ചിക്കൻ – 2 kg
വെളുത്തുള്ളി – 12- 15 അല്ലി
ഇഞ്ചി – രണ്ടിഞ്ച് വലുപ്പത്തിൽ ഉള്ളത്
വെളിച്ചെണ്ണ/സൺ ഫ്ലവർ ഓയിൽ – 5 ടേബിൾ സ്പൂൺ
സവാള – 5-6
പച്ചമുളക് -3 എണ്ണം നെടുകെ പിളർന്നത്.
തക്കാളി _ വലുത് ഒരെണ്ണം
മല്ലിയില – ഒരു കൈ പിടി
കറി വേപ്പില – രണ്ടു തണ്ട്
ചിക്കൻ മസാല – 4 ടേബിൾ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു ടീ സ്പൂൺ
കുരുമുളക് പൊടി – ഒരു ടീ സ്പൂൺ
മഞ്ഞൾ പൊടി – അര ടീ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഇഞ്ചിയും വെളുത്തുള്ളിയും തൊലി കളഞ്ഞ് അരച്ചെടുക്കുക.

സവാള തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞ് എടുക്കുക.

ചിക്കൻ നല്ലപോലെ കഴുകി ,ഒരു ടീ സ്പൂൺ ചിക്കൻ മസാലയും ഒരു ടീ സ്പൂൺ ഉപ്പും ഒരു ടീ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉം ചേർത്ത് നല്ല പോലെ ഇളക്കി പ്രഷർ കുക്കറിൽ ഇട്ടു 3 വിസ്‌ൽ (ഓരോ പ്രഷർ കുക്കറിനും വേവ് വ്യത്യാസം ആണ്)വരുന്നത് വരെ വേവിക്കുക. പ്രഷർ കുക്കർ തീ ഓഫ് ചെയ്തു മാറ്റി വെക്കുക.(2- 3 വിസിൽ)

ഒരു ചുവടു കട്ടിയുള്ള് ഉരുളിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.

അതിലേക്ക് അരച്ച് വെച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.

പച്ചമണം മാറുമ്പോൾ ഉള്ളി അരിഞ്ഞത് ചേർക്കുക.ആവശ്യത്തിന് ഉപ്പും ചേർക്കുക.

നല്ലപോലെ ഇളക്കി ഗോൾഡൺ കളർ ആകുന്ന വരെ വഴറ്റുക.

ഇതിലേക്ക് തക്കാളി അരിഞ്ഞത്,പച്ചമുളക് അരിഞ്ഞത് ചേർക്കുക.വഴറ്റുക.

തക്കാളി വഴന്നു കഴിയുമ്പോൾ മഞ്ഞൾപൊടി,ചിക്കൻ മസാലയും, കശ്മീരി മുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.

പൊടികളുടെ പച്ചമണം മാറുമ്പോൾ വേവിച്ച് വെച്ചിരിക്കുന്ന ചിക്കൻ പ്രഷർ കുക്കറിൽ നിന്നും എടുത്തു ഇതിലേക്ക് ഇട്ടു ഇളക്കി എടുക്കുക.

5-10 മിനിട്ടസ് അടച്ചു വേവിക്കുക.


മൂടി തുറന്നു അരിഞ്ഞ് വെച്ചിരിക്കുന്ന മല്ലിയിലയും കറി വേപ്പിലയും ചേർത്ത് തീ ഓഫ് ചെയ്തു വാങ്ങി വെക്കുക.

