നാരങ്ങ ചോറ് / Lemon rice

നാരങ്ങ ചോറ് / Lemon rice

അരി (ജീരാ റൈസ് ,ബസ്മതി റൈസ് പോലുള്ളവ ) – ഒരു കപ്പ്‌

എണ്ണ (റിഫൈനട് ഓയില്‍ ) – 2 ടേബിള്‍ സ്പൂണ്‍WP_000199

വെള്ളം – മുക്കാല്‍ കപ്പ്‌

ഉപ്പ് – അര ടി സ്പൂണ്‍

താളിക്കാന്‍

എണ്ണ – 2 ടേബിള്‍ സ്പൂണ്‍

ജീരകം – അര ടി സ്പൂണ്‍

കടുക് – അര ടി സ്പൂണ്‍

മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍

വറ്റല്‍ മുളക് – 2

പച്ചമുളക് (രണ്ടായി പിളര്‍ന്നത് )- 2

കറി വേപ്പില – 2 തണ്ട്

ഉഴുന്ന് പരിപ്പ് – അര ടി സ്പൂണ്‍

കപ്പലണ്ടി  – കാല്‍ കപ്പ്‌

നാരങ്ങ പിഴിഞ്ഞ് എടുത്ത ജ്യൂസ്‌ – കാല്‍ കപ്പ്‌

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

(1)

1.അരി  നാലഞ്ചു പ്രാവശ്യം വെള്ളം തെളിയുന്നതുവരെ കഴുകുക .

2.പത്ത് മിനിറ്റ് അരി മാറ്റി വെക്കുക .വെള്ളം വാലാന്‍ വേണ്ടി .

3.ഒരു പാനില്‍ അരിയിട്ട് അതിലേക്കു വെള്ളം ,എണ്ണ ,ഉപ്പ് എന്നിവ ചേര്‍ത്ത് തിളക്കാന്‍ അനുവദിക്കുക .തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറച്ചു വെള്ളം വറ്റിച്ച്‌ എടുക്കുക .ഏകദേശം പതിനഞ്ച് മിനിറ്റ് വേണ്ടി വരും ,അരി വെന്തു വരുവാന്‍ .

(2)താളിക്കുന്ന രീതി

1.ഒരു പാനില്‍ എണ്ണ ചൂടാക്കുക .

2.ഇതിലേക്ക് ആദ്യം കപ്പലണ്ടി വറുത്തു എടുക്കുക .ഇതു കോരി മാറ്റി അതെ എണ്ണയില്‍ തന്നെ ജീരകം ,കടുക് ഇവ ഇടുക.പൊട്ടി തുടങ്ങുമ്പോള്‍ വറ്റല്‍മുളകുംപച്ചമുളകും കറിവേപ്പിലയും ഇട്ടു മൂപ്പിച്ചുഎടുക്കുക .

3.ഉഴുന്ന് പരിപ്പ് ഇടുക.ഒരു മിനിറ്റ് വറക്കുക .

4.മഞ്ഞള്‍പ്പൊടി ഇട്ട് മിക്സ്‌ ചെയ്യുക .

5.ഈ മിശ്രിതത്തിലേക്ക് നേരത്തെതന്നെ വേവിച്ചു വച്ചിരിക്കുന്ന അരിയും വറുത്തു വച്ചിരിക്കുന്ന കപ്പലണ്ടിയും ചേര്‍ക്കുക . നാരങ്ങ ജ്യൂസ്‌ ഇതിലേക്ക് ചേര്‍ക്കുക .ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് രണ്ടു മിനിറ്റ് പതുക്കെ ഇളക്കി കൊടുക്കുക .

6.നാരങ്ങ ചോറ് തയ്യാറായി കഴിഞ്ഞു .

(ദൂര യാത്രകളില്‍ കൊണ്ട് പോകാന്‍ പറ്റിയ ഒരു ചോറ് ആണിത്. പെട്ടെന്ന് ചീത്തയായി പോകുകയില്ല.)

