കോഴിക്കോട്‌ ചിക്കൻ ബിരിയാണി / kerala chicken kozhikode biriyaani

Spread the love

കോഴിക്കോട്‌ ചിക്കൻ ബിരിയാണി / kerala kozhikode biriyaani

1.ബസ്മതി അരി  – ഒരു കിലോ

2.നെയ്യ് – 250 ഗ്രാം

3.ഗ്രാമ്പൂ – നാല്malabar chicken biriyani

4.കറുക പട്ട -ചെറുതാക്കിയ നാല് കഷണങ്ങള്‍

5.ഏലക്ക – 3 എണ്ണം

6.അണ്ടിപ്പരിപ്പ് -10 എണ്ണം

7.കിസ്മിസ്‌  – ഒരു വലിയ സ്പൂണ്‍

8.സവാള – അര കപ്പ്‌ കനം കുറഞ്ഞു അരിഞ്ഞത്‌

9.വെള്ളം -ആവശ്യത്തിന്

10.ഉപ്പ് – പാകത്തിന്

11.കോഴി ഇറച്ചി – ഒരു കിലോ

12.പച്ചമുളക് – 100ഗ്രാം

13.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂണ്‍

14.മല്ലിയില ,പുതിനയില ഇവ ചെറുതായി അരിഞ്ഞത്‌ – മൂന്ന് ടേബിള്‍സ്പൂണ്‍

15.നാരങ്ങ നീര് – രണ്ടു വലിയ സ്പൂണ്‍

16.കസ് കസ്(പോപ്പി സീഡ്‌ ) – രണ്ടു ടേബിള്‍സ്പൂണ്‍(വെള്ളത്തില്‍ പത്ത്‌ മിനുട്ട് കുതുര്‍ത്ത് വെക്കുക ,പിന്നീട് പേസ്റ്റ് ആക്കുക )

17.തൈര് – ഒരു കപ്പ്‌

18. ഏലക്ക -6

ജാതിക്ക -കാല്‍ കഷണം

ജാതിപത്രി -ഒരു വലിയ സ്പൂണ്‍

ഗ്രാമ്പൂ -4

പട്ട -1

പെരുംജീരകം-ഒരു വലിയ സ്പൂണ്‍

( ഇവ നന്നായി പൊടിച്ചെടുക്കുക .ഇതാണ്                        ബിരിയാണി മസാല കൂട്ട്)

19.മുട്ട പുഴുങ്ങിയത് – രണ്ട്

20.ഉപ്പ് – പാകത്തിന്

21.കോഴി കഷണങ്ങള്‍ മാരിനറ്റ്‌ ചെയ്യുവാന്‍

മഞ്ഞള്‍ പൊടി – അര  ടി സ്പൂണ്‍

മുളക് പൊടി – ഒരു ടി സ്പൂണ്‍

ഉപ്പ് – പാകത്തിന്

22.കറി വേപ്പില _ഒരു തണ്ട്

23.മല്ലിയില അരിഞ്ഞത് – കുറച്ചു

തയ്യാറാക്കുന്ന വിധം

*ചിക്കന്‍ മഞ്ഞള്‍ ,മുളക് പൊടി, ഉപ്പ് ഇവ തേച്ച് പിടുപ്പിച്ചു അര മണിക്കൂര്‍ മാറ്റി വെക്കുക .(ഫ്രിഡ്ജില്‍ വെക്കുന്നതാണ് നല്ലത് )

*ബിരിയാണി അരി നെയില്‍ വറുത്തു ശേഷം ആവശ്യമായ ഉപ്പും വെള്ളവും കറുക പട്ടയും ഏലക്ക,ഗ്രാമ്പൂവും  ചേര്‍ത്ത് തിളപ്പിക്കുക .(ഒരു കപ്പ്‌ അരിക്ക് രണ്ടു കപ്പ്‌ വെള്ളം എന്ന കണക്കില്‍ ).

