പച്ചടി pachadi

പച്ചടി

വെള്ളരിക്ക (ഇടത്തരം )- ചെറിയ കഷണങ്ങള്‍ ആക്കിയത്

പച്ചമുളക് – അഞ്ച്

തൈര് – രണ്ട് കപ്പ്‌pachadi

ഉപ്പ് – ആവശ്യത്തിന്

അരപ്പിന്

തേങ്ങ- അര മുറി

ജീരകം – ഒരു നുള്ള്

കടുക് – ഒരു നുള്ള് (അരയാന്‍ പാടില്ല ,ചതച്ച്‌ എടുക്കുക )

ചുമന്നുള്ളി – നാല് അല്ലി

(ആദ്യം തേങ്ങ, ജീരകം, ചുമന്നുള്ളി, ഇവ വെണ്ണ പോലെ അരച്ചെടുത്തത്തിനുശേഷം കടുക്‌ ചതച്ചത് ചേര്‍ക്കുക )

 താളിക്കാന്‍

വറ്റല്‍ മുളക് – രണ്ട്

ചുമന്നുള്ളി (വട്ടത്തില്‍ അരിഞ്ഞത്)- രണ്ട് അല്ലി

കടുക് – ഒരു ടി സ്പൂണ്‍

കറിവേപ്പില – ഒരു തണ്ട്

വെളിച്ചെണ്ണ – രണ്ട് ടി സ്പൂണ്‍

 പാകം ചെയ്യുന്ന വിധം

വെള്ളരിക്ക ,പച്ചമുളക് ചേര്‍ത്ത് വേവിക്കുക.മുക്കാല്‍ വേവാകുമ്പോള്‍ അരപ്പ് ചേര്‍ക്കുക .തിളക്കുമ്പോള്‍ തീ അണച്ച ശേഷം ,തണുക്കാന്‍ അനുവദിക്കുക. അതിനുശേഷം തൈര് ചേര്‍ത്ത് ഇളക്കുക.തൈര് ചേര്‍ത്ത കറിയിലേക്ക് വെളിച്ചെണ്ണയില്‍ വറുത്തെടുത്ത കടുകും വറ്റല്‍മുളകും ഉള്ളിയും കറിവേപ്പിലയും ഒഴിക്കുക .പച്ചടി തയ്യാര്‍ .

 

കാളന്‍ kaalan for sadhya (Kerala feast)

kaalanകാളന്‍ kaalan

പച്ച ഏത്തക്ക – രണ്ട്

ചേന – 150 ഗ്രാം

മുളകുപൊടി അര സ്പൂണ്‍

കുരുമുളകുപൊടി കാല്‍ ടീസ്പൂണ്‍ .

നെയ്യ്‌ രണ്ട് ടേബിള്‍ സ്പൂണ്‍

തൈര് അര കപ്പ്‌

അരപ്പിന്

തേങ്ങ – അര മുറി

ജീരകം ഒരു നുള്ള്

പച്ചമുളക് മൂന്ന്

മഞ്ഞള്‍ കാല്‍ ടീസ്പൂണ്‍

കറിവേപ്പില – ഒരു തണ്ട്

ഉപ്പ് ആവശ്യത്തിന്

 

പച്ച ഏത്തക്കയും ചേനയും മുളകുപൊടി,കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വേവിക്കുക .അതിനുശേഷം ഇവ നെയ്യ്‌ ഒഴിച്ച് വരട്ടി എടുക്കുക .നന്നായി വരണ്ട ശേഷം തൈര് കുറേശ്ശെ ചേര്‍ത്ത് ഇളക്കി ചൂടാകുമ്പോള്‍ തേങ്ങ ചേര്‍ത്ത അരപ്പ് ഇട്ട് വീണ്ടും ഇളക്കുക .ആവി വരുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കുക .

