കടുമാങ്ങ അച്ചാര്‍ / Kadumanga Mango pickle recipe
നല്ലെണ്ണ \ജിഞ്ചിലി ഓയില്‍ – 2 ടേബിള്‍സ്പൂണ്‍
പച്ചമുളക് – 2
വെളുത്തുള്ളി – 6 അല്ലി
ഇഞ്ചി – ഒരു ചെറിയ കഷണം
പിരിയന്‍ മുളക്പൊടി – ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
ഉലുവ – ഒരു നുള്ള് \ ഉലുവ പൊടിയാണെങ്കില്‍ – കാല്‍ ടി സ്പൂണ്‍
കായം – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
വിനാഗിരി – വേണമെങ്കില്‍ മാത്രം
കറി വേപ്പില – രണ്ടു തണ്ട്
തയ്യാറാക്കുന്ന വിധം
മാങ്ങ നല്ലത് പോലെ കഴുകി വൃത്തിയുള്ള ഒരു തുണി കൊണ്ട് തുടച്ച് എടുക്കുക .
മാങ്ങ തൊലിയോട് കൂടി ചെറിയ കഷണങ്ങളായി മുറിച്ചു ഉപ്പ് പുരട്ടി ഒരു രാത്രി മുഴുവന്‍ അടച്ചു വെക്കുക .ഇല്ലെങ്കില്‍ കുറഞ്ഞത് രണ്ടു മണിക്കൂര്‍ എങ്കിലും വെക്കുക .
ഒരു ചുവടു കട്ടിയുള്ള പാനില്‍ എണ്ണ ചൂടാക്കുക .ഉലുവ ഇട്ട് വഴറ്റുക.(ഉലുവ പൊടി അല്ല ഉപയോഗിക്കുന്നത് എങ്കില്‍ മാത്രം)
വെളുത്തുള്ളി, ഇഞ്ചി ,പച്ചമുളക് ഇവ വഴറ്റുക .കറി വേപ്പില ചേര്‍ക്കുക.
മഞ്ഞള്‍ പൊടി ,കായം ,മുളകുപൊടി ഇവയിട്ട് വഴറ്റുക .കരിഞ്ഞു പോകാന്‍ പാടില്ല.(വേണമെങ്കില്‍ പൊടികള്‍ വെള്ളത്തില്‍ കലക്കി പേസ്റ്റ് പരുവത്തില്‍ ആക്കി ചേര്‍ത്താലും മതിയാകും .കരിഞ്ഞു പോകാതിരിക്കുവാന്‍ വേണ്ടിയാണ് ഇങനെ ചെയ്യുന്നത് )
തീ കുറച്ചു വെക്കുക .ഉലുവ പൊടിയാണ് ചെര്‍ക്കുന്നതെങ്കില്‍ ഈ സമയം ചേര്‍ക്കുക .
മാങ്ങാ കഷണങ്ങള്‍ ചേര്‍ത്ത് നല്ലതുപോലെ ഇളക്കി ചേര്‍ക്കുക .തീ അണക്കുക.
വിനാഗിരി ചേര്‍ക്കണമെന്ന് ആവശ്യമെന്കില്‍ ഈ സമയം ചേര്‍ത്ത് ഇളക്കുക .
അച്ചാര്‍ നല്ലത് പോലെ തണുത്ത ശേഷം വായു കടക്കാത്ത ഒരു ജാറില്‍ അടച്ചു സൂക്ഷിക്കുക .(കുറെ നാള്‍ സൂക്ഷിക്കാനനെങ്കില്‍ രണ്ടു ടേബിള്‍സ്പൂണ്‍ നല്ലെണ്ണ ചൂടാക്കി ഒഴിക്കുക )
kadumaanga…hmmmm.. I love it