നല്ല മധുരവും പുളിയുമുള്ള ഒരു പുളിശ്ശേരി.. കൈതച്ചക്ക പുളിശ്ശേരി…ചോറിൻ്റെ കൂടെ ഈ ഒരു ഒഴിച്ചു കറി യുണ്ടെങ്കിൽ മറ്റൊന്നും വേണ്ട ഒരു പ്ലേറ്റ് ചോറ് ആസ്വദിച്ചു കഴിക്കാൻ.മധുരമുള്ള ഈ ഒഴിച്ചു കറി മധുര പ്രിയർ മാത്രം ഒന്നു ട്രൈ ചെയ്തു നോക്കൂ ..നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും..
ആവശ്യമായ സാധനങ്ങൾ
കൈതച്ചക്ക – ചെറുത് ഒരെണ്ണം(നല്ലത് പോലെ പഴുത്തതു)
മുളകുപൊടി – മുക്കാൽ ടീ സ്പൂൺ
മഞ്ഞൾ പൊടി – അര ടീ സ്പൂൺ
പച്ചമുളക് – 3 – 4 എണ്ണം
ഉപ്പ് – പാകത്തിന്
അരപ്പ് തയ്യാറാക്കാൻ വേണ്ട സാധനങ്ങൾ
തേങ്ങ – അര മുറി തേങ്ങ ചിരകി എടുത്തത്
ജീരകം – ഒരു നുള്ള്
ചുമന്നുള്ളി – 2 എണ്ണം
ഉപ്പ് പാകത്തിന്
ഒരു ചെറിയ പാത്രം പുളിയില്ലാത്ത തൈര്.
തയ്യാറാക്കുന്ന വിധം
കൈതച്ചക്ക കഷണങ്ങൾ ,പച്ചമുളക്, മുളകു പൊടി, മഞ്ഞൾ പൊടി ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ പരക്കെ വെള്ളം ഒഴിച്ചു ചെറിയ തീയിൽ വേവിച്ച് എടുക്കുക.
തേങ്ങയും ജീരകവും ഉള്ളിയും നല്ല പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കുക.
നല്ല വെന്തു വരുമ്പോൾ അരപ്പ് ചേർത്ത് ഇത്തിരി കൂടി വേവിക്കുക.
കഷണങ്ങളും അരപ്പും തവി വെച്ച് നല്ല പോലെ ഉടച്ച് എടുക്കുക.
കലക്കി വെച്ചിരിക്കുന്ന തൈര് കൂടി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക.
ഒരു ചീനച്ചട്ടിയിൽ കടുക്,ഉള്ളി,കറിവേപ്പില എന്നിവ എണ്ണയിൽ ഇട്ട് കടുക് വറുത്തു കറി യില് ചേർക്കുക.
Tips
ഈ കറിക്ക് മധുരം ടേസ്റ്റ് ഇഷ്ടപ്പെടുന്നവർ 2 ടീ സ്പൂൺ പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക.മധുരമുള്ള കൈതച്ചക്ക പുളിശ്ശേരി തയ്യാർ.