മോദ മീൻ – അര കിലോ
കുടംപുളി – വലിയ കഷണം 3
ചുമന്നുള്ളി – 10 to 12
വെളുത്തുള്ളി – 5 അല്ലി
മുളകുപൊടി ( കശ്മീരി മുളകുപൊടി)- 3 ടേബിൾ സ്പൂൺ
ഇഞ്ചി – ചെറിയ ഒരു കഷണം
പൊടികൾ വേണ്ടത്
പിരിയൻ മുളകുപൊടി (എരിവുള്ള ത്)- 2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി – അര സ്പൂൺ
ഉലുവ podi- അര സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കടുക് താളിക്കാൻ
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
കടുക് – അര ടീസ്പൂൺ
കറിവേപ്പില – 2 തണ്ട്
തയ്യാറാക്കുന്ന വിധം
കുടംപുളി കഴുകി എടുത്തു 2 ഗ്ലാസ് ചൂട് വെള്ളത്തിൽ 2 ടീ സ്പൂൺ ഉപ്പ് ഇട്ടു അതിൽ അര മണിക്കൂർ ഇട്ടു വെക്കുക.
മോദ മീൻ കഴുകി എടുക്കുക.എന്നിട്ട് ചെറിയ കഷണങ്ങൾ ആക്കുക.
ചെറിയ ഉള്ളി തൊലി കളഞ്ഞ് കഴുകി വട്ടത്തിൽ അരിയുക.
വെളുത്തുള്ളിയും തൊലി കളഞ്ഞ് കഴുകി വട്ടത്തിൽ അരിയുക.
ഇഞ്ചി ചെറുതായി കൊത്തി അരിനഞ് എടുക്കുക.
അടുപ്പ് കത്തിച്ച് ഒരു മൺചട്ടി വെക്കുക
മൺചട്ടി ചൂടായി വരുമ്പോൾ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.
അതിലേക്ക് കടുക് ഇട്ടു പൊട്ടുമ്പോൾ വെളുത്തുള്ളിയും ഇഞ്ചിയും ഇട്ടു വഴറ്റുക.
ഇതിലേക്ക് കുഞ്ഞുള്ളി അരിഞ്ഞത് ചേർത്ത് വഴറ്റുക.
കുഞ്ഞുള്ളി ഗോൾഡൺ ബ്രൗൺ ആകുമ്പോൾ അതിലേക്ക് മഞ്ഞൾ പൊടി,മുളക് പൊടി ,ഉലുവ പൊടി ഇട്ടു വഴറ്റുക.
പൊടികൾ മൂത്ത് വരുമ്പോൾ കുടംപുളി ഇട്ടു വച്ചിരിക്കുന്ന വെള്ളം പുളിയോട് കൂടി ചട്ടി യിലേക്ക് ഒഴിക്കുക.
വെള്ളം തിളക്കുമ്പോൾ വൃത്തിയാക്കി വെച്ചരിക്കുന്ന മോദ മീൻ കഷണങ്ങൾ ഇട്ട് അടച്ചു വെച്ച് 15 മിനുട്ട് വേവിക്കുക.
15 മിനുട്ട് നേരം കഴിഞ്ഞ് അടപ്പ് മാറ്റി കറിവേപ്പിലയും ഇട്ട് ഒന്ന് ചട്ടി ചുറ്റിച്ചു എടുക്കുക.
മോദ മീൻ കറി റെഡി.
1 മണിക്കൂർ കഴിഞ്ഞ് എടുത്താൽ നല്ല ടേസ്റ്റ് ആയിരിക്കും.