ഓലന്‍ Kerala Olan

ഓലന്‍  Kerala Olan

കുമ്പളങ്ങ -അര കിലോ (കനം കുറച്ചു അരിഞ്ഞത്)

ജീരകം -കാല്‍ ടീസ്പൂണ്‍

വന്‍ പയര്‍ – അര കപ്പ്‌ (പുഴുഞ്ഞിയത് )

പച്ചമുളക് _അഞ്ച്

ചുമന്നുള്ളി – എട്ട് അല്ലി

തേങ്ങാപ്പാല്‍ – അര മുറി തേങ്ങയുടെ

കറിവേപ്പില -ഒരു തണ്ട്

വെളിച്ചെണ്ണ -ഒരു ടേബിള്‍സ്പൂണ്‍

പാകം ചെയുന്ന വിധം

കുമ്പളങ്ങ ജീരകവും ആവശ്യമായ ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക .പച്ചമുളകും ചുമന്നുള്ളിയും,കറിവേപ്പിലയും ഇട്ട് ഒന്ന് കൂടി വേവിച്ചു വെള്ളം വറ്റിയാല്‍ ഉടനെ തേങ്ങാപ്പാലും വേവിച്ച പയറും ചേര്‍ക്കണം. .തീ ക്രമീകരിച്ചശേഷം വെളിച്ചെണ്ണ ചേര്‍ക്കുക . തേങ്ങാപ്പാല്‍ ചേര്‍ത്ത് ശേഷം തിളക്കരുത്.ആവി വരുമ്പോള്‍ വാങ്ങി വെക്കുക.

അവിയല്‍ Naadan Aviyal

അവിയല്‍ Naadan Aviyal

1.വെള്ളരിക്കാ, അച്ചിങ്ങപയര്‍, വഴുതനങ്ങ, ചേന, പടവലങ്ങ, പച്ച ഏത്തക്ക, മുരിങ്ങക്ക, കാച്ചില്‍ ഇവയെല്ലാം ഒരിഞ്ചു നീളത്തില്‍ അരിഞ്ഞത്  അരകിലോaviyal

പച്ചമുളക് രണ്ടായി പിളര്‍ന്നത് അഞ്ച്

2.മുളകുപൊടി അര ടീസ്പൂണ്‍

മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍

3.അരപ്പ്

തിരുമ്മിയ തേങ്ങ – ഒന്ന്

ജീരകം കാല്‍ ടീസ്പൂണ്‍

പച്ചമുളക് നാല്

കറിവേപ്പില ഒരു തണ്ട്

ചുമന്നുള്ളി ആറല്ലി(ഇവയെല്ലാം തരുതരുപ്പായി അരച്ചെടുക്കുക )

4.പുളിക്കുവേണ്ടി

പച്ചമാങ്ങ,വാളന്‍പുളി,തൈര് ഇവയില്‍ ഏതഗിലും ഒന്ന് ചേര്‍ക്കാം

5.വെളിച്ചെണ്ണ രണ്ടു ടീസ്പൂണ്‍

6.ഉപ്പ് ആവശ്യതിന്

തയാറാക്കുന്ന വിധം

പച്ചക്കറികള്‍ മുളകുപൊടിയും,മഞ്ഞള്‍പൊടിയും,ചേര്‍ത്ത് വെള്ളത്തില്‍ വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ പുളിയും ഉപ്പും ചേര്‍ത്ത് ഇളക്കുക.വെന്ത ശേഷം വെള്ളം വറ്റിച്ചു അരപ്പ് ചേര്‍ക്കുക .തീ അണച്ച ശേഷം വെളിച്ചെണ്ണ ചേര്‍ത്ത് വാങ്ങുക.

