
വായിൽ കൊതിയൂറുന്ന ചെമ്മീൻ ഫ്രൈ ഉണ്ടാക്കിയാലോ
ആവശ്യമായ സാധനങ്ങൾ
ചെമ്മീൻ. – അര കിലോ
മുളക് പൊടി – 3 ടീ സ്പൂൺ
കുരുമുളക് പൊടി – 2 ടീ സ്പൂൺ
മഞ്ഞൾ പൊടി – അര ടീസ്പൂൺ
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂൺ
ഉപ്പ് – പാകത്തിന്
നാരങ്ങ നീര് – ഒരു ടീസ്പൂൺ ( വേണമെങ്കിൽ)
തയ്യാറാക്കുന്ന വിധം
ചെമ്മീൻ തോട് കളഞ്ഞു,അതിനുള്ളിൽ ഉള്ള വേസ്റ്റ് (കറുത്ത ഞരമ്പ് പോലുള്ളത്) എന്നിവ കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക.
ഒരു കുഴിവുള്ള പാത്രത്തിൽ പൊടികളും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,ഉപ്പ്, നാരങ്ങ നീരും ചേർത്ത് കുറച്ച് വെളിച്ചെണ്ണയും ചേർത്തു നന്നായി കൈ കൊണ്ട് പുരട്ടി എടുക്കുക.

ഇത് അര മണിക്കൂറോളം അടച്ച് മാറ്റി വെക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് മരിനേറ്റ് ചെയ്തു വെച്ചിരിക്കുന്ന ചെമ്മീൻ/ കൊഞ്ച് ഓരോന്നായി ഇട്ട് രണ്ടു പുറവും പൊരിച്ചു( 2 -5 മിനിട്ടസ്)എടുക്കുക. ചെമ്മീൻ പെട്ടെന്ന് പൊരിച്ചു കിട്ടും.അതുകൊണ്ട് പെട്ടെന്ന് തന്നെ പൊരിച്ചു എടുക്കണം.

അലങ്കാരത്തിന് വേണ്ടി ഇതേ എണ്ണയിൽ 4 പച്ച മുളക് കീറിയതും, കറി വേപ്പിലയും ഒന്നു ഫ്രൈ ചെയ്തു ചേർക്കാവുന്നതാണ്.

ചെമ്മീൻ ഫ്രൈ ചൂട് കുറഞ്ഞു തണുത്തു പോകാതെ അപ്പൊൾ തന്നെ കഴിച്ചാൽ ഏറെ സ്വാദിഷ്ടമാണ്. എരിവ് അധികം ഇല്ലാത്തതിനാൽ കുട്ടികൾക്ക് വളരെയധികം ഇഷ്ടമാകും.😊
