സലാഡ്‌ / Salad

ഒനിയന്‍ സലാഡ്‌ / Onion Salad

സവാള – 2 വലുത് (നീളത്തില്‍ അരിഞ്ഞത്)

വെള്ളരിക്ക –    1 (കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്)onion salad

പച്ചമുളക് – 4   (വട്ടത്തില്‍ അരിഞ്ഞത്)

പഴുത്ത തക്കാളി – 1  (പൊടിയായി അരിഞ്ഞത്)

തൈര് –  അര   കപ്പ്‌

മല്ലിയില –  കുറച്ച്(അലങ്കരിക്കുവാന്‍ വേണ്ടി)

ഉപ്പ് – പാകത്തിന്

തയ്യറാക്കുന്ന വിധം

സവാളയും ബാക്കി ചേരുവകളും ഉപ്പ് ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് ഇളക്കുക .ഇതിലേക്ക് തൈര് ഒഴിച്ച് ഒന്നുകൂടി ഇളക്കി മല്ലിയില തൂവി ഉപയോഗിക്കാം .ആഹാരം വിളമ്പുന്നതിനു തൊട്ടുമുമ്പ് തയ്യാറാക്കുക .പുലാവ് ,ബിരിയാണി എന്നിവയുടെ കൂടെ നല്ലൊരു സൈഡ് ഡിഷ്‌ ആണിത് .

മുളപ്പിച്ച പയര്‍ സലാഡ്‌ / Sprouted beans salad

ചെറുപയര്‍ മുളപ്പിച്ചത് –1 കപ്പ്‌

സണ്‍ ഫ്ലവര്‍ ഓയില്‍ / ഒലിവ്‌ ഓയില്‍ – ഒന്നര ടി  സ്പൂണ്‍

സവാള  -2 (കൊത്തിയരിഞ്ഞത്)

തക്കാളി  – 1 (കൊത്തിയരിഞ്ഞത്)

പച്ചമുളക് – 4 വട്ടത്തില്‍ അരിഞ്ഞത്

കായപൊടി –ഒരു നുള്ള്

പഞ്ചസാര – ഒരു നുള്ള്

ഉടക്കാത്ത കട്ട തൈര് – ഒരു കപ്പ്‌

മല്ലിയില – കുറച്ച്(അലങ്കരിക്കുവാന്‍ വേണ്ടി)

ഉപ്പ്  – പാകത്തിന്

തയ്യാറാക്കുന്ന വിധം

പയര്‍ തലേന്ന് കുറച്ചു നേരം വെള്ളത്തില്‍ ഇട്ട് പിന്നിട് ആ വെള്ളം ഊറ്റി കളഞ്ഞ് നല്ലതുപോലെ അടച്ചു വെക്കുക .രാവിലെ ആകുമ്പോള്‍ അത് മുളചിരിക്കുന്നത് കാണാം .ഈ മുളപ്പിച്ച പയര്‍ ഇഡലി തട്ടില്‍ വെച്ച് വേവിക്കുക .

ഒരു പാനില്‍ എണ്ണ ചൂടാക്കി സവാളയും പച്ചമുളകും വഴറ്റുക .

ഇതു നല്ലത് പോലെ ചൂടാറി കഴിയുമ്പോള്‍ പാനിലേക്ക് വേവിച്ച പയറും ബാക്കി ചേരുവകളും ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം .