രാവിലെ കുട്ടികൾക്ക് എളുപ്പത്തിൽ തയ്യാറാക്കി നൽകാൻ പറ്റുന്ന ഒരു നെയ് ചോറ് .
നെയ്യ് ചോറ്
ആവശ്യമായ സാധനങ്ങൾ
ബസ്മതി റൈസ് – ഒരു കപ്പ്
സവാള – നീളത്തിൽ കനം കുറച്ച് അരിഞ്ഞത് (1 വലിയ സവാള)
കറുക പട്ട – 1 ചെറിയ കഷ്ണം
ഏലം കാ – 2 തൊലി കളഞ്ഞ് ചെറുതായി podichathu
ഗ്രാമ്പു -2
ഉപ്പ് ആവശ്യത്തിന്
നെയ്യ് – 3 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ബസ്മതി അരി കഴുകി എടുക്കുക.
ഒരു ചുവടു കട്ടിയുള്ള മീഡിയം പാത്രത്തിൽ 2 കപ് വെള്ളം തിളപ്പിക്കുക .
ഇതിലേക്ക് പട്ട, ഗ്രാമ്പൂ, ഏലക്ക ,ഒരു സ്പൂൺ നെയ്യ്, അര ടീസ്പൂൺ ഉപ്പ് കൂടി ഇട്ട് നന്നായി ഇളക്കുക.
നല്ല തിള വരുമ്പോൾ അതിലേക്ക് കഴുകി വച്ച അരി ഇടുക.
ഇടയ്ക്ക് ഇടയ്ക്ക് ചോറ് ഉടയാതെ ഇളക്കി കൊടുക്കണം.
ചോറ് മുക്കാൽ വേവാകുമ്പോൾ വെള്ളം ഊറ്റി തുറന്നു തണുക്കാൻ വയ്ക്കുക.
അടുപ്പ് കത്തിച്ച്,ഒരു വലിയ പാനിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച്, അരിഞ്ഞ് വച്ചിരിക്കുന്ന സവാളയുടെ പകുതി എടുത്തു ഗോൾഡൺ ബ്രൗൺ നിറമാകുന്നതു വരെ വഴറ്റിക്രിസ്പി ആയി കോരി എടുത്തു വെക്കുക.
ഈ നെയ്യിലേക്ക് തന്നെ ബാക്കി സവാള ഇട്ടു വഴറ്റുക.ഇപ്പൊൾ ചോറിന് ആവശ്യമായ ബാക്കി ഉപ്പ് കൂടി ചേർക്കുക.കൂടി പോകരുത്.
നല്ല വഴന്നു വരുമ്പോൾ തണുക്കാൻ മാറ്റി വെച്ചിരക്കുന്നു ചോറ് കൂടി ഇട്ട് നന്നായി ഇളക്കുക.
വാങ്ങുന്നതിന് മുൻപ് അൽപം നെയ്യ് കൂടി ഒഴിച്ച് 5 മിനുട്ട് അടച്ച് വെക്കുക.
കുഞ്ഞു മക്കൾക്ക് വളരെ ഇഷ്ടമാകും…തീർച്ച…