ഇഡ്ഡലി തോരന്‍ Iddli Thoran snack / scrambled idli

ഇഡ്ഡലി തോരന്‍ Iddli Thoran snack

ഇഡ്ഡലി – 6 -8 എണ്ണം

സണ്‍ ഫ്ലവര്‍ ഓയില്‍ – രണ്ടു ടേബിള്‍ സ്പൂണ്‍

നാരങ്ങ നീര് – അര സ്പൂണ്‍

ഉപ്പ് – പാകത്തിന്

പഞ്ചസാര – ഒരു നുള്ള്

പച്ച മുളക് – രണ്ടു മൂന്ന്‍ എണ്ണം ചെറുതായി അരിഞ്ഞത്

സവാള – 2എണ്ണം കൊത്തി അരിഞ്ഞത്

മഞ്ഞള്‍ പൊടി – അര ടി സ്പൂണ്‍

തേങ്ങ ചിരവിയത് – ഒരു കപ്പ്‌

മല്ലിയില – ആവശ്യത്തിനു

കറി വേപ്പില – ഒരു തണ്ട്

തയ്യാറാകുന്ന വിധം

ഇഡ്ഡലി കൈ കൊണ്ട് നന്നായി പൊടിചെടുക്കുക .ഇതില്‍ ഉപ്പും പഞ്ചസാരയും നാരങ്ങനീരും നന്നായി യോജിപ്പിക്കുക .ഒരു പാനില്‍ ഓയില്‍ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം പച്ചമുളക് ,സവാള ,കറി വേപ്പില ,മഞ്ഞള്‍ പൊടി ഇവ വഴറ്റി എടുക്കുക .ഇതിലേക്ക് പൊടി ചെടുത്ത ഇഡ്ഡലി ചേര്‍ത്ത് അഞ്ചു മിനിറ്റു വഴറ്റുക .തീ ഓഫ്‌ ചെയ്യുക .മല്ലിയില അരിഞ്ഞതും തേങ്ങയും ചേര്‍ത്ത് ഇളക്കി കഴിക്കാവുന്നതാണ്.
ഇഡ്ഡലി കൈ കൊണ്ട് നന്നായി പൊടിചെടുക്കുക .ഇതില്‍ ഉപ്പും പഞ്ചസാരയും നാരങ്ങനീരും നന്നായി യോജിപ്പിക്കുക .ഒരു പാനില്‍ ഓയില്‍ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം പച്ചമുളക് ,സവാള ,കറി വേപ്പില ,മഞ്ഞള്‍ പൊടി ഇവ വഴറ്റി എടുക്കുക .ഇതിലേക്ക് പൊടി ചെടുത്ത ഇഡ്ഡലി ചേര്‍ത്ത് അഞ്ചു മിനിറ്റു വഴറ്റുക .തീ ഓഫ്‌ ചെയ്യുക .മല്ലിയില അരിഞ്ഞതും തേങ്ങയും ചേര്‍ത്ത് ഇളക്കി കഴിക്കാവുന്നതാണ്.

സലാഡ്‌ / Salad

ഒനിയന്‍ സലാഡ്‌ / Onion Salad

സവാള – 2 വലുത് (നീളത്തില്‍ അരിഞ്ഞത്)

വെള്ളരിക്ക –    1 (കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്)onion salad

പച്ചമുളക് – 4   (വട്ടത്തില്‍ അരിഞ്ഞത്)

പഴുത്ത തക്കാളി – 1  (പൊടിയായി അരിഞ്ഞത്)

തൈര് –  അര   കപ്പ്‌

മല്ലിയില –  കുറച്ച്(അലങ്കരിക്കുവാന്‍ വേണ്ടി)

ഉപ്പ് – പാകത്തിന്

തയ്യറാക്കുന്ന വിധം

സവാളയും ബാക്കി ചേരുവകളും ഉപ്പ് ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് ഇളക്കുക .ഇതിലേക്ക് തൈര് ഒഴിച്ച് ഒന്നുകൂടി ഇളക്കി മല്ലിയില തൂവി ഉപയോഗിക്കാം .ആഹാരം വിളമ്പുന്നതിനു തൊട്ടുമുമ്പ് തയ്യാറാക്കുക .പുലാവ് ,ബിരിയാണി എന്നിവയുടെ കൂടെ നല്ലൊരു സൈഡ് ഡിഷ്‌ ആണിത് .

