  പാകം ചെയ്യാവുന്നതാണ്).

കഞ്ഞിക്കുള്ള കറികള്‍

അസ്ത്രം (ഒരു കഞ്ഞി കറി ) / Asthram for rice soup (Vegetable Curry)

ചെറുപയര്‍ പുഴുങ്ങിയത്  /Boiled Green Gram for rice soup

ചെറുപയര്‍ തയ്യാറാക്കുന്ന മറ്റൊരു രീതി / Boiled Green Gram with Green chilley

കഞ്ഞിക്കുള്ള കറികള്‍ – തേങ്ങ ചമ്മന്തി / coconut chutney

കഞ്ഞിക്കുള്ള കറികള്‍ – തേങ്ങ ചമ്മന്തി / coconut chutney / thenga chammanthi

കഞ്ഞിക്കുള്ള കറികള്‍ – തേങ്ങ ചമ്മന്തി / coconut chutney

1 അര മുറി തേങ്ങ – തിരുമ്മിയെടുത്തത്thenga chammanthi

2 വറ്റല്‍ മുളക് (2 ) അല്ലെങ്കില്‍ ഒരു സ്പൂണ്‍ മുളക് പൊടി (എരിവിനു അനുസരിച്ച് )

3 പുളി – കുറച്ചു (ഒരു കുഞ്ഞ് ഉരുള )

4 ഇഞ്ചി – വളരെ ചെറിയ കഷണം

5 കുഞ്ഞു ചുമ്മന്നുള്ളി  – 2

6 ഉപ്പ്‌ – പാകത്തിന്

തയ്യാറാക്കുന്ന വിധം

തിരുമ്മിയെടുത്ത തേങ്ങയുടെ കൂടെ ബാക്കിയുള്ള ചേരുവകളും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക .നാവില്‍ സ്വാദിന്റെ തിരയിളക്കാന്‍ ചമ്മന്തി റെഡി .

ചെറുപയര്‍ പുഴുങ്ങിയത് /Boiled Green Gram for rice soup / cherupayar puzhungiyathu

ചെറുപയര്‍ പുഴുങ്ങിയത്  /Boiled Green Gram for rice soup

ചെറുപയര്‍ \ഗ്രീന്‍ ഗ്രാം – ഒരു കപ്പ്‌payar puzhungiyathu

തേങ്ങ തിരുമ്മിയത്‌ – 5 ടേബിള്‍ സ്പൂണ്‍

ജീരകം  – ഒരു നുള്ള്

വെളുത്തുള്ളി – രണ്ട് അല്ലി

മുളക് പൊടി – അര ടി സ്പൂണ്‍

മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍

ഉപ്പ്‌ – പാകത്തിന്

തയ്യാറാക്കുന്ന വിധം

ചെറുപയര്‍ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ചു എടുക്കുക .

തേങ്ങ ജീരകവും വെളുത്തുള്ളിയും മറ്റു പൊടികളും ചേര്‍ത്ത് ചതച്ചു എടുക്കുക ,(അരയാന്‍ പാടില്ല )

ഈ അരച്ചെടുത്ത കൂട്ട് വെന്ത ചെറുപയറുമായി നന്നായി യോജിപ്പിക്കുക .

ആവശ്യമെങ്കില്‍ കടുക് താളിച്ചാല്‍ മതി

ചെറുപയര്‍ തയ്യാറാക്കുന്ന മറ്റൊരു രീതി / Boiled Green Gram with Green chilley / cherupayar koottaan

ചെറുപയര്‍ തയ്യാറാക്കുന്ന മറ്റൊരു രീതി / Boiled Green Gram with Green chilley

ചെറുപയര്‍ \ഗ്രീന്‍ ഗ്രാം – ഒരു കപ്പ്‌payar puzhungiyathu

തേങ്ങ തിരുമ്മിയത്‌ – 5 ടേബിള്‍ സ്പൂണ്‍

പച്ച മുളക്     –  2 – 3

ചുമന്നുള്ളി – 3

മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍

ഉപ്പ്‌ – പാകത്തിന്

തയ്യാറാക്കുന്ന വിധം

ചെറുപയര്‍ പുഴുങ്ങിയതില്‍ തേങ്ങ അരച്ചത്‌ (തിരുമ്മിയ തേങ്ങയുടെ കൂടെ 2 പച്ചമുളക് ,2 ചുമ്മന്നുള്ളി ,ഒരു നുള്ള് മഞ്ഞള്‍ പൊടി ,ഉപ്പും ചേര്‍ത്ത് ചതച്ചെടുക്കുക ) ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക . ഈ രീതിയില്‍ വെച്ചാലും ചെറുപയര്‍ രുചികരമാണ് .