*അരി പകുതി വേവാകുമ്പോള്‍ വാര്‍ത്തെടുതത് ഒരു പരന്ന പത്രത്തില്‍ നിരത്തി തണുക്കാന്‍ വെക്കുക .

*ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ അണ്ടിപ്പരിപ്പ്,കിസ്മിസ്‌ ഇവ വറുത്തു കോരുക .

*അതെ നെയ്യില്‍ തന്നെ പകുതി സവാള നല്ല കരുകരുപ്പായി വറക്കുക. മാറ്റി വെച്ച ശേഷം ആവശ്യമെങ്കില്‍ കുറച്ചു നെയ്യ് കൂടി ചേര്‍ത്ത്  മരിനറ്റ്‌ ചെയ്ത ചിക്കന്‍ വറുത്തു മാറ്റുക .(മൊരിയേണ്ട ആവശ്യമില്ല )

*അതെ നെയ്യില്‍ ബാകി സവാള വഴറ്റുക .ഈ നെയ്യ്‌ പിന്നിട് ആവശ്യമായി വരും .

*ഒരു ബിരിയാണി ചെമ്പില്‍  അല്പം നെയ്യ് ഒഴിച്ച് അതില്‍  സവാള വഴട്ടിയത് ,കോഴിയിറച്ചി,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,മല്ലി -പുതിനയില പേസ്റ്റ് ,നാരങ്ങ നീര് ,കറി വേപ്പില ,മല്ലി അരച്ചത്‌ ,പോപ്പി സീഡ്‌ അരച്ചത്‌ ,തൈര് ,ബിരിയാണി മസാല പൊടിച്ചതില്‍ പകുതി ,പാകത്തിന് ഉപ്പും ചേര്‍ത്ത് നല്ലവണ്ണം യോജിപ്പിക്കണം .ഇതു ചെറിയ തീയില്‍ വേവാന്‍ അനുവദിക്കുക .ചിക്കന്‍ പാകത്തിന് വെന്തു കഴിയുമ്പോള്‍ തീ അണക്കുക.

*ഇതിനു മുകളില്‍ വെന്ത ചോറില്‍ പകുതി നിരത്തുക .

*ഇതിനു മീതെ വറുത്തു കോരിയ സവാള ,അണ്ടിപ്പരിപ്പ്,എന്നിവയും ബാക്കി ബിരിയാണി മസാല പൊടിയും വിതറുക .ഇതിനു മീതെ ബാകി ചോറ് നിരത്തുക . സവാള വഴറ്റിയ നെയ്യ് ഇതിനു മുകളില്‍ ഒഴിക്കുക .

*ചെമ്പ് ,അടപ്പ് കൊണ്ട് അടക്കുക .ആവി പുറത്തു പോകാതിരിക്കാന്‍ വേണ്ടി അടപ്പിന് ചുറ്റും  മൈദാ മാവ് കുഴച്ചു ഒട്ടിക്കുക .15 മിനുട് വേവിക്കുക (150 ഡിഗ്രി സെല്‍ഷ്യസ്).(അടുപ്പിലാണ്നെങ്കില്‍ പത്തോ പന്ത്രണ്ടോ ചിരട്ട കത്തിച്ചു ആ തീയില്‍ 15 മിനുട് വേവിച്ചു പിന്നീട് തീ അണച്ച് ആ കനലില്‍ മുക്കാല്‍ മണിക്കൂര്‍ വെക്കണം )

*ഇതിനുശേഷം അടപ്പ് തുറന്നു എല്ലാം കൂടി ഇളക്കി മുകളില്‍ മുട്ട പുഴുങ്ങി യതും മല്ലിയിലയും തൂവി ചൂടോടു കൂടി ഉപയോഗിക്കാം .

*തൈര് -ഉള്ളി സലാട് ,നാരങ്ങ അച്ചാര്‍,പപ്പടം എന്നിവ ഈ ബിരിയാണിയുടെ സൈഡ് ഡിഷ്‌ ആയി കഴിക്കാവുന്നതാണ്

 

Malabar style chicken biriyaani

Leave a Reply

Your email address will not be published. Required fields are marked *