നാടന്‍ സാമ്പാര്‍ തിരുവിതാംകൂര്‍ രീതി / Naadan Saambar Kerala style

naadan sambar – Thiruvithamkoor style
തുവരപരിപ്പ് – ഒരു കപ്പ്‌

മഞ്ഞള്‍പൊടി – ഒരു ടീസ്പൂണ്‍naadan saambar

സവാള കഷണമാക്കിയത് – മൂന്ന്‍

പച്ചമുളക് അറ്റം പിളര്‍ന്നത്‌ – നാല്

ഉരുളകിഴങ് കഷണമാക്കിയത് – രണ്ട്

മുരിങ്ങക്ക രണ്ടായ്‌ നീളത്തില്‍ പിളര്‍ന്നത് – മൂന്ന്എണ്ണം

വഴുതനങ്ങ കഷണമാക്കിയത് – ഒന്ന്‍

ചേന കഷണമാക്കിയത് – നൂറുഗ്രാം

തക്കാളി കഷണമാക്കിയത് – രണ്ട്

വെണ്ടയ്ക്കാ കഷണമാക്കിയത്    –    മൂന്നു

ആവശ്യമായ മസാലകള്‍

മല്ലിപൊടി – രണ്ട് ടേബിള്‍സ്പൂണ്‍

പിരിയന്‍മുളകുപൊടി – ഒരു ടേബിള്‍സ്പൂണ്‍

ജീരകം – ഒരു നുള്ള്

ഉലുവ – അര ടി സ്പൂണ്‍

കായം – അര മുതല്‍ ഒരുസ്പൂണ്‍ വരെ

വാളന്‍പുളി – ഒരു നെല്ലികാ വലുപ്പത്തില്‍

ഉപ്പ് – പാകത്തിന്

താളിക്കാന്‍ ആവശ്യമായത് (കടുക് വറക്കുവാന്‍)

കടുക്‌ – കാല്‍ ടീസ്പൂണ്‍

ചുമന്നുള്ളി വട്ടത്തില്‍ അരിഞ്ഞത് – അഞ്ച്

ഉണക്കമുളക് – രണ്ടു (കഷണമാക്കിയത്)

കറിവേപ്പില – രണ്ടു തണ്ട്

എണ്ണ – രണ്ടു ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

വാളന്‍പുളി വെള്ളം തയാറാക്കാന്‍
പുളി അല്പം  വെള്ളത്തില്‍  ഇട്ടു  വെയ്ക്കുക .
തുവരപരിപ്പ് ആവശ്യമായ മഞ്ഞള്‍പൊടിയും  ഉപ്പും വെള്ളവും ചേര്‍ത്ത് പ്രഷര്‍കുക്കറില്‍ വേവിക്കുക.രണ്ടു വിസില്‍ മതിയാകും .ഇതിലേക്കു തക്കാളിയും വെണ്ടയ്ക്കയും ഒഴിച്ചുള്ള ബാക്കി പച്ചകറികള്‍ ചേര്‍ത്ത് പ്രഷര്‍കുക്കറില്‍ വേവിക്കുക.
എണ്ണ ഒരു പാനില്‍ ചൂടാക്കി , കടുക്‌ ,ചുമന്നുള്ളി,ഉണക്കമുളക്  ,കറിവേപ്പില ഇട്ടു വറക്കുക.കടുക്‌ പൊട്ടി കഴിയുമ്പോള്‍ , മല്ലിപൊടി ,ഉലുവ,ജീരകം ,മുളകുപൊടി,കായം ഇവ ചേര്‍ത്ത്  ചെറുതായി ചൂടാക്കുക (പൊടികളുടെ പച്ചമണം മാറുവാന്‍ വേണ്ടിയാണ്  ).അതിലേക്ക് പുളിപിഴിഞ്ഞ വെള്ളവും ചേര്‍ത്ത് ഒന്ന് തിളപ്പിക്കുക.തിളച്ചു കഴിയുമ്പോള്‍ ഇത് പ്രഷര്‍കുക്കറില്‍  വേവിച്ചു വെച്ചിരിക്കുന്നതില്ലേക്ക് ഒഴിക്കുക.  ഇതേ പാനില്‍ അല്‍പം എണ്ണ ഒഴിച്ച് തക്കാളിയും വെണ്ടക്കയും വഴറ്റി പ്രഷര്‍കുക്കറില്‍ ചേര്‍ക്കുക.വീണ്ടും പ്രഷര്‍കുക്കര്‍ സ്റ്റൊവില്‍ വെച്ച് അഞ്ച് മിനിറ്റ് തിളപ്പിക്കുക .
സാമ്പാര്‍ തയ്യാര്‍.വേണമെങ്കില്‍ അല്പം മല്ലിയില ചെറുതായി അരിഞ്ഞു ഇതിലേക്ക് ചേര്‍ക്കാം.