കേരളത്തിലെ വടക്കൻ വീരഗാഥ കളിലൂടെ നമ്മൾക്ക് പരിചിതമായ പുരാതന ക്ഷേത്രമാണ് ലോകനാർ കാവ് ഭഗവതി ക്ഷേത്രം.തച്ചോളി ഒതേനൻ്റെ കഥകളിൽ എല്ലാം ഈ ക്ഷേത്രത്തെ പറ്റി പരാമര്ശിക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയിൽ വടകരക്ക് അടുത്തുള്ള മേമുണ്ട എന്ന ഗ്രാമത്തിൽ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
വളരെ പുരാതനമായ ഒരു അമ്പലമാണിത്.അമ്പലത്തിനു മുൻപിൽ നിൽക്കുന്ന ആൽമരത്തിൻ്റെ കീഴിൽ നിൽക്കുമ്പോൾ തന്നെ മനസിന് നല്ല സന്തോഷം അനുഭവപ്പെടും.
ദുർഗ്ഗാ ദേവിയുടേതാണ് പ്രധാന പ്രതിഷ്ഠ.തൊട്ടടുത്ത് തന്നെ വിഷ്ണു ഭഗവാൻ്റെയും ശിവ ഭഗവാൻ്റെയൂം അമ്പലം ഉണ്ട്.
വളരെ മനോഹരമായ ഒരു അമ്പല കുളവും നമ്മൾക്ക് ക്ഷേത്രതിൽ ചെന്നാൽ കാണാൻ കഴിയും.
1500 വർഷത്തോളം പഴക്കമുള്ള ക്ഷേത്രം ആണ് ലോകനാർ കാവ് എന്ന് ഐതിഹ്യം .ഉത്തര ഇന്ത്യ യില് നിന്നും വന്ന രത്ന വ്യാപാരികൾ ആണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നു പറയപ്പെടുന്നു.
തച്ചോളി ഒതേനൻ അങ്കം ചെയ്യാൻ പുറപ്പെടും മുൻപ് ലോകനാർ കാവില് അമ്മയെ വണങ്ങി യിട്ടു പോയിരുന്നതായി വടക്കൻ പാട്ടുകളിൽ പരാമര്ശിക്കുന്നുണ്ട്. ഇന്നും കളരിക്ക് തുടക്കം കുറിക്കുന്ന കുട്ടികൾ അമ്മയെ കണ്ട് വണങ്ങി അനുഗ്രഹം വാങ്ങാറുണ്ട് എന്ന് അവിടെ നിന്നും കേൾക്കാൻ കഴിഞ്ഞു.
ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഈ ക്ഷേത്രം ദർശനം നടത്തുന്നത് വളരെ ഉത്തമമാകുന്നു.

