
ഏഷ്യ വൻകരയിലെ തന്നെ ഒരു വലിയ കോട്ട,കേരളത്തിലെ ഏറ്റവും വലിയ കോട്ട ….. ഏതാണെന്ന് അറിയാമോ…കാസർഗോഡ് ജില്ലയിൽ അറബിക്കടലിൻ്റെ തീരത്തുള്ള ബേക്കൽ ഫോർട്ട്.
ബദിനൂർ നായ്ക്കൻമാർ എന്ന രാജ വംശത്തിലെ ശിവപ്പ നായ്‌കർ 1650 ിൽ പണി കഴിപ്പിച്ചത് എന്ന് കരുതുന്ന ഈ കോട്ട ഏകദേശം 45 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

ഈ കോട്ടക്കുള്ളിലെ കോട്ട കൊത്തളങ്ങൾ ,നിരീക്ഷണ ഗോപുരങ്ങൾ,ഭൂമിക്കടിയിലെ തുരങ്കങ്ങൾ എന്നിവ നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്


ഈ കോട്ട ഭൂരിഭാഗവും അറബി കടലിനാൽ വലയം ചെയ്യപ്പെട്ടു കിടക്കയാണ്.ഇത് ചെങ്കൽ കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു.
യുദ്ധ ഉപകരണങ്ങൾ തള്ളി കയറ്റുന്നത്തിന് വേണ്ടി നിർമ്മിച്ചിരിക്കുന്ന ചരിവ് തലങ്ങൾ ആ കാലത്തെ നിർമാണ ചാരുതയെ പുക് ഴുത്താൻ നമ്മെ പ്രേരിപ്പിക്കും. അത്ര മനോഹരമാണ് ഈ നിർമാണ ചാരുത.

മനോഹരങ്ങളായ പൂന്തോട്ടങ്ങൾ കൊണ്ട് കോട്ടയുടെ ഉൾവശം അലംകൃതമായിരിക്കുന്നു.
ശ്രവണ സുന്ദരങ്ങൾ ആയ ഗാനങ്ങൾക്ക് പശ്ചതലമായ ഭൂമികയാണ് ഇവിടം.
ദ്വദശിയിൽ മണി ദീപിക തെളിഞ്ഞു,
ദിൽ സെ രെ തുടങ്ങിയ ഗാനങ്ങൾ ഇവിടെയാണ് ചിത്രീകരിക്കപ്പെടുന്നത്.