മുളപ്പിച്ച പയര്‍ സലാഡ്‌ / Sprouted beans salad

ചെറുപയര്‍ മുളപ്പിച്ചത് –1 കപ്പ്‌

സണ്‍ ഫ്ലവര്‍ ഓയില്‍ / ഒലിവ്‌ ഓയില്‍ – ഒന്നര ടി  സ്പൂണ്‍

സവാള  -2 (കൊത്തിയരിഞ്ഞത്)

തക്കാളി  – 1 (കൊത്തിയരിഞ്ഞത്)

പച്ചമുളക് – 4 വട്ടത്തില്‍ അരിഞ്ഞത്

കായപൊടി –ഒരു നുള്ള്

പഞ്ചസാര – ഒരു നുള്ള്

ഉടക്കാത്ത കട്ട തൈര് – ഒരു കപ്പ്‌

മല്ലിയില – കുറച്ച്(അലങ്കരിക്കുവാന്‍ വേണ്ടി)

ഉപ്പ്  – പാകത്തിന്

തയ്യാറാക്കുന്ന വിധം

പയര്‍ തലേന്ന് കുറച്ചു നേരം വെള്ളത്തില്‍ ഇട്ട് പിന്നിട് ആ വെള്ളം ഊറ്റി കളഞ്ഞ് നല്ലതുപോലെ അടച്ചു വെക്കുക .രാവിലെ ആകുമ്പോള്‍ അത് മുളചിരിക്കുന്നത് കാണാം .ഈ മുളപ്പിച്ച പയര്‍ ഇഡലി തട്ടില്‍ വെച്ച് വേവിക്കുക .

ഒരു പാനില്‍ എണ്ണ ചൂടാക്കി സവാളയും പച്ചമുളകും വഴറ്റുക .

ഇതു നല്ലത് പോലെ ചൂടാറി കഴിയുമ്പോള്‍ പാനിലേക്ക് വേവിച്ച പയറും ബാക്കി ചേരുവകളും ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം .

പൂരിയും, ചപ്പാത്തിയും ഉരുളകിഴങ്ങുകറിയും / chappati, poori and potato curry

ചപ്പാത്തി

1.ഗോതമ്പുപൊടി – മൂന്ന്‌ കപ്പ്‌

2.വെള്ളം , ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ഗോതമ്പുപൊടി ,ഉപ്പ് ചേര്‍ത്ത് കുറേശ്ശെ വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക .

മാവ് ഉണങ്ങിപോകാതിരിക്കനായി അല്പം എണ്ണ കുഴച്ച മാവിന്‍റെ മുകളില്‍ പുരട്ടി വെക്കുക.അല്ലെങ്കില്‍ ഒരു നനഞ്ഞ തുണി കൊണ്ട് മൂടിവക്കുക . ഇതിനെ പിന്നീട് കുഞ്ഞു കുഞ്ഞു ഉരുളകളാക്കി ,വട്ടത്തില്‍ പരത്തി എടുത്തു ചപ്പാതികല്ലില്‍മൊരിച്ചെടുക്കുക . വേണമെങ്കില്‍ ഓരോ

ചപ്പാത്തിയുടെയും മുകളില്‍ അല്പം നെയ്യ്‌ പുരട്ടി എടുക്കാം .ചൂടോടെ ഉപയോഗിക്കുക.

പൂരി

ആട്ട – രണ്ട് കപ്പ്‌

മൈദാ – അര കപ്പ്‌

നെയ്യ് അല്ലങ്കില്‍ എണ്ണ – 2 ടി സ്പൂണ്‍

ഉപ്പ് , വെള്ളം – പാകത്തിന്

എണ്ണ – വറത്ത് കോരാന്‍ ആവശ്യമായത്

തയ്യാറാക്കുന്ന വിധം

ആട്ടയും മൈദയും നെയ്യുമായി നന്നായി യോജിപ്പിക്കുക. എന്നിട്ട് വെള്ളവും ഉപ്പും ചേര്‍ത്ത് കുഴച്ചു എടുക്കുക .ചെറിയ ഉരുളകളാക്കി വട്ടത്തില്‍ (ഒരു ചെറിയ അടപ്പ് വെച്ച് വട്ടത്തില്‍ കട്ട്‌ ചെയ്ത്‌ എടുക്കുക)പരത്തുക .എണ്ണ വെട്ടി തിളക്കുമ്പോള്‍ ഓരോന്നും എണ്ണയില്‍ വറത്ത് കോരുക.

