വാഴാകൂമ്പ് തോരൻ(Banana flower) vazha koombu thoran

Spread the love

വാഴക്കൂമ്പ് – ഒരെണ്ണം

തേങ്ങ ചിരകിയത് – 1/2 കപ്പ്

വെളുത്തുള്ളി – 3- 4 അല്ലി

ജീരകം – ഒരു നുള്ള്

മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ

മുളകുപൊടി – 1/2 ടീസ്പൂൺ

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

വാഴക്കൂമ്പ് ഏറ്റവും പുറമെയുള്ള ചുവന്ന നിറത്തിലെ ഇതളുകൾ ഓരോന്നായി അടർത്തി മാറ്റുക. അപ്പോൾ വെള്ള നിറത്തിലുള്ള ഭാഗം വരും.

vazhakoompu

പിന്നീട് മുകളിൽനിന്ന് ചെറുതായി കൊത്തി അരിയുക.

vazha koombu kothiyarinjathu

അരിഞ്ഞു തീരുമ്പോൾ പതുക്കെ അരിഞ്ഞു വെച്ചിരിക്കുന്ന വാഴ്‌കൂമ്പിൽ കൈവിരലുകൾ അനക്കി അതിലുള്ള നൂൽ പോലത്തെ കറ കളയാം.

തേങ്ങ, വെളുത്തുള്ളി,ജീരകം, മഞ്ഞൾ പൊടി , മുളക് പൊടി ചേർത്ത് ചതച്ച് എടുക്കുക.

PREPARATION

1.ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.

2.അരിഞ്ഞ് വെച്ചിരിക്കുന്ന വാഴക്കൂമ്പും ചതെച്ചെടുത്ത തേങ്ങയും ആവശ്യത്തിന് ഉപ്പും ചേർത്തു ഇളക്കുക.

arappu thoranu vendi
vazhkoompu thoran

3 അടപ്പ് വെച്ച് അടച്ച് 5 മിനുട്ട് വേവിക്കുക.അതിനു ശേഷം ഒന്നുകൂടി ഇളക്കി കുറച്ചു നേരം കൂടി വേവിക്കുക.

4 അടപ്പ് മാറ്റി നന്നായി ഇളക്കി എടുക്കുക.

5 വാഴക്കൂമ്പ് തോരൻ തയ്യാറായി.

One comment

Leave a Reply

Your email address will not be published. Required fields are marked *