മുട്ട കറി

മുട്ട കറി

കോഴിമുട്ട – 2 – 4

സവാള – 3 (വലുത്)

പച്ച മുളക് – 4 എണ്ണം

ഇഞ്ചി – 2 വലിയ കഷ്ണം

വെളുത്തുള്ളി – 12- 15 അല്ലി

തേങ്ങ പാൽ – അര മുറി തേങ്ങ യുടെ

പ്രിപറേഷൻ (ആദ്യം ചെയ്യേണ്ടത്)

മുട്ട കഴുകി വെള്ളത്തിൽ പുഴുങ്ങാൻ വെക്കുക.

സവാള,ഇഞ്ചി,വെളുത്തുള്ളി തൊലി കളഞ്ഞ് കഴുകി വെക്കുക.

സവാള നീളത്തിൽ കനം കുറച്ച് അരിഞ്ഞ് എടുക്കുക .

പച്ച മുളക്,ഇഞ്ചി, വെളുത്തുള്ളി ചതച്ച് എടുക്കുക

തേങ്ങ ചിരകിയത് കുറച്ചേ വെള്ളം ചേർത്ത് പിഴിഞ്ഞ് തേങ്ങ പാൽ എടുക്കുക.

പ്രേപറേഷൻ (അടുത്ത ഘട്ടം)

മുട്ട തൊലി കളഞ്ഞു ഒരു പാത്രത്തിൽ വെക്കുക.

പൊടികളും കടുക് താളി ക്കാൻ ആവശ്യമായ സാധനങ്ങൾ

മഞ്ഞൾ പൊടി – അര ടീ സ്പൂൺ

മല്ലി പൊടി – ഒരു ടേബിൾ സ്പൂൺ

കുരുമുളക് പൊടി – അര ടീ സ്പൂൺ

ഗരം മസാല പൊടി – അര ടീ സ്പൂൺ

ഉപ്പ് ആവശ്യത്തിന്

കടുക് താളിയ്ക്കാൻ


വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ

കടുക് – 2 ടീ സ്പൂൺ

വറ്റൽ മുളക് – 2 എണ്ണം

കറി വേപ്പില ഒരു തണ്ട്

ഇത്രയും സാധനങ്ങൾ എടുത്തു എളുപ്പം എടുക്കാൻ പാകത്തിൽ അടുത്ത് വെക്കുക.

തേങ്ങാപ്പാലും ഒരു പാത്രത്തിൽ അടുത്ത് വെക്കുക.

തയ്യാറാക്കുന്ന വിധം

ഒരു ചുവടു കട്ടിയുള്ള ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള നീളത്തിൽ അരിഞ്ഞത് ഇട്ടു വഴറ്റുക.

ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് ചേർത്ത് നന്നായി ഇളക്കുക.

ഉപ്പ് ആവശ്യത്തിന് ചേർക്കുക.

കറി വേപ്പില രണ്ട് തണ്ട് ഇടുക.

വഴന്നു വരുമ്പോൾ പൊടികൾ എല്ലാം ഇട്ടു പച്ച മണം മാറുന്ന വരെ അടിക്ക് പിടിക്കാതെ വഴറ്റണം.

ഇതിലേക്ക് പുഴുങ്ങി തൊലി കളഞ്ഞ് കഴുകി വെച്ചിരിക്കുന്ന മുട്ടകൾ ഇടുക.

ഒന്നൂടെ ഇളക്കി തേങ്ങാ പാൽ ചേർത്തു അടച്ചു 10 മിനിട്ട് തിളപ്പിക്കുക.

കറി നല്ല കട്ടിക്ക് കുറെക്കി വരാൻ ഒരു ടീ സ്പൂൺ കോൺ ഫ്ലോർ വെള്ളത്തിൽ കലക്ക്കി ഒഴിച്ചാൽ മതി.

അവസാനം കടുക് താളിച്ച് തീ ഓഫ് ചെയ്യുക.

ഈ മുട്ട കറി അപ്പത്തിനും ചപ്പാത്തിക്കും എല്ലാം ഒരു ബെസ്റ്റ് കോംബിനേഷൻ ആണ്.

Leave a Reply

Your email address will not be published. Required fields are marked *