ഗ്രീന്‍പീസ്-ഉരുളകിഴങ്ങ് കറി

1.ഉരുളകിഴങ്ങ് – 3വലുത്

2.ഗ്രീന്‍പീസ്(മട്ടര്‍)- അര കപ്പ്‌ (ഫ്രഷ്‌മട്ടര്‍)

(പാക്കറ്റുകളില്‍ കിട്ടുന്ന ഉണങ്ങിയ ഗ്രീന്‍പീസ് അല്ല )

3.തക്കാളി – 3

4. സവാള – 1

5.ഇഞ്ചി – ഒരു ചെറിയ കഷണം

6.തൈര് – അര കപ്പ്‌

7.പച്ചമുളക് – 3

8.ഉപ്പ് – പാകത്തിന്

9.വെള്ളം – പാകത്തിന്

10.എണ്ണ – 3 ടേബിള്‍സ്പൂണ്‍

11.മല്ലിയില – കുറച്ച്‌.

12.ജീരകം – ഒരു നുള്ള്

13.കടുക് – ഒരു നുള്ള്

മസാലകള്‍

1.മല്ലിപൊടി – 1ടി സ്പൂണ്‍

2.മുളക്പൊടി – അര ടി സ്പൂണ്‍

3ഗരംമസാലപ്പൊടി – അര ടി സ്പൂണ്‍

4.മഞ്ഞള്‍പ്പൊടി – 1ടി സ്പൂണ്‍

തയ്യാറാക്കുന്ന വിധം

1.ഉരുളകിഴങ്ങ് പുഴുങ്ങി ,ഉടച്ചെടുക്കുക .

2.ഗ്രീന്‍പീസ് പുഴുങ്ങി എടുക്കുക.

3.തക്കാളി നീളത്തില്‍ അരിഞ്ഞുഎടുക്കുക.

4.സാവാളയും പച്ചമുളകും ഇഞ്ചിയും മിക്സിയില്‍ അരച്ചെടുക്കുക

ഇത്രയും ചെയ്തു വെച്ചാല്‍ ബാക്കിയുള്ള പണികള്‍ എളുപ്പമായി .

( A) ഒരു ചുവടു കട്ടിയുള്ള പാനില്‍ എണ്ണ ഒഴിക്കുക . എണ്ണ ചൂടാകുമ്പോള്‍ ജീരകവും കടുകും ഇടുക .

(B)ജീരകവും കടുകും പൊട്ടി തുടങ്ങുമ്പോള്‍ മിക്സിയില്‍ അരച്ചെടുത്ത കൂട്ട് ചേര്‍ക്കുക.

(C)നല്ലതുപോലെ വഴന്നു കഴിയുമ്പോള്‍ അതിലേക്കു തക്കാളിയും ഉപ്പും ആവശ്യമായ പൊടികളും ചേര്‍ത്ത് നന്നായ്‌ ഇളക്കി വഴറ്റുക.

(D) തീ കുറച്ചു വെച്ച് അതിലേക്കു ഉരുളകിഴ്ങ്ങും ഗ്രീന്‍പീസും ഒരു കപ്പ്‌ വെള്ളവും ചേര്‍ത്ത് ,കുറച്ച് മിനിട്ട് അടച്ച്‌ വെച്ച് വേവിക്കുക .(E)അതിലേക്കു ഉടച്ച തൈര് ചേര്‍ത്ത് നന്നായി ഇളക്കുക.നല്ലതുപോലെ കുറുകുമ്പോള്‍ (തിക്ക്ഗ്രേവി) തീ അണക്കുക.

(F)അതിനു ശേഷം കുറച്ച് മല്ലിയില അരിഞ്ഞത് മുകളില്‍ തൂവുക

പൂരിയുടെ കൂടയും ഈ കറി നല്ലതാണ്.

റവ ഇഡലി / Rava Idli

റവ ഇഡലി / Rava Idli

1.റവ – നാല് കപ്പ്‌ rava idli

2.ഉഴുന്ന് ഒന്നേ മുക്കാല്‍ കപ്പ്‌

3.ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1.ഉഴുന്ന് 4മണിക്കൂര്‍ കുതിരാന്‍ വെക്കുക.