അസ്ത്രം (ഒരു കഞ്ഞി കറി ) / Asthram for kanji rice soup (Vegetable Curry)

അസ്ത്രം (ഒരു കഞ്ഞി കറി ) / Asthram for rice soup (Vegetable Curry)

ചേന – 200 ഗ്രാംAsthram image

ചേമ്പ് – 50 ഗ്രാം

കാച്ചില്‍ – 50 ഗ്രാം

ചീവകിഴങ്ങ് /കൂര്‍ക്ക – 50 ഗ്രാം

അച്ചിങ്ങ പയര്‍ – 20 ഗ്രാം

കപ്പ – ചെറിയ ഒരു കഷണം

വന്‍പയര്‍ ( തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തു എടുത്തത്‌ )- ഒരു കപ്പ്‌

മത്തങ്ങ – 20 ഗ്രാം

ഏത്തക്ക – ഒരെണ്ണം

പച്ചമുളക് – 4

തൈര്  – 1 സ്പൂണ്‍

ഉപ്പ്‌ – പാകത്തിന്

വെള്ളം – ആവശ്യത്തിന്

അരപ്പിനു ആവശ്യമായ സാധനങ്ങള്‍

തിരുമ്മിയ തേങ്ങ – ഒരു തേങ്ങയുടെ

ജീരകം – ഒരു ടി സ്പൂണ്‍

വേപ്പില – കുറച്ച്

വെളുത്തുള്ളി – 5 അല്ലി

മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍

മുളക് പൊടി – അര ടി സ്പൂണ്‍

ഉപ്പ്‌ – കുറച്ച്

താളിക്കാന്‍

തേങ്ങ തിരുമ്മിയത്‌ – ഒരു ടേബിള്‍സ്പൂണ്‍

കടുക് – ഒരു ടി സ്പൂണ്‍

വറ്റല്‍ മുളക് – 2

കറി വേപ്പില – ഒരു തണ്ട്

എണ്ണ(വെളിച്ചെണ്ണയാണ് സ്വാദ് ) – 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യമായി വൻപയർ വേവിച്ചു മാറ്റി വെയ്ക്കുക

a) വേവിച്ചു വെച്ചിരിക്കുന്ന വൻപയറും മുകളില്‍ പറഞ്ഞ പച്ചക്കറികളും കിഴങ്ങുകളും ചെറിയ ചതുര (സാമ്പറിന് കഷണം ആക്കുന്ന പോലെ ) കഷണങ്ങള്‍ ആക്കി ഉപ്പും ഒരു  നുള്ള് മഞ്ഞള്‍പ്പൊടിയും കാല്‍ ടി സ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചു എടുകുക.ഇതു നന്നായി ഉടച്ചു എടുക്കാന്‍ പരുവത്തില്‍ ആയിരിക്കണം . ഇതു തവി കൊണ്ട് നന്നായി ഉടക്കുക .

b )ഇതിലേക്ക് അരച്ച തേങ്ങ മിശ്രിതം ചേര്‍ത്ത് നന്നായി തിളപ്പിക്കുക .തിളക്കുമ്പോള്‍ തന്നെ തീ അണക്കുക . തീ അണച്ചതിനു ശേഷം തൈര് ചേർത്തിളക്കുക

c )ഈ കറിയില്‍ ആദ്യം കടുക്,വേപ്പില ,വറ്റല്‍ മുളക് താളിച്ച്‌ ഒഴിക്കുക .അതെ പാനില്‍ തന്നെ എണ്ണ ചൂടാക്കി തിരുമ്മിയ തേങ്ങ അല്പം വറുത്തു കറിയില്‍ ചേര്‍ക്കുക .രുചികരമായ കഞ്ഞി കറി തയ്യാര്‍.