നാരങ്ങ ചോറ് / Lemon rice
അരി (ജീരാ റൈസ് ,ബസ്മതി റൈസ് പോലുള്ളവ ) – ഒരു കപ്പ്
എണ്ണ (റിഫൈനട് ഓയില്‍ ) – 2 ടേബിള്‍ സ്പൂണ്‍
വെള്ളം – മുക്കാല്‍ കപ്പ്
ഉപ്പ് – അര ടി സ്പൂണ്‍
താളിക്കാന്‍
എണ്ണ – 2 ടേബിള്‍ സ്പൂണ്‍
ജീരകം – അര ടി സ്പൂണ്‍
കടുക് – അര ടി സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍
വറ്റല്‍ മുളക് – 2
പച്ചമുളക് (രണ്ടായി പിളര്‍ന്നത് )- 2
കറി വേപ്പില – 2 തണ്ട്
ഉഴുന്ന് പരിപ്പ് – അര ടി സ്പൂണ്‍
കപ്പലണ്ടി – കാല്‍ കപ്പ്
നാരങ്ങ പിഴിഞ്ഞ് എടുത്ത ജ്യൂസ് – കാല്‍ കപ്പ്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
(1)
1.അരി നാലഞ്ചു പ്രാവശ്യം വെള്ളം തെളിയുന്നതുവരെ കഴുകുക .
2.പത്ത് മിനിറ്റ് അരി മാറ്റി വെക്കുക .വെള്ളം വാലാന്‍ വേണ്ടി .
3.ഒരു പാനില്‍ അരിയിട്ട് അതിലേക്കു വെള്ളം ,എണ്ണ ,ഉപ്പ് എന്നിവ ചേര്‍ത്ത് തിളക്കാന്‍ അനുവദിക്കുക .തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറച്ചു വെള്ളം വറ്റിച്ച് എടുക്കുക .ഏകദേശം പതിനഞ്ച് മിനിറ്റ് വേണ്ടി വരും ,അരി വെന്തു വരുവാന്‍ .
(2)താളിക്കുന്ന രീതി
1.ഒരു പാനില്‍ എണ്ണ ചൂടാക്കുക .
2.ഇതിലേക്ക് ആദ്യം കപ്പലണ്ടി വറുത്തു എടുക്കുക .ഇതു കോരി മാറ്റി അതെ എണ്ണയില്‍ തന്നെ ജീരകം ,കടുക് ഇവ ഇടുക.പൊട്ടി തുടങ്ങുമ്പോള്‍ വറ്റല്‍മുളകുംപച്ചമുളകും കറിവേപ്പിലയും ഇട്ടു മൂപ്പിച്ചുഎടുക്കുക .
3.ഉഴുന്ന് പരിപ്പ് ഇടുക.ഒരു മിനിറ്റ് വറക്കുക .
4.മഞ്ഞള്‍പ്പൊടി ഇട്ട് മിക്സ് ചെയ്യുക .
5.ഈ മിശ്രിതത്തിലേക്ക് നേരത്തെതന്നെ വേവിച്ചു വച്ചിരിക്കുന്ന അരിയും വറുത്തു വച്ചിരിക്കുന്ന കപ്പലണ്ടിയും ചേര്‍ക്കുക . നാരങ്ങ ജ്യൂസ് ഇതിലേക്ക് ചേര്‍ക്കുക .ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് രണ്ടു മിനിറ്റ് പതുക്കെ ഇളക്കി കൊടുക്കുക .
6.നാരങ്ങ ചോറ് തയ്യാറായി കഴിഞ്ഞു .
(ദൂര യാത്രകളില്‍ കൊണ്ട് പോകാന്‍ പറ്റിയ ഒരു ചോറ് ആണിത്. പെട്ടെന്ന് ചീത്തയായി പോകുകയില്ല.)