2.റവയും കുറച്ചു ഇളം ചൂട് വെള്ളത്തില്‍ 4മണിക്കൂര്‍ കുതിരാന്‍ വെക്കുക.

3.ഉഴുന്ന് മിക്സിയില്‍ ആട്ടി എടുക്കുക.

4.റവ ചൂട് വെള്ളം ഊറ്റി കളഞ്ഞതിനുശേഷം ,അല്പം സാധാരണ വെള്ളം ഒഴിച്ച് അതില്‍ നിന്നും റവ കൈ കൊണ്ട് പിഴിഞ്ഞ് എടുത്തു ആട്ടിയ മാവുമായി ചേര്‍ത്ത് നന്നായി ഇളക്കുക

5..പാകത്തിന് ഉപ്പും ചേര്‍ക്കുക.

6. ഈ മിശ്രിതം പുളിക്കാനായി ഒരു രാത്രി മുഴുവന്‍ വെക്കുക .

7.പിറ്റേ ദിവസം ഈ മാവ് ഇഡലിതട്ടില്‍ ഒഴിച്ച് ആവിയില്‍ വേവിച്ച്എടുക്കുക .(ഉഴുന്ന് ആട്ടുമ്പോള്‍ പരമാവധി കുറച്ചു വെള്ളത്തില്‍ ആട്ടിഎടുക്കാന്‍ നോക്കുക ,അപ്പോള്‍ നല്ല മയമുള്ള ഇഡലി കിട്ടും) .

8.ഇതു ചട്നി കൂട്ടി കഴിക്കാം .

മസാല ദോശ / Masala Dosa

മസാല ദോശ / Masala Dosa
masala dosa

1.അരി ഒരു 1കിലോ ഗ്രാം

2.ഉഴുന്ന് കാല്‍ കിലോ ഗ്രാം

3.ഉപ്പ് ആവശ്യത്തിന്

4.ഉരുളകിഴങ്ങ് അര കിലോ ഗ്രാം

5.സവാള അര കിലോ ഗ്രാം

6.തക്കാളി രണ്ട്

7.പച്ചമുളക് മൂന്ന്‍

8.ഇഞ്ചി ഒരു ചെറിയ കഷണം

9കറിവേപ്പില – കുറച്ച്

10.കടുക്‌ കുറച്ച്

11വറ്റല്‍മുളക് – 5

തയ്യാറാക്കുന്ന വിധം

അരിയും ഉഴുന്നും വെവ്വേറെ 10മുതല്‍ 12 മണിക്കൂര്‍ കുതിരാന്‍ വെക്കുക .ആദ്യം ഉഴുന്നും പിന്നെ അരിയും മിക്സിയില്‍ ആട്ടി എടുക്കുക എന്നിട്ട് രണ്ടു മാവും ഒന്നിച്ച് ഇളക്കി ഉപ്പും ചേര്‍ത്ത് പുളിക്കാന്‍ വെക്കുക.

ഉരുളകിഴങ്ങ് പുഴുങ്ങി എടുക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് കടുക്‌ ,വറ്റല്‍മുളകും മൂപ്പിച്ച്‌ അതിലേക്ക് പച്ചക്കറികള്‍ ചെറുതായി അരിഞ്ഞത് ഇട്ട് നന്നായി വഴറ്റുക. വഴന്ന്‍ കഴിയുമ്പോള്‍ ഉരുളകിഴങ്ങ് പുഴുങ്ങിയത് ചേര്‍ക്കുക .ഇതാണ് ദോശക്ക് വേണ്ടിയുള്ള മസാലക്കൂട്ട്.

ദോശ കല്ലിലില്‍ എണ്ണ പുരട്ടി ചൂടാകുമ്പോള്‍ മാവ് ഒഴിച്ച് കനം കുറച്ച് പരത്തി ഒരു വശം ചുവക്കുമ്പോള്‍ രണ്ട് സ്പൂണ്‍ മസാലക്കൂട്ട് വച്ച് ദോശ മടക്കി രണ്ടറ്റവും അമര്‍ത്തി കുറച്ച് എണ്ണ ഒഴിച്ച് മൊരിച്ച് എടുക്കുക .