പൊട്ടറ്റോ റൈസ് പുലാവ് / Potato rice pulav
ബസ്മതി അരി – 2 ഗ്ലാസ്സ്
പൊട്ടറ്റോ – 3 വലുത്
സവാള ഉള്ളി – 1 വലുത്
പച്ചമുളക് – 3 എണ്ണം
ക്യാരറ്റ് – 1 എണ്ണം
വെളുത്തുള്ളി – 3 അല്ലി
നെയ്യ് – 2-3 ടേബിൾ സ്പൂൺ
സൺ ഫ്ലവർ ഓയിൽ – 1 ടേബിൾ സ്പൂൺ
മല്ലിയില അരിഞ്ഞത് – 3 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
പൊടികൾ ആവശ്യമായത്
മല്ലി പൊടി – 1 ടീ സ്പൂൺ
മുളകു പൊടി -1 ടീ സ്പൂൺ
ഗരംമസാല – 1 അര ടീസ്പൂൺ
കുരുമുളക് പൊടി – 1 ടീ സ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
വിനാഗിരി – 1 ടീ സപൂൺ ( ഇല്ലെങ്കിൽ അര ടീ സ്പൂൺ നാരങ്ങയുടെ നീര് ചേർത്താലും മതി)
Notes…
വെജിറ്റബിൾ എല്ലാം ചതുര കഷ്ണങ്ങൾ ആയി അരിഞ്ഞു എടുക്കുക.
മല്ലിയിലയും ചെറുതായി അരിഞ്ഞ് എടുക്കുക.
( ഇത്രയും കാര്യങ്ങൽ തലേന്ന് ചെയ്തു വെച്ചാൽ പിറ്റേന്ന് രാവിലെ പെട്ടെന്ന് പുലാവ് തയ്യാറാക്കാൻ പറ്റും)
1.ചോറ് വേവിച്ച് എടുക്കുന്ന വിധം
ബസ്മതി റൈസ് – 2 ഗ്ലാസ്സ്
ഏലക്ക – 2
കറുക പട്ട – ഒരു ചെറിയ കഷണം
ഗ്രാമ്പൂ – 3
Bay leaf – oru ചെറുത്
നെയ്യ് – 1 ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
ബസ്മതി അരി 15 മിനുട്ട് കൊണ്ട് പാകമായി കിട്ടും.
ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ ഒരു ഗ്ലാസ്സ് അരിക്ക് രണ്ടു ഗ്ലാസ്സ് വെള്ളം കണക്കാക്കി 2 ഏലക്ക,1 പീസ് പട്ട,3 ഗ്രാമ്പൂ,ചെറിയ പീസ് ബേ ലീഫ്,ഒരു സ്പൂൺ നെയ്യ് ഒഴിച്ച് തിളക്കമ്പോൾ അതിലേക്ക് കഴുകി വെച്ചിരിക്കുന്ന ബസ്മതി അരി ഇട്ട് 15 മിനുട്ട് കഴിയുമ്പോൾ തീ ഓഫ് ചെയ്തു ഊtte എടുക്കുക.
ഈ ചോറ് തണുക്കാൻ മാററി വയ്ക്കുക.
2.Preparation
ഒരു ചുവടു കട്ടിയുള്ള പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ്,ഒരു ടേബിൾ സ്പൂൺ സൺ ഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി അല്ലി ഇടുക.
അത് മൂത്ത് വരുമ്പോൾ സവാള ഉള്ളി ഇടുക.ഒന്ന് വഴന്നു കഴിയുമ്പോൾ ക്യാരറ്റ്, ഉരുളകിഴങ്ങ് കഷണങ്ങൾ ഇട്ട് വഴറ്റുക.
പച്ചമുളക് ഇട്ട് വഴറ്റുക.
ഒരു 5 മിനുട്ട് ഈ കഷണങ്ങൾ 2 ടേബിൾ സ്പൂൺ വെള്ളം കൂടി ചേർത്ത് അടച്ച് വെച്ച് വേവിക്കക.
3. അടപ്പ് മാറ്റി ഇതിലേക്ക് 1/ 4 ടീ സ്പൂൺ മഞ്ഞൾ പൊടി,1/ 2 ടീ സ്പൂൺ മല്ലി പൊടി ഇട്ട് ഇളക്കുക.
മല്ലി പൊടി യുടെ പച്ചമണം മാറുമ്പോൾ 1/2 ടീ സ്പൂൺ മുളകു പൊടി,1 1/2 ടീ സ്പൂൺ ഗരം മസാലപ്പൊടി ചേർത്ത് വഴറ്റുക.
1 ടീ സ്പൂൺ കുരമുളക് പൊടി ഇട്ട് ഇളക്കുക.
എല്ലാം നല്ല പോലെ വഴന്നു വരുമ്പോൾ വേവിച്ച് തണുക്കാൻ വെച്ചിരുന്ന ചോറ് ഇട്ട് നല്ല പോലെ ഇളക്കി യോജിപ്പിക്കുക.
2 – 3 മിനുട്ട് ഒന്ന് കൂടി അടച്ച് വെച്ച് വേവിക്കുക.
അടപ്പ് മാറ്റി 1/2 ടീ സ്പൂൺ വിനാഗരി തളിച്ച് ,ഉപ്പും നോക്കി തീ ഓഫ് ചെയ്യുക.
മല്ലി ഇല അരിഞ്ഞത് ചേർത്ത് ഇളക്കി ചോറ് എടുക്കുക.
പൊട്ടറ്റോ റൈസ് പുലാവ് റെഡി.
കുട്ടികൾക്ക് ലഞ്ച് ബോക്സ് നു പറ്റിയ ഒരു റൈസ് ആണിത്.
വേണമെങ്കിൽ തൈര് സലാഡ് കൂടി ഇതിൻ്റെ കൂടെ കൊടുക്കാം.അതില്ലതെ തന്നെ ഈ ചോറ് സൂപ്പർ ടേസ്റ്റി ആണ് കഴിക്കാൻ .
ഒന്ന് ട്രൈ ചെയ്തു നോക്കൂ,,,കുട്ടികൾ തീർച്ചയായും ഇഷ്ടപ്പെടും.😊
[…] Source […]