അസ്ത്രം (ഒരു കഞ്ഞി കറി ) / Asthram kanji curry for rice soup (Vegetable Curry)
ചേന – 200 ഗ്രാം
ചേമ്പ് – 50 ഗ്രാം
കാച്ചില്‍ – 50 ഗ്രാം
ചീവകിഴങ്ങ് /കൂര്‍ക്ക – 50 ഗ്രാം
അച്ചിങ്ങ പയര്‍ – 20 ഗ്രാം
കപ്പ – ചെറിയ ഒരു കഷണം
വന്‍പയര്‍ ( തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തു എടുത്തത് )- ഒരു കപ്പ്
മത്തങ്ങ – 20 ഗ്രാം
ഏത്തക്ക – ഒരെണ്ണം
പച്ചമുളക് – 4
തൈര് – 1 സ്പൂണ്‍
ഉപ്പ് – പാകത്തിന്
വെള്ളം – ആവശ്യത്തിന്
അരപ്പിനു ആവശ്യമായ സാധനങ്ങള്‍
തിരുമ്മിയ തേങ്ങ – ഒരു തേങ്ങയുടെ
ജീരകം – ഒരു ടി സ്പൂണ്‍
വേപ്പില – കുറച്ച്
വെളുത്തുള്ളി – 5 അല്ലി
മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
മുളക് പൊടി – അര ടി സ്പൂണ്‍
ഉപ്പ് – കുറച്ച്
താളിക്കാന്‍
തേങ്ങ തിരുമ്മിയത് – ഒരു ടേബിള്‍സ്പൂണ്‍
കടുക് – ഒരു ടി സ്പൂണ്‍
വറ്റല്‍ മുളക് – 2
കറി വേപ്പില – ഒരു തണ്ട്
എണ്ണ(വെളിച്ചെണ്ണയാണ് സ്വാദ് ) – 2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യമായി വൻപയർ വേവിച്ചു മാറ്റി വെയ്ക്കുക
a) വേവിച്ചു വെച്ചിരിക്കുന്ന വൻപയറും മുകളില്‍ പറഞ്ഞ പച്ചക്കറികളും കിഴങ്ങുകളും ചെറിയ ചതുര (സാമ്പറിന് കഷണം ആക്കുന്ന പോലെ ) കഷണങ്ങള്‍ ആക്കി ഉപ്പും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും കാല്‍ ടി സ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചു എടുകുക.ഇതു നന്നായി ഉടച്ചു എടുക്കാന്‍ പരുവത്തില്‍ ആയിരിക്കണം . ഇതു തവി കൊണ്ട് നന്നായി ഉടക്കുക .
b )ഇതിലേക്ക് അരച്ച തേങ്ങ മിശ്രിതം ചേര്‍ത്ത് നന്നായി തിളപ്പിക്കുക .തിളക്കുമ്പോള്‍ തന്നെ തീ അണക്കുക . തീ അണച്ചതിനു ശേഷം തൈര് ചേർത്തിളക്കുക
c )ഈ കറിയില്‍ ആദ്യം കടുക്,വേപ്പില ,വറ്റല്‍ മുളക് താളിച്ച് ഒഴിക്കുക .അതെ പാനില്‍ തന്നെ എണ്ണ ചൂടാക്കി തിരുമ്മിയ തേങ്ങ അല്പം വറുത്തു കറിയില്‍ ചേര്‍ക്കുക .രുചികരമായ കഞ്ഞി കറി തയ്യാര്‍.
[…] അസ്ത്രം (ഒരു കഞ്ഞി കറി ) / Asthram for rice soup (Vegetable Curr… […]