
ചിക്കൻ – 1 kg(ബോൺ ലെസ്സ് ചിക്കൻ ചെറിയ കഷണങ്ങൾ ആക്കിയത്)
സവാള – 1 എണ്ണം വലുത്(ചതുര കഷണങ്ങൾ ആക്കിയത്)
വെളുത്തുള്ളി -4 അല്ലി( വട്ടത്തിൽ അരിഞ്ഞത്)
പച്ച മുളക് -5 എണ്ണം(കനം കുറഞ്ഞ് അരിഞ്ഞത്)
കാപ്സിക്കം മുളക് -3-4 എണ്ണം(ചതുര കഷണങ്ങൾ ആക്കിയത്)
വെജിറ്റബിൾ ഓയിൽ – 250 ml
വിനാഗിരി – ഒരു ടീ സ്പൂൺ
ചില്ലി സോസ് – 1 ടീ സ്പൂൺ
സോയ സോസ് – 1 ടീ സ്പൂൺ
ടൊമാറ്റോ സോസ് – 1 ടീ സ്പൂൺ
പഞ്ചസാര -1 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ചില്ലി സോസ്, സോയ സോസ്, ടൊമാറ്റോ സോസ് എന്നിവ വിനാഗിരി ചേർത്ത് ഒരു ചെറിയ പാത്ര ത്തിൽ മിക്സ് ചെയ്തു വെക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പഞ്ചസാര ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക.
ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന വെളുത്തുള്ളി, പച്ച മുളക് ഇട്ടു വഴറ്റുക .ഈ കൂട്ടിലേക്ക് ആദ്യം തയ്യാറാക്കിയ സോസ് മിശ്രിതം ചേർക്കുക.നല്ലവണ്ണം ഇളക്കി കൊടുത്തു ,ഇതിലേക്ക് കോഴി കഷണങ്ങൾ ഇട്ട് തീ കുറച്ചു 15 മിനിട്ട് അടച്ചു വേവിക്കുക.ഇടക്ക് അടിക്ക് പിടിക്കാതെ ഇളക്കി കൊടുക്കാൻ മറക്കരുത് .15 മിനിട്ട് കഴിയുമ്പോൾ അടപ്പ് മാറ്റി അരിഞ്ഞ് വെച്ചിരിക്കുന്ന കാപ്സിക്കം ചേർത്ത് ചിക്കൻ കഷണങ്ങൾ നല്ല വേവ് ആകുന്നത് വരെ ഇളക്കുക.എണ്ണ തെളിയുമ്പോൾ തീ അണച്ചു അടുപ്പിൽ നിന്നും മാറ്റി വെക്കുക.
ഇത്തിരി മല്ലിയില അരിഞ്ഞത് ചേർത്തു അലങ്കരിക്കുക.
