മീൻ തേങ്ങ വറുത്തു അരച്ച് വെച്ച കറി,നാടൻ രുചി പെരുമയോടെ …വറുത്തു അരച്ച മീൻ കറി..കോക്കനട്ട് ഗ്രേവി മീൻ കറി..Fish curry Recipe with Coconut.

നെയ്യ് മീൻ /വറ്റ / ചൂര/ മോദ ഇതിൽ ഏത് മീൻ ആയാലും തേങ്ങ വറൂത്തരച്ചു വെക്കാൻ നല്ലതാണ്.

ആവശ്യമായ സാധനങ്ങൾ

മീൻ – ഒരു കിലോ

തേങ്ങ – ഒരു മുറി തേങ്ങ ചിരകി എടുത്തത്

ചുമന്നുള്ളി – 200 gm

പച്ച മുളക് – 8- 10 എണ്ണം വരെ

ഇഞ്ചി – ഒരു ചെറിയ കഷണം

കറി വേപ്പില -3 തണ്ട്

ഉലുവ – അര ടീ സ്പൂൺ

കുടം പുളി – 4 ചെറിയ കഷ്ണം

പൊടികൾ ആവശ്യമായത്

എരിവുള്ള മുളക് പൊടി – 3 ടീ സ്പൂൺ

കശ്മീരി മുളക് പൊടി – ഒന്നര ടീസ്പൂൺ

മല്ലി പൊടി – ഒരു ടീസ്പൂൺ

മഞ്ഞൾ പൊടി – അര ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

പ്രീ പ്രീപ്പറേഷസ്റ്റെപ്പ്

ഒരു കിലോ മീൻ നല്ല പോലെ വെട്ടി കഷണങ്ങൾ ആക്കി ക്ലീൻ ചെയ്തു എടുക്കുക.

ഒരു മുറി തേങ്ങ ചിരകി എടുക്കുക.

10 മുതൽ 12 വരെ ചെറിയ ഉള്ളി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ് എടുക്കുക.

6 പച്ച മുളക് നെടുകെ കീറി എടുക്കുക.

ഒരു ചെറിയ കഷ്ണം ഇഞ്ചി തൊലി കളഞ്ഞ് കഴുകി നീളത്തിൽ കനം കുറച്ച് അരിഞ്ഞ് എടുക്കുക.

4 കഷ്ണം കുടം പുളി വെള്ളത്തിൽ ഇട്ട് വെക്കുക.

തേങ്ങ അരച്ചു എടുക്കുന്ന രീതി

ഒരു ചീന ചട്ടിയിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അര സ്പൂൺ ഉലുവ ഇട്ട് പൊട്ടി തുടങ്ങുമ്പോൾ 3 പച്ചമുളക്, കറി വേപ്പില ഇവ ചേർത്തു കൊടുക്കുക.

ഇതിലേക്ക്  മല്ലി പൊടി,മുളക് പൊടി,മഞ്ഞൾ പൊടി ചേർത്ത് പച്ച മണം മാറുമ്പോൾ ചിരകി വെച്ചിരിക്കുന്ന തേങ്ങ ചേർത്ത് നന്നായി ഇളക്കുക.

തേങ്ങ മൂത്ത് ബ്രൗൺ നിറം ആകുമ്പോൾ തീ ഓഫ് ചെയ്തു,തേങ്ങ കൂട്ടു ഒരു സ്റ്റീൽ പാത്രത്തിൽ നിരത്തി തണുക്കാൻ അനുവദിക്കുക.

തണുത്ത് കഴിയുമ്പോൾ ഒരു മിക്സി ജാറിൽ ഇട്ട് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചു എടുക്കണം.

തയ്യാറാക്കുന്ന വിധം

ഒരു മൺ  മീൻ ചട്ടിയിൽ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കടുക് പൊട്ടിക്കുക.

ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന കുഞ്ഞുള്ളി,പച്ച മുളക്,ഇഞ്ചി ഇവ ചേർത്തു നന്നായി വഴറ്റുക. കറി വേപ്പില ചേർക്കുക.

ഒന്നര ടീ സ്പൂൺ കശ്മീരി മുളക് പൊടി കൂടി ചേർക്കുക. അപ്പോള് നല്ല ചുമന്ന നിറം കിട്ടും കറിക്ക്.

ഉള്ളി വഴന്നു വരുമ്പോൾ അതിലേക്ക് നമ്മൾ അരച്ച് വെച്ചിരിക്കുന്ന തേങ്ങ ചേർത്ത് നന്നായി ഇളക്കുക.

ഒരു ഗ്ലാസ് നന്നായി തിളപ്പിച്ച വെള്ളം കൂടി ചേർത്ത് അതിലേക്ക് കുടം പുളി കൂടി ഇടുക.

ഉപ്പ് ആവശ്യത്തിന് ചേർക്കുക.

എണ്ണ തെളിഞ്ഞു വരുമ്പോൾ മീൻ കഷണങ്ങൾ എല്ലാം ചേർത്ത് ഒന്നു ഇളക്കി അടച്ചു വെച്ച് വേവിക്കുക.

അടിക്ക് പിടിക്കാതെ ഇടക്ക് ഇടക്ക് മീൻ ചട്ടി ഒന്ന് ചുറ്റിച്ചു കൊടുക്കണം.

15 മിനിറ്റ് കഴിയുമ്പോൾ തീ ഓഫ് ചെയ്യുക.

തേങ്ങ വറുത്ത് അരച്ച് വെച്ച മീൻ കറി

വളരെ സ്വാദിഷ്ടമായ ഒരു മീൻ കറി ആണ് ഇങ്ങനെ വെച്ചാൽ.ഒന്ന് ട്രൈ ചെയ്തു നോക്കൂ…..

Leave a Reply

Your email address will not be published. Required fields are marked *