
Cabbage Thoran
ആവശ്യമായ സാധനങ്ങൾ
കാബേജ് – അര കിലോ
ക്യാരറ്റ് – ചെറുത് രണ്ടു എണ്ണം(optional)
സവാള- രണ്ട് എണ്ണം
പച്ചമുളക് – രണ്ടു എണ്ണം
ഇഞ്ചി – ചെറിയ ഒരു കഷണം

തേങ്ങ ചിരകിയത് – അര കപ്പ്
മഞ്ഞൾ പൊടി – അര ടീ സ്പൂൺ
മുളക് പൊടി – കാൽ ടീ സ്പൂൺ
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം
കാബേജ്,സവാള, കാരറ്റ്,പച്ചമുളക്,ഇഞ്ചി കഷണം തൊലി കളഞ്ഞത് എന്നിവ വെള്ളത്തിൽ നല്ല പോലെ കഴുകി വെക്കുക.
കാബേജ്,കാരറ്റ്, പച്ചമുളക്,സവാള,ഇഞ്ചി എന്നിവ നല്ല പോലെ പൊടി പൊടി ആയി കൊത്തി അരിഞ്ഞ് എടുക്കുക.
ഇതിലേക്ക് ചിരകീ വെച്ചിരിക്കുന്ന തേങ്ങയും മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് നന്നായി കൈ കൊണ്ട് തിരുമ്മി ചേർത്ത് എടുക്കുക.
ഒരു ചുവടു കട്ടിയുള്ള ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് താളിച്ച് അതിലേക്ക് കാബേജ് കൂട്ടും ഇട്ടു ,രണ്ടു ടേബിൾ സ്പൂൺ വെള്ളം തളിച്ച് അടച്ചു വെച്ച് വേവിക്കുക.

അടിക്ക് പിടിക്കാതെ ശ്രദ്ധിക്കണം.ഇടക്ക് ഇളക്കി കൊടുക്കണം.
നല്ല പോലെ തോർന്നു തോരൻ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